BREAKING NEWS

ടിവികെ ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചു, ആദ്യം വിജയ്‌‌യുടെ കാർ തടഞ്ഞു, നടന്റെ വീടിനു മുന്നിൽ കുത്തിയിരിപ്പു സമരവും നടത്തി, പിന്നാലെ ഉറക്ക ​ഗുളിക കഴിച്ച് ആത്മഹത്യാ ശ്രമം, വനിതാ നേതാവ് ​ഗുരുതരാവസ്ഥയിൽ!! ക്രിസ്മസ്, പുതുവത്സരാശംസാ ബാനറിൽ തന്റെ ചിത്രമില്ലെന്ന് പറഞ്ഞ് ഭീഷണി, ശുചിമുറി വൃത്തിയാക്കാനുപയോ​ഗിക്കുന്ന ദ്രാവകം കുടിച്ച് ടിവികെ യുവ നേതാവ് ​ഗുരുതരാവസ്ഥയിൽ

· · 1 min read
Share: Copied!

ചെന്നൈ: രണ്ടു വർഷത്തിലേറെ പാർട്ടിയിൽ സജീവമായി പ്രവർത്തിച്ചിട്ടും ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതിൽ മനംനൊന്ത് അമിതമായി ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച ടിവികെ (തമിഴക വെട്രി കഴകം) വനിതാ നേതാവ് ഗുരുതര നിലയിൽ തുടരുന്നു. തൂത്തുക്കുടി സ്വദേശി അജിത ആഗ്‌നലാണു പാർട്ടി തഴഞ്ഞതിൽ മനംനൊന്ത് ജീവനൊടുക്കാൻ ശ്രമിച്ചത്. ടിവികെ തൂത്തുക്കുടി സെൻട്രൽ ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതിൽ പ്രതിഷേധിച്ച് അജിത ആഗ്‌നലും അനുയായികളും കഴിഞ്ഞ ദിവസം പാർട്ടി പ്രസിഡന്റ് വിജയ്‌‌യുടെ കാർ തടയുകയും നടന്റെ വീടിനു മുന്നിൽ കുത്തിയിരിപ്പു സമരം നടത്തുകയും ചെയ്തിരുന്നു. തുടർന്നു തൂത്തുക്കുടിയിലേക്കു മടങ്ങിയതിനു പിന്നാലെയാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്.

ഏതേസമയം ക്രിസ്മസ്, പുതുവത്സരാശംസ നേർന്നു സ്ഥാപിച്ച ബാനറിൽ തന്റെ ചിത്രമില്ലെന്ന് ആരോപിച്ചു പ്രാദേശിക ഘടകം സെക്രട്ടറി ഭീഷണിപ്പെടുത്തിയതിൽ മനം നൊന്ത് ടിവികെ യുവജന വിഭാഗം നേതാവ് ജീവനൊടുക്കാൻ ശ്രമിച്ചു.ശുചിമുറി വൃത്തിയാക്കാനുപയോഗിക്കുന്ന ദ്രാവകം കുടിച്ച് അത്യാസന്ന നിലയിലായ തിരുവള്ളൂർ പൂണ്ടി സൗത്ത് യൂണിയൻ യുവജന വിഭാഗം സെക്രട്ടറി വിജയ് സതീഷ് എന്ന സത്യനാരായണനെ തിരുവള്ളൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം വാർഡിൽ ക്രിസ്മസ്, പുതുവത്സര ആശംസകൾ നേർന്ന് വലിയ ബാനർ സ്ഥാപിച്ചിരുന്നു. ഇതിൽ ടിവികെ യൂണിയൻ സെക്രട്ടറി വിജയ് പ്രഭുവിന്റെ ഫോട്ടോ ചേർക്കാത്തതിനെ തുടർന്ന് ഇയാൾ സത്യനാരായണനെ ഭീഷണിപ്പെടുത്തുകയായിരുന്നു. കൂടാതെ മറ്റൊരു ബാനർ തയാറാക്കി മുൻപുണ്ടായിരുന്ന ബാനറിനു മുൻപിൽ കെട്ടുകയും ചെയ്തു.

പോലീസിനു നേരെ ബോംബെറിഞ്ഞു, 20 വർഷത്തേക്ക് ശിക്ഷിക്കപ്പെട്ട് ജയിലിൽ പോയ സിപിഎം നേതാവിന് ഒരു മാസത്തിനുള്ള പരോൾ, വികെ നിഷാദിന്റെ അടിയന്തര പരോൾ സത്യപ്രതിജ്ഞ ചെയ്യാൻ വേണ്ടി?

BREAKING NEWS
‘ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചിട്ടും പൊലീസിന് മാറ്റമുണ്ടായിട്ടില്ല; സമ്പന്നർക്കും പാവപ്പെട്ടവർക്കും രണ്ട് നീതിയോ? എന്ന് ഒരു മകൾക്ക് ചോദിക്കേണ്ടി വന്നത് സങ്കടകരവും അപമാനകരവും’; പിണറായി വിജയൻ
27 Oct 2026
BREAKING NEWS
’’300 കോഴിമുട്ട പുഴുങ്ങി തിന്നുകയും 3 കിലോ ചെമ്പരത്തി മൊട്ട് ചെവിയിൽവയ്ക്കുകയും നെല്ലിക്കയ്ക്കു പകരം നാരങ്ങാനീരു കൊണ്ട് തളം വയ്ക്കുകയും ചെയ്താൽ സൗന്ദര്യം വർദ്ധിക്കുമോ?’’; വ്യാജ ആരോപണം ഉന്നയിച്ചെന്നാരോപിച്ച് വി.പി. സജീന്ദ്രനെതിരെ പരാതി നൽകുമെന്ന് ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'മുൻ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും പാർട്ടി സെക്രട്ടറിയും കോവിഡ് കാലത്ത് ഭക്ഷണം കഴിച്ചതിന്റെയും ജ്യൂസ് കുടിച്ചതിന്റേയും കടം നാലര ലക്ഷം... ആ കടങ്ങളെല്ലാം ഞങ്ങൾ വീട്ടിക്കോളാം...എസ്എംഎ ബാധിതർക്ക് മരുന്ന് വാങ്ങിയ ഇനത്തിൽ 'റോഷ്' കമ്പനിക്ക് 50 കോടി, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് 900 കോടിസ്റ്റേറ്റ...
27 Oct 2026
BREAKING NEWS
"പോലീസിന്റെ തെറ്റുകളെ കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സർക്കാരിനില്ല, ജഡ്ജിയുടെയല്ല ആരുടെ മകനാണെങ്കിലും നിയമം ഒരുപോലെ...പാവപ്പെട്ട ഒരാൾ അപകടത്തിൽ മരിച്ച് ശവദാഹം നടക്കുന്നതിനു മുൻപ് പ്രതിക്കു ജാമ്യം അനുവദിച്ചത് അപലപനീയം!! ദൃശ്യങ്ങൾ ഫോണിൽനിന്നു ഡിലീറ്റ് ചെയ്ത ഉദ്യോഗസ്ഥൻ, ആവശ്യമായ വകുപ്പുക...
27 Oct 2026