BREAKING NEWS

ഡോർ അടച്ചില്ല, ഓടുന്ന ബസിൽ നിന്ന് യാത്രക്കാരി റോഡിലേക്ക് തെറിച്ചുവീണു, വീഴ്ചയിൽ തലയ്ക്ക് ​ഗുരുതരമായി പരുക്കേറ്റ യുവതിക്ക് ദാരുണാന്ത്യം, അപകടം ജോലി കഴിഞ്ഞ് വീ‌ട്ടിലേക്ക് തിരിച്ചുവരുന്ന വഴി, ബസ് കസ്റ്റഡിയിലെടുത്തു, ഡ്രൈവർക്കെതിരെ കേസ്

· · 1 min read
Share: Copied!

കൊച്ചി: ഓടുന്ന സ്വകാര്യ ബസിൽനിന്ന് റോഡിലേക്കു തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം. വടക്കൻ പറവൂർ കുഞ്ഞിത്തൈ സ്വദേശിനി വിന്റുമോൾ (31) ആണ് മരിച്ചത്. തുരുത്തിപ്പുറം ആർ.കെ ആശുപത്രിയിലെ ലാബ് ടെക്നീഷ്യനായ വിന്റുമോൾ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങവേയായിരുന്നു സംഭവം.

ബസ് ഓടുന്നതിനിടെ തുരുത്തിപ്പുറം ചെറിയ പാലത്തിനു സമീപത്തിയപ്പോൾ തുറന്നുകിടന്ന വാതിലിലൂടെ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ വിന്റുമോളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിനു കാരണമായ സ്വകാര്യ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബസിന്റെ വാതിൽ അടയ്ക്കാതെ സർവീസ് നടത്തിയതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയുമാണ് പേലീസ് അന്വേഷണം പുരോഗമിക്കുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭർത്താവ് സോണി, ഒരു കുട്ടിയുണ്ട്.

പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളും ആൺകുട്ടിയുംകൂടി ഷാപ്പിലെത്തി മൂക്കുമുട്ടെ കള്ളടിച്ചു, വഴിനീളെ വാളുവച്ച് റോഡരികിൽ കുഴഞ്ഞുവീണു, ഷാപ്പ് ലൈസൻസിക്കും ജീവനക്കാരനുമെതിരെ കേസ്, കുട്ടി തളർന്നുവീണത് ഉള്ളിൽ അമിത അളവിൽ കള്ള് ചെന്നിട്ടെന്ന് ഡോക്ടർ

BREAKING NEWS
നെതന്യാഹുവിന്റെ ഉന്നം ട്രംപിനെ മുന്നിൽ നിർത്തി രാഷ്ട്രീയ വിജയമോ? തിരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ വീണ്ടും ആക്രമിക്കാൻ ട്രംപും നെതന്യാഹുവും ആലോചിച്ചു, നടപടി ഇറാൻ വീണ്ടും ആണവ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടി, ആദ്യം അനുകൂലിച്ചെങ്ക...
14 Oct 2026
BREAKING NEWS
'രാത്രിയിൽ പപ്പ ബെൽറ്റ് കൊണ്ട് അമ്മയെ അടിച്ചു, അമ്മ ബാത്ത്റൂമിൽ വീണു'... പിതാവിനെതിരെ മൊഴി നൽകി മകൻ... കാണാതായ പോലീസുകാരി വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ, കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണോയെന്ന സംശയത്തിൽ പോലീസ്, ഭർത്താവ് അറസ്റ്റിൽ
14 Oct 2026
BREAKING NEWS
കീഴ്വഴക്കങ്ങൾ മാറാനുള്ളത്!! ഇക്കുറി നിയമസഭാ ചർച്ചയിൽ ചോദ്യകർത്താവായി സ്പീക്കറും....വേമ്പനാട്ടുകായലിലേക്ക് അഞ്ച് നദികളാണ് എത്തുന്നത്, അത്രയും വെള്ളം ഉൾക്കൊള്ളാൻ കായലിനു കഴിയുന്നില്ല, പലയിടത്തും ഒഴുക്ക് തടസപ്പെട്ടു... വകുപ്പു മന്ത്രിമാരുമായി ആലോചിച്ച് സമഗ്രമായ പദ്ധതിയുണ്ടാക്കി ഈ പ്രദേശത്തെ രക്ഷിക്ക...
14 Oct 2026
BREAKING NEWS
‘കഴുത്തറക്കൽ അനുവദിക്കില്ല; ആശുപത്രി ബില്ലിൽ മരുന്നുകളുടെ വാങ്ങൽവിലയും എംആർപിയും രേഖപ്പെടുത്തണം‘; കൊള്ളലാഭം തടയാൻ കർണാടക സർക്കാരിന്റെ പുതിയ ഉത്തരവ്
14 Oct 2026