ചൈനയ്ക്ക് മുന്നില്‍ കൂടുതല്‍ ശക്തിയാര്‍ജിക്കാന്‍ ഇന്ത്യയും അമേരിക്കയും കോംകാസ കരാറില്‍ ഒപ്പിട്ടു

ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള 2+2 ചര്‍ച്ചയുടെ ഭാഗമായി നിര്‍ണായകമായ സൈനിക ആശയ വിനിമയ സഹകരണ കരാറില്‍ (കോംകോസ്) ഒപ്പുവെച്ചു. ഇരു രാജ്യങ്ങളിലെയും സൈന്യങ്ങള്‍ തമ്മില്‍ സുരക്ഷിതമായി വിവര കൈമാറ്റം നടത്തുന്നതിനുള്ള കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നത്.

ഇന്ത്യന്‍ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍, വിദേശകാര്യ മന്ത്രി സുഷമ സ്വാരാജ്, യു.സ് സ്റ്റേറ്റ് സെക്രട്ടറി മൈക്കിള്‍ ആര്‍ പോംപെ, വിദേശകാര്യ സെക്രട്ടറി ജെയിംസ് മാറ്റിസ് എന്നിവര്‍ ചേര്‍ന്നാണ് കരാറില്‍ ഒപ്പുവെച്ചത്.

ഇതോടെ ചൈന ഉള്‍പ്പടെയുള്ള ശത്രുരാജ്യങ്ങളുടെ മുങ്ങിക്കപ്പലുകളെയും യുദ്ധകപ്പലുകളെയും കണ്ടെത്താന്‍ അമേരിക്കയുടെ അതീവരഹസ്യമായ ഈ സാങ്കേതിക സംവിധാനത്തിലൂടെ ഇന്ത്യന്‍ നാവികസേനയ്ക്ക് കഴിയും.

റഷ്യയില്‍ നിന്ന് വിമാനങ്ങള്‍ വാങ്ങുന്നതുള്‍പ്പടെയുള്ള വിഷയങ്ങളില്‍ അമേരിക്കന്‍ നിലപാട് മയപ്പെടാന്‍ കരാര്‍ കാരണമാവുമെന്നാണ് വിലയിരുത്തല്‍. സമാധാനം ഉറപ്പാക്കാന്‍ എല്ലാ മേഖലയിലും പരസ്പരം സഹകരിക്കാന്‍ തയാറാണെന്ന് നിര്‍മല സീതാരാമന്‍ ചര്‍ച്ചകള്‍ക്കിടെ പറഞ്ഞു.

അതേസമയം, വളര്‍ന്ന വരുന്ന ആഗോള ശക്തിയായ ഇന്ത്യക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് മൈക്ക് പോംപിയും വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7