BREAKING NEWS

നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ഉപേക്ഷിച്ച നിലയിൽ!! മൃതദേഹത്തിന് ദിവസങ്ങൾ പഴക്കം, പ്രസവത്തെ തുടർന്നുള്ള അസ്വസ്ഥതയാൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്ന യുവതി നിരീക്ഷണത്തിൽ, പ്രസവ വിവരം ഡോക്ടറിൽ നിന്ന് മറച്ചുവച്ച് യുവതിയും കുടുംബവും

· · 1 min read
Share: Copied!

അടിമാലി: നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നു കണ്ടെത്തി. വെള്ളത്തൂവൽ പോലീസ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട തോക്കുപാറ സൗഹൃദഗിരിക്ക് സമീപത്തെ പുരയിടത്തിലാണ് മൃതദേഹം കണ്ടത്. ആൺകുട്ടിയുടെതാണെന്നാണ് പ്രാഥമിക വിവരം. മാത്രമല്ല മൃത​ദേഹത്തിനു ഏതാനും ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് വെള്ളത്തൂവൽ പോലീസ് പറഞ്ഞു.

പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പുരയിടത്തിൽ ഞായറാഴ്ച വൈകീട്ട് 5 മണിയോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉറുമ്പരിച്ച അവസ്ഥയിൽ ആയിരുന്നു മൃതദേഹം. ഡി.എൻ.എ പരിശോധന ഉൾപ്പെടെയുള്ള നടപടികൾക്കായി മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഇതിനിടെ സമീപ പ്രദേശത്തുള്ള ഒരു യുവതിയെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശനിയാഴ്ച പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ഈ യുവതി ഏതാനും ദിവസങ്ങൾക്കു മുമ്പ് പ്രസവിച്ചതായി മനസ്സിലാക്കി. പ്രസവത്തെക്കുറിച്ച് യാതൊരു വിവരവും യുവതിയോ, ബന്ധുക്കളോ ആശുപത്രി അധികൃതരോട് പറഞ്ഞിട്ടില്ല. കോട്ടയം മെഡിക്കൽ കോളേജ് അധികൃതർ മെഡിക്കൽ കോളജ് പോലീസിൽ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് വെള്ളത്തൂവൽ പോലീസ് യുവതിയുടെ വിലാസം ഉൾപ്പെട്ട വീടും പരിസരവും പരിശോധന നടത്തിയത്. യുവതി മെഡിക്കൽ കോളേജിൽ പോലീസ് നിരീക്ഷണത്തിലാണ്.

BREAKING NEWS
ഒത്തുതീർപ്പിനായി സ്റ്റേഷനിൽ വിളിച്ചുവരുത്തിയത് ശനിയാഴ്ച, പിറ്റേദിവസം വീട്ടിലെത്തി തുണികൾ എടുക്കുന്നതിനിടെ വീണ്ടും വഴക്ക്, മകളുടെ കൺമുന്നിലിട്ട് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു, പേടിച്ച് അലറിക്കരഞ്ഞോടിയ മകൾ പറഞ്ഞനുസരിച്ച് നാട്ടുകാർ വീട്ടിലെത്തിയപ്പോൾ കണ്ടത് മരിച്ചു കിടക്കുന്ന ക്രിസ്റ്റിയേയും അടുക്...
23 Nov 2026
BREAKING NEWS
വ്ലോ​ഗർമാരും നോട്ടപ്പുള്ളികൾ!! മംഗലാപുരം–കാസർകോട് മേഖല കേന്ദ്രീകരിച്ച് കേരളത്തിലേക്ക് അംഗീകാരമില്ലാത്ത സൗന്ദര്യവർധക- ആരോഗ്യ ഉൽപ്പന്നങ്ങളുടെ ഓൺലൈൻ വിൽപന, ഊരും പേരുമില്ലാതെ പാക്കിസ്ഥാൻ വഴിയെത്തുന്ന ഉൽപ്പന്നങ്ങളുടെ ശൃംഖല കണ്ടെത്തി നടപടി സ്വീകരിക്കും... വ്യാജ സൗന്ദര്യവർധക വസ്തുക്കൾക്കെതിരെ കർശന നടപടി...
22 Nov 2026
BREAKING NEWS
തിരക്കേറിയ ന​ഗരത്തിലെ ഓടയിൽ ഒരു മനുഷ്യൻ ജീവനായി നിലവിളിച്ച് കിടന്നത് നാല് ദിവസം!! ഒടുവിൽ അതുവഴി പോയ വഴിയാത്രികർ നേർത്ത ശബ്ദങ്ങളും നിലവിളിയും കേട്ട് ഉറവിടം തിരക്കിയിറങ്ങി... ദിവസങ്ങൾക്കു ശേഷം യുവാവ് ജീവിതത്തിലേക്ക്
22 Nov 2026
BREAKING NEWS
അടുത്തിടെ ബിജെപി ജില്ലാ നേതൃത്വത്തിനെതിരെയുള്ള അതൃപ്തി പ്രകടമാക്കി, പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളെക്കുറിച്ചും രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും പരസ്യമായി സംസാരിച്ചു... കീടനാശിനി ഉള്ളിൽച്ചെന്ന് എംഎൽഎ രേഖ പത്ര അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ!! ഭക്ഷ്യവിഷബാധയെന്ന് പാർട്ടി... എംഎൽഎയുടെ ശരീരത്...
22 Nov 2026