BREAKING NEWS

പുതിയ വസ്ത്രം വാങ്ങാനെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി, തിരികെ വരുന്നതിനിടെ റീൽസ് ചിത്രീകരിക്കാൻ ചരക്കുതീവണ്ടിക്ക് മുകളിൽ കയറി; വൈദ്യുതാഘാതമേറ്റ് 15കാരന് ദാരുണാന്ത്യം

· · 1 min read
Share: Copied!

യമുനാനഗർ: സമൂഹമാധ്യമങ്ങളിൽ റീൽസ് ചിത്രീകരിക്കുന്നതിനായി ചരക്കുതീവണ്ടിക്ക് മുകളിൽ കയറിയ പത്താം ക്ലാസ് വിദ്യാർഥി വൈദ്യുതാഘാതമേറ്റ് മരിച്ചു. ഹരിയാനയിലെ യമുനാനഗറിലുള്ള ജഗാധ്രി വർക്ക്‌ഷോപ്പിന് സമീപമാണ് ദാരുണമായ സംഭവം. ജവഹർ നഗർ സ്വദേശിയായ കേശവ് (15) ആണ് മരിച്ചത്.

തീവണ്ടിക്ക് മുകളിലൂടെ കടന്നുപോകുന്ന ഉയർന്ന വൈദ്യുതിവിതരണ ലൈനിൽ തട്ടിയാണ് കുട്ടിക്ക് അപകടമുണ്ടായത്. വൈദ്യുതാഘാതത്തെ തുടർന്ന് വലിയ പൊട്ടിത്തെറി ശബ്ദം കേട്ടതോടെ സമീപത്തുണ്ടായിരുന്നവർ സ്ഥലത്തേക്ക് ഓടിയെത്തി. അപ്പോഴേക്കും ശരീരം ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കേശവ് മരിച്ചിരുന്നു.

ബന്ധുവായ ആശിഷിനൊപ്പമാണ് കേശവ് വീട്ടിൽനിന്ന് പുറത്തുപോയത്. പുതിയ വസ്ത്രങ്ങൾ വാങ്ങാനായിരുന്നു ഇരുവരും പോയത്. വസ്ത്രങ്ങൾ വാങ്ങിയശേഷം ഒരു വീഡിയോ ചിത്രീകരിക്കാമെന്ന് തീരുമാനിച്ച് ജഗാധ്രി വർക്ക്‌ഷോപ്പിന് മുന്നിലെത്തി. തുടർന്ന് ഇവിടെ നിർത്തിയിട്ടിരുന്ന ചരക്കുതീവണ്ടിയുടെ മുകളിലേക്ക് കേശവ് കയറുകയായിരുന്നു. ആശിഷ് തീവണ്ടിക്ക് താഴെ നിൽക്കുന്നതിനിടെയാണ് കേശവ് മുകളിലെ ഉയർന്ന വോൾട്ടേജിലുള്ള വൈദ്യുതിലൈനിൽ സ്പർശിച്ചത്.

വിവരമറിഞ്ഞ് റെയിൽവേ പൊലീസ് സ്ഥലത്തെത്തി മൃതദേഹം സിവിൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. എൽഐസി ഏജന്റായ പിതാവും ഇളയ സഹോദരിയുമാണ് കേശവിനുള്ളത്.

BREAKING NEWS
നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ഉപേക്ഷിച്ച നിലയിൽ!! മൃതദേഹത്തിന് ദിവസങ്ങൾ പഴക്കം, പ്രസവത്തെ തുടർന്നുള്ള അസ്വസ്ഥതയാൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്ന യുവതി നിരീക്ഷണത്തിൽ, പ്രസവ വിവരം ഡോക്ടറിൽ നിന്ന് മറച്ചുവച്ച് യുവതിയും കുടുംബവും
23 Nov 2026
BREAKING NEWS
ഒത്തുതീർപ്പിനായി സ്റ്റേഷനിൽ വിളിച്ചുവരുത്തിയത് ശനിയാഴ്ച, പിറ്റേദിവസം വീട്ടിലെത്തി തുണികൾ എടുക്കുന്നതിനിടെ വീണ്ടും വഴക്ക്, മകളുടെ കൺമുന്നിലിട്ട് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു, പേടിച്ച് അലറിക്കരഞ്ഞോടിയ മകൾ പറഞ്ഞനുസരിച്ച് നാട്ടുകാർ വീട്ടിലെത്തിയപ്പോൾ കണ്ടത് മരിച്ചു കിടക്കുന്ന ക്രിസ്റ്റിയേയും അടുക്...
23 Nov 2026
BREAKING NEWS
വ്ലോ​ഗർമാരും നോട്ടപ്പുള്ളികൾ!! മംഗലാപുരം–കാസർകോട് മേഖല കേന്ദ്രീകരിച്ച് കേരളത്തിലേക്ക് അംഗീകാരമില്ലാത്ത സൗന്ദര്യവർധക- ആരോഗ്യ ഉൽപ്പന്നങ്ങളുടെ ഓൺലൈൻ വിൽപന, ഊരും പേരുമില്ലാതെ പാക്കിസ്ഥാൻ വഴിയെത്തുന്ന ഉൽപ്പന്നങ്ങളുടെ ശൃംഖല കണ്ടെത്തി നടപടി സ്വീകരിക്കും... വ്യാജ സൗന്ദര്യവർധക വസ്തുക്കൾക്കെതിരെ കർശന നടപടി...
22 Nov 2026
BREAKING NEWS
തിരക്കേറിയ ന​ഗരത്തിലെ ഓടയിൽ ഒരു മനുഷ്യൻ ജീവനായി നിലവിളിച്ച് കിടന്നത് നാല് ദിവസം!! ഒടുവിൽ അതുവഴി പോയ വഴിയാത്രികർ നേർത്ത ശബ്ദങ്ങളും നിലവിളിയും കേട്ട് ഉറവിടം തിരക്കിയിറങ്ങി... ദിവസങ്ങൾക്കു ശേഷം യുവാവ് ജീവിതത്തിലേക്ക്
22 Nov 2026