BREAKING NEWS

രണ്ട് പെൺമക്കളുടെ അമ്മ, പക്ഷേ മുംബൈയിൽ 40 വർഷമായി ഒറ്റയ്ക്ക്; മരണത്തിനു പിന്നാലെ മക്കളെ തേടി പത്രപരസ്യം നല്കി അയൽവാസികൾ, നൊമ്പരമായി കുറിപ്പ്

· · 4 min read
Share: Copied!

നാല് പതിറ്റാണ്ടോളം മുംബൈയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധിക മരിച്ചതിന് പിന്നാലെ, അവരുടെ മക്കളെയും മറ്റ് ബന്ധുക്കളെയും കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി അയൽവാസികൾ നൽകിയ പത്രപരസ്യം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ചെന്നൈ സ്വദേശിനിയായ ലളിത കൃഷ്ണമൂർത്തിയാണ് നവംബർ 13-ന് മുംബൈയിൽ മരിച്ചത്. മരണവിവരവും ബന്ധുക്കളെ കണ്ടെത്താൻ സഹായിക്കുന്നവർ ബന്ധപ്പെടേണ്ട വിവരങ്ങളും ഉൾപ്പെടുത്തിയുള്ള പത്രപരസ്യമാണ് ശ്രദ്ധ നേടുന്നത്.

കഴിഞ്ഞ 40 വർഷത്തോളമായി ലളിത കൃഷ്ണമൂർത്തി മുംബൈയിൽ ഒറ്റയ്ക്കായിരുന്നു താമസം. ഇവരുടെ മക്കളെയോ മറ്റ് കുടുംബാംഗങ്ങളെയോ കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ ഉഷ ലക്ഷ്മിനാരായണൻ, പവൻ ഷെട്ടി എന്നിവരുമായി ബന്ധപ്പെടണമെന്നാണ് പത്രപരസ്യത്തിലെ അഭ്യർഥന. ബന്ധുക്കളെക്കുറിച്ച് വിവരം ലഭിക്കുന്നവർക്ക് ബന്ധപ്പെടാനുള്ള വിവരങ്ങളും അറിയിപ്പിൽ നൽകിയിട്ടുണ്ട്.

BREAKING NEWS
സ്കൂട്ടറിനു പിന്നിൽ കണ്ടെയ്‌നർ ട്രക്കിടിച്ചു, 32കാരിക്ക് ദാരുണാന്ത്യം
20 Nov 2026
BREAKING NEWS
"ദൈവത്തെയോർത്ത് ബിജെപി വിടരുത്, അവർക്ക് അങ്ങനെയെങ്കിലും ഒരു ശിക്ഷയിരിക്കട്ടെ, ഇനി ഇയാള് കൂടി അവിടം വിട്ട് ഇങ്ങോട്ട് വണ്ടിപിടിച്ച് ബുദ്ധിമുട്ടാക്കരുത്, പ്ലീസ് അനിൽ ജീ... അങ്ങ് ബിജെപി വിടാതിരിക്കാൻ വേണമെങ്കിൽ കൃപാസനത്തിൽ ഞാനും പ്രാർത്ഥിക്കാം, എന്റെ മാതാവേ ഇയാൾക്ക് ബുദ്ധി കൊടുക്കല്ലേ"... അനിൽ ആൻ്റണി...
20 Nov 2026
BREAKING NEWS
'ഇത് കണ്ട് മുഖ്യമന്ത്രിക്ക് കരച്ചിൽ വരുമോയെന്ന് അറിയില്ല, മുഖ്യമന്ത്രി കരയുന്നത് ഞങ്ങൾക്ക് ഇഷ്ടമല്ല'; പരിഹാസവുമായി ജയകൃഷ്ണൻ; ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമായതിനെ തുടർന്ന് നിരാഹാരം അവസാസാനിപ്പിച്ചു; എൽപിഎസ്‌ടി സമരം തുടരും
20 Nov 2026
BREAKING NEWS
'നിന്നെ വെറുതെ വിടില്ലെടാ'... ആക്രോശിച്ചുകൊണ്ട് കല്ലെടുത്ത് തലയ്ക്കിട്ടടിച്ച് സീനിയർ വിദ്യാർഥികൾ, പാനൂരിൽ എട്ടാം ക്ലാസുകാരന് ക്രൂരമർദനം, തലയ്ക്ക് ​ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി, മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കെതിരെ കേസ്
20 Nov 2026