BREAKING NEWS

സ്കൂട്ടറിനു പിന്നിൽ കണ്ടെയ്‌നർ ട്രക്കിടിച്ചു, 32കാരിക്ക് ദാരുണാന്ത്യം

· · 1 min read
Share: Copied!

മുംബൈ: സ്കൂട്ടറിനു പിന്നിൽ കണ്ടെയ്‌നർ ട്രക്കിടിച്ച് യുവതിക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച രാവിലെ 11.40 ഓടെ മഹാരാഷ്ട്രയിലെ പൽഗാർ ജില്ലയിലാണ് സംഭവം. ഖാരിവാലി സ്വദേശിനി അങ്കിത ജാദവ്(32) ആണ് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ട്രക്കിന്റെ ടയർ അങ്കിതയുടെ ശരീരത്തിലൂടെ കയറി ഇറങ്ങി.

ഗുരുതരമായി പരുക്കേറ്റ അങ്കിതയെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ദേശീയപാതയുടെ കോൺക്രീറ്റ് പണികൾ നടക്കുന്നതിനാൽ ഗതാഗതം ഒറ്റവരിയിൽ പരിമിതപ്പെടുത്തിയിരിക്കുകയാണെന്നും ഇത് പ്രദേശത്ത് പതിവായ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.

നിർമാണ പ്രവർത്തനങ്ങൾക്കിടയിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും ബാരിക്കേഡുകൾ വയ്ക്കാനും ഗതാഗതം നിയന്ത്രിക്കാനും ആവശ്യത്തിന് ജീവനക്കാരില്ലാത്തതിൽ നാട്ടുകാർ കടുത്ത രോഷത്തിലാണ്. ഇനി എത്ര ജീവനുകൾ ബലികൊടുത്താലാണ് അധികൃതരുടെ കണ്ണ് തുറക്കുകയെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.

BREAKING NEWS
രണ്ട് പെൺമക്കളുടെ അമ്മ, പക്ഷേ മുംബൈയിൽ 40 വർഷമായി ഒറ്റയ്ക്ക്; മരണത്തിനു പിന്നാലെ മക്കളെ തേടി പത്രപരസ്യം നല്കി അയൽവാസികൾ, നൊമ്പരമായി കുറിപ്പ്
20 Nov 2026
BREAKING NEWS
"ദൈവത്തെയോർത്ത് ബിജെപി വിടരുത്, അവർക്ക് അങ്ങനെയെങ്കിലും ഒരു ശിക്ഷയിരിക്കട്ടെ, ഇനി ഇയാള് കൂടി അവിടം വിട്ട് ഇങ്ങോട്ട് വണ്ടിപിടിച്ച് ബുദ്ധിമുട്ടാക്കരുത്, പ്ലീസ് അനിൽ ജീ... അങ്ങ് ബിജെപി വിടാതിരിക്കാൻ വേണമെങ്കിൽ കൃപാസനത്തിൽ ഞാനും പ്രാർത്ഥിക്കാം, എന്റെ മാതാവേ ഇയാൾക്ക് ബുദ്ധി കൊടുക്കല്ലേ"... അനിൽ ആൻ്റണി...
20 Nov 2026
BREAKING NEWS
'ഇത് കണ്ട് മുഖ്യമന്ത്രിക്ക് കരച്ചിൽ വരുമോയെന്ന് അറിയില്ല, മുഖ്യമന്ത്രി കരയുന്നത് ഞങ്ങൾക്ക് ഇഷ്ടമല്ല'; പരിഹാസവുമായി ജയകൃഷ്ണൻ; ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമായതിനെ തുടർന്ന് നിരാഹാരം അവസാസാനിപ്പിച്ചു; എൽപിഎസ്‌ടി സമരം തുടരും
20 Nov 2026
BREAKING NEWS
'നിന്നെ വെറുതെ വിടില്ലെടാ'... ആക്രോശിച്ചുകൊണ്ട് കല്ലെടുത്ത് തലയ്ക്കിട്ടടിച്ച് സീനിയർ വിദ്യാർഥികൾ, പാനൂരിൽ എട്ടാം ക്ലാസുകാരന് ക്രൂരമർദനം, തലയ്ക്ക് ​ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി, മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കെതിരെ കേസ്
20 Nov 2026