BREAKING NEWS

സ്ത്രീയുടെ മൃതദേഹം പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ, താമസിച്ചിരുന്നത് സുഹൃത്തിനൊപ്പം

· · 1 min read
Share: Copied!

തിരുവനന്തപുരം: കൈമനത്ത് സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കരുമം സ്വദേശി ഷീജ ആണു മരിച്ചത്. സുഹൃത്ത് സജികുമാറിനൊപ്പമായിരുന്നു ഇവരുടെ താമസം. മരണത്തിൽ ദുരൂഹതയുണ്ടെന്നാണു ബന്ധുക്കളുടെ ആരോപണം.

ഇന്നലെ രാത്രി പത്തുമണിയോടെ പ്രദേശവാസികൾ പറമ്പിൽ നിന്നും സ്ത്രീയുടെ ഉറക്കെയുള്ള കരച്ചിൽ കേട്ടിരുന്നു. ഇവരെത്തി പരിശോധിച്ചപ്പോഴാണ് ഷീജയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനു സമീപം ചോറ്റുപാത്രവും ബാ​ഗും കണ്ടെത്തി.

ഷീജയും സജിയും തമ്മിൽ പ്രശ്നം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. സജിയുടെ വീടിനടുത്തുള്ള ഒഴിഞ്ഞ പുരയിടത്തിലാണു മൃതദേഹം കണ്ടെത്തിയത്. സജിക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്നും യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.

മൂന്നുപേരുടെ മരണത്തിനിടയാക്കിയ ബാലരാമപുരം അപകടത്തിൽ രക്ഷാപ്രവർത്തനിറങ്ങിയ യുവാവ് നിമിഷങ്ങൾക്കകം മറ്റൊരപകടത്തിൽ മരിച്ചു, അപകടം വീട്ടിലേക്കു മടങ്ങവെ നിയന്ത്രണം വിട്ട് ബൈക്ക് പോസ്റ്റിലിടിച്ച്

 

BREAKING NEWS
വീണ്ടും അഞ്ച് വർഷം കൂടെ പ്രതിപക്ഷത്തിരിക്കാൻ കോൺഗ്രസ് തയ്യാറെടുക്കണം, അടുത്ത മൂന്ന് തവണത്തെ തെരഞ്ഞെടുപ്പിലും ഭരണത്തിലെത്താൻ രാഹുലിന് കഴിയില്ല, പരിഹാസവുമായി അമിത് ഷാ
01 Nov 2026
BREAKING NEWS
അറിവിന്റെ നിറകുടമായിരുന്നു ഇഎംഎസ്, ഏത് കാര്യങ്ങളും സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ വിശദീകരിക്കുന്നതില്‍ നമ്പര്‍ വണ്ണായിരുന്നു അദ്ദേഹം, ഇന്നത്തെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ അച്ചടക്കത്തിലേക്ക് കൊണ്ടുവന്നത് പിണറായി വിജയ- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
01 Nov 2026
BREAKING NEWS
’എന്റെ ദേഹത്ത് വെള്ളമൊഴിച്ചു, ഞാൻ അവനെ കഴുത്തറുത്ത് കൊന്നു’: യമൻ സ്വദേശിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന കുറ്റസമ്മതവുമായി പ്രവാസി പോലീസ് സ്റ്റേഷനിൽ; സംഭവം കുവൈറ്റിൽ
01 Nov 2026
BREAKING NEWS
പപ്പ വന്നിട്ടുണ്ടെന്ന് പറഞ്ഞ് കെ.ജി. വിദ്യാർഥിനിയെ 8 വയസ്സുകാരൻ ആളില്ലാത്ത ക്ലാസ് മുറിയിലേക്ക് കൂട്ടികൊണ്ടുപോയി, ഇഷ്ടിക, പൂച്ചട്ടി, അലുമിനിയം ഡസ്റ്റ്ബിൻ എന്നിവ എടുത്ത് മർദിച്ചു; തല ബെഞ്ചിലും ഡെസ്കിലും ഇടിച്ചു; ഗുരുതര പരിക്ക്; നിർണ്ണായകമായത് സിസിടിവി റിപ്പോർട്ട്
01 Nov 2026