പത്തനംതിട്ട: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീന ദേവി കുഞ്ഞമ്മയുടെ പരാതിയിൽ യൂട്യൂബറായ രാജൻ ജോസഫ് അറസ്റ്റില്‍. സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തികരമായ രീതിയിൽ വിഡിയോ പ്രചരിപ്പിച്ച കേസിലാണ് നടപടി. അടൂർ പൊലീസാണ് രാജൻ ജോസഫിനെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ വർഷം മുതൽ ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിക്കുന്ന തരത്തിൽ രാജൻ ജോസഫ് നിരന്തരം വിഡിയോകൾ ചെയ്തിരുന്നു. ഏകദേശം 25ഓളം വിഡിയോകൾ ഇത്തരത്തിൽ പ്രചരിപ്പിച്ചിട്ടുണ്ടെന്നാണ് പരാതി.
രാജൻ ജോസഫ് സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയും മറ്റ് യൂട്യൂബർമാരുമായി ചേർന്നും ഇത്തരത്തിൽ അപകീർത്തികരമായ വീഡിയോകൾ പ്രചരിപ്പിച്ചതായി പരാതിയിൽ പറയുന്നുണ്ട്. രാജൻ ജോസഫിനെ ലോക്കപ്പിൽ ചെന്ന് സന്ദർശിച്ചുവെന്ന് ശ്രീനാദേവി കുഞ്ഞമ്മ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. “എന്നെ അറസ്റ്റു ചെയ്യൂ” എന്ന് നിരന്തരം പറഞ്ഞുകൊണ്ടിരുന്ന രാജനെ അടൂർ പോലീസ് ഇന്നലെ വൈകുന്നേരം എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്തുവെന്നും ശ്രീനാദേവി കുഞ്ഞമ്മ ഫേസ്ബുക്കിൽ കുറിച്ചു.
അവിഹിതകഥകൾ സൃഷ്ടിച്ച് വീഡിയോകളാക്കി ദുഷിച്ച നാവിലൂടെ അത് സാമൂഹികമാധ്യമങ്ങളിൽ വിറ്റ് വരുമാനം നേടി അതേ വായ കൊണ്ട് ഭക്ഷിച്ചുകൊണ്ടിരുന്ന യൂട്യൂബ് മാലിന്യം രാജൻ അറസ്റ്റിലായി. “എന്നെ അറസ്റ്റു ചെയ്യൂ” എന്ന് നിരന്തരം പറഞ്ഞുകൊണ്ടിരുന്ന രാജനെ അടൂർ പോലീസ് ഇന്നലെ വൈകുന്നേരം എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്തുവെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.


















































