പ്രളയത്തില്‍ മുങ്ങി മലയാള സിനിമ, ഓണം റിലീസുകള്‍ മാറ്റിവെച്ചു

കൊച്ചി:മഴക്കെടുതിയിലും പ്രളയത്തിലും കേരളം ദുരിതത്തിലായതിനെ തുടര്‍ന്ന് ഓണച്ചിത്രങ്ങളുടെ റിലീസ് മാറ്റിവെച്ചു. ബിജുമേനോന്റെ പടയോട്ടം, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളുടെ റിലീസാണ് മാറ്റിവെച്ചത്. പിന്നാലെ രഞ്ജിത്- മോഹന്‍ലാല്‍ ചിത്രം ഡ്രാമയുടെ ട്രെയിലര്‍ റിലീസും മാറ്റി ചിത്രം ഓണത്തിനില്ലെന്നും സംവിധായകന്‍ അറിയിച്ചിരിക്കുകയാണ്. ‘കേരളത്തിന്റെ അവസ്ഥ ആദ്യം ശരിയാകട്ടെ. എന്നിട്ടേ ഡ്രാമയുടെ ട്രെയിലര്‍ ലോഞ്ച് ചെയ്യൂ. റിലീസ് ഡേറ്റും പിന്നീടു മാത്രമേ പ്രഖ്യാപിക്കൂ.’ രഞ്ജിത് കുറിച്ചു.

ബോബി സഞ്ജയുടെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ഇത്തിക്കരപക്കിയായി മോഹന്‍ലാലും ഈ ചിത്രത്തില്‍ എത്തുന്നുണ്ട്. എസ്ര എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ പ്രിയാ ആനന്ദാണ് കൊച്ചുണ്ണിയില്‍ നായികയായി എത്തുന്നത്.

ചിത്രത്തിനായി ബിനോദ് പ്രധാന്‍ ഛായാഗ്രഹണവും ദേശീയ പുരസ്‌കാര ജേതാവ് പിഎം സതീഷ് ശബ്ദമിശ്രണവും നിര്‍വ്വഹിക്കുന്നു. ഏഇഇ രാജ്യങ്ങളിലും യൂറോപ്പിലും ഓഗസ്റ്റ് 16ന് ചിത്രം റിലീസ് ചെയ്യും. അതേസമയം റിലീസിന് മുമ്പേ കൊച്ചുണ്ണി തൊണ്ണൂറ് ശതമാനം മുതല്‍മുടക്ക് തിരിച്ചുപിടിച്ചു കഴിഞ്ഞു.

ചെങ്കല്‍ രഘു എന്ന ഗുണ്ടയുടെ കഥയാണ് പടയോട്ടത്തില്‍ പറയുന്നത്. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന വിജയചിത്രത്തിന് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം പ്രശാന്ത് പിള്ളയാണ്. ബിജു മേനോന്‍, അനു സിത്താര, ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, ബേസില്‍, സുധി കോപ്പ, സേതു ലക്ഷ്മി, ഐമാ സെബാസ്റ്റ്യന്‍, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവരാണ് അഭിനേതാക്കള്‍.

ശ്രീകൃഷ്ണപുരം എന്ന സാങ്കല്പിക ഗ്രാമത്തിലെ ഹരി എന്ന ബ്ലോഗ് എഴുത്തുകാരനെ ചുറ്റിപ്പറ്റിയുള്ള കഥയാണ് ഒരു കുട്ടനാടന്‍ ബ്ലോഗ് പറയുന്നത്. അനു സിത്താര, ഷംന കാസിം തുടങ്ങിയവരാണ് നായികമാര്‍. തിരക്കഥാകൃത്ത് സേതുവിന്റെ ആദ്യ സംവിധാന സംരംഭമാണിത്. സേതു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കോഴിതങ്കച്ചന്‍ എന്നായിരുന്നു ആദ്യം ചിത്രത്തിന് പേര്. കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം ശ്രീകൃഷ്ണപുരം എന്ന സാങ്കല്പിക ഗ്രാമത്തിലെ ഹരി എന്ന ബ്ലോഗ് എഴുത്തുകാരനെ ചുറ്റിപ്പറ്റിയുള്ള കഥയാണ് പറയുന്നത്

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7