BREAKING NEWS

പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളും ആൺകുട്ടിയുംകൂടി ഷാപ്പിലെത്തി മൂക്കുമുട്ടെ കള്ളടിച്ചു, വഴിനീളെ വാളുവച്ച് റോഡരികിൽ കുഴഞ്ഞുവീണു, ഷാപ്പ് ലൈസൻസിക്കും ജീവനക്കാരനുമെതിരെ കേസ്, കുട്ടി തളർന്നുവീണത് ഉള്ളിൽ അമിത അളവിൽ കള്ള് ചെന്നിട്ടെന്ന് ഡോക്ടർ

· · 1 min read
Share: Copied!

കൊച്ചി: പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടിക്കും ആൺകുട്ടിക്കും കള്ള് നൽകിയ സംഭവത്തിൽ രണ്ടുപേർക്കെതിരെ കേസ്. പറവൂർ-ചെറായി റോഡിലെ ചേരായിപാടത്തിന് സമീപമുള്ള കള്ളുഷാപ്പിലെ ലൈസൻസിക്കും ജീവനക്കാരനുമെതിരെയാണു വടക്കൻ പറവൂർ പോലീസ് കേസെടുത്തത്.

കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. 16 വയസുള്ള രണ്ടു പെൺകുട്ടികളും പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടിയുമാണ് ഷാപ്പിലെത്തി കള്ള് കുടിച്ചത്. തുടർന്ന് ബസിൽ യാത്ര ചെയ്യുന്നതിനിടെ അതിൽ ഒരു പെൺകുട്ടി ഛർദിച്ചു. ഇതോടെ മുനമ്പം ഭാഗത്ത് ബസിറങ്ങിയ പെൺകുട്ടി റോഡരികിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ബസ് ജീവനക്കാരും പ്രദേശവാസികളും ഇടപെട്ടതിനെ തുടർന്ന് മുനമ്പം പോലീസ് സ്ഥലത്തെത്തി പെൺകുട്ടിയെ ആശുപത്രിയിലാക്കുകയും ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തു.

അതേസമയം അമിതമായി കള്ള് ഉള്ളിൽ ചെന്നതാണ് ശാരീരികാസ്വസ്ഥതയ്ക്ക് കാരണമായതെന്ന് വൈദ്യപരിശോധനയിൽ വ്യക്തമായി. തുടർന്നു ബന്ധുക്കളുടെ പരാതിയിൽ പറവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടികൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന കാര്യം ഷാപ്പ് ഉടമയ്ക്കും ജീവനക്കാരനും അറിയാമായിരുന്നോ എന്ന് വ്യക്തമല്ലെന്നും ഇതുവരെ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും പോലീസ് അറിയിച്ചു.

മലവെള്ളപ്പാച്ചിലിൽ കാണാതായ അവസാനത്തെ ആളെയും കണ്ടെത്തുന്നതുവരെ തിരച്ചിൽ തുടരും, അടുത്ത ദിവസം ചേരുന്ന മന്ത്രിസഭാ യോ​ഗത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ സർക്കാർ ഉറപ്പാക്കും!! സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരം നേടി ആളുകൾ കൂട്ടമായെത്തുന്ന പ്രദേശങ്ങളിൽ അപകടങ്ങൾ ഒഴിവാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കും- മുഖ്യമന്ത്രി

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026