അനുവാദമില്ലാതെ തന്റെ ശരീരത്തോട് ചേര്‍ന്ന് നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകനെ കാരിച്ച് വിദ്യാ ബാലന്. മുംബൈ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.
മുംബൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ വിദ്യാ ബാലനെ കണ്ടപ്പോള്‍ ഒരു കൂട്ടം ആരാധകര്‍ താരത്തിന്റെ പിറകേയെത്തി. എല്ലാവര്ക്കും ഉണ്ടായിരുന്നത് ഒരേയൊരു ലക്ഷ്യം. വിദ്യാ ബാലനൊപ്പം ഒരു സെല്‍ഫി എടുക്കുക എന്നതായിരിന്നു. അതിനായി വിദ്യ നടക്കുന്നതിനൊപ്പം ആരാധകരും ഒപ്പം നടന്ന് സെല്‍ഫിയെടുക്കാന്‍ തുടങ്ങി. ചിലര്‍ക്കൊപ്പം വിദ്യ സെല്‍ഫിക്കായി നിന്നു കൊടുക്കുകയും ചെയ്തു. എന്നാല്‍ ചിലരാകട്ടെ വിദ്യയുടെ അനുമതി ചോദിക്കാതെ ഒപ്പം നിന്ന് സെല്‍ഫിക്ക് ശ്രമിച്ചു.
തന്റെ അനുവാദമില്ലാതെ ഒരു ആരാധകന് ശരീരത്തോട് ചേര്‍ന്ന് നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത് വിദ്യയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. ആരാധകനോട് വിദ്യ ദേഷ്യപ്പെട്ടു.