BREAKING NEWS

‘വൈഫ്’ ഓഫ് എ.കെ. ആന്റണി’… ഇമെയിലിൽ വന്ന പരാതിയിൽ ഫോണിൽ വിളിച്ച് ഭർത്താവിനൊപ്പം സ്റ്റേഷനിലെത്താൻ അവശ്യം, അബദ്ധം മനസിലായത് പിന്നീട്, പരാതിയയച്ചത് മുൻ മുഖ്യമന്ത്രിയുടെ ഭാര്യ, നേരിൽകണ്ട് ക്ഷമ ചോദിക്കാൻ എസ്എച്ച്ഒയ്ക്കു കമ്മിഷണറുടെ നിർദേശം, അതിന്റെ ആവശ്യമില്ലെന്ന് എലിസബത്ത്

· · 1 min read
Share: Copied!

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി എ.കെ.ആന്റണിയുടെ ഭാര്യ എലിസബത്ത് അയച്ച പരാതിയിൽ അബദ്ധം പറ്റി മ്യൂസിയം പോലീസ്. സ്റ്റേഷനിലേക്ക് ഒരു ഇ മെയിൽ വഴിയാണ് എലിസബത്തിന്റെ പരാതിയെത്തിയത്. ‘വൈഫ്’ ഓഫ് എ.കെ. ആന്റണി’ എന്ന് പരാതിയിൽ പേരിനൊപ്പം വച്ചിരുന്നു. ഈ പരാതി പരിശോധിച്ച ഉദ്യോഗസ്ഥൻ എലിസബത്തിനെ ഫോണിൽ വിളിച്ച് ഭർത്താവിനൊപ്പം ‌സ്റ്റേഷനിലെത്താൻ അവശ്യ‌പ്പെടുകയും ചെയ്തു.

എന്നാൽ പിന്നീടാണ് എകെ ആന്റണിയുടെ ഭാര്യയാണ് പരാതിക്കാരിയെന്നു പോലീസ് മനസ്സിലാക്കിയത്. തുടർന്ന് അവരെ നേരിൽക്കണ്ട് ക്ഷമ ചോദിക്കാൻ സിറ്റി പോലീസ് കമ്മിഷണർ മ്യൂസിയം എസ്എച്ച്ഒയ്ക്കു നിർദേശം നൽകിയെങ്കിലും അതിന്റെ ആവശ്യമില്ലെന്നായിരുന്നു എലിസബത്തിന്റെ മറുപടി.

വീട്ടിലെ അറ്റകുറ്റപ്പണിക്കായി ഏർപ്പാടാക്കിയ ആൾ മുൻകൂർ പണം വാങ്ങിയ ശേഷം പണി പൂർത്തിയാക്കിയില്ലെന്നായിരുന്നു പരാതി. ഇയാളെ ഫോണിൽ ലഭിക്കാതായതോടെയാണു സഹായം അഭ്യർഥിച്ചാണ് എലിസബത്ത് പൊലീസിനെ സമീപിച്ചത്. പൊലീസ് ഇടപെട്ട് ഇയാളെ വിളിച്ചുവരുത്തി പണി പൂർത്തിയാക്കാൻ നിർദേശം നൽകി.

 

BREAKING NEWS
ഫോണെടുക്കുന്നില്ല, ബന്ധുക്കൾ പോലീസിൽ വിവരമറിയിച്ചു; ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടിയ നിലയിൽ; പരിശോധനയിൽ കിടപ്പുമുറിയിൽ മൃത​ദേഹം; മഹാരാഷ്ട്രയിൽ മലയാളിയായ 75യുടെ കൊലപാതകത്തിൽ പ്രതിയെ ​ഗോവയിൽ നിന്നും പൊക്കി; പിടിയിലായത് നേപ്പാൾ സ്വദേശി; കൊലപാതകം മോഷണത്തിനിടെ, പ്രതി ലഹരിക്ക് അടിമ
19 Nov 2026
BREAKING NEWS
'ഏത് ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത് '; പി.എസ്.സി. അംഗങ്ങളുടെ നിയമനത്തെച്ചൊല്ലി മന്ത്രിസഭയിൽ പോര്; മുഖ്യമന്ത്രിയെ ചോദ്യംചെയ്ത് സണ്ണി ജോസഫും അനിൽകുമാറും; രണ്ടര മണിക്കൂർ നീണ്ട തർക്കം; 'ഇത് പിണറായി വിജയന്റെ മന്ത്രിസഭയല്ല, സ്തുതിപാഠകസംഘവുമല്ല'; വി.ഡി സതീസൻ
19 Nov 2026
BREAKING NEWS
അച്ഛനുമമ്മയും സ്വന്തം മകനെ തിരിച്ചറിയാനാവാതെ ​ഗുരുതരാവസ്ഥയിൽ... ഉറ്റവരെവിടെയെന്നറിയാതെ കുഞ്ഞ് ദേവ് ഗോല നാല് ദിവസം കഴിഞ്ഞത് ആശുപത്രിയിൽ, ഒടുവിൽ അയൽവാസിയുടെ ഫോണിൽ നിന്ന് കൊച്ചുമകനെ തിരിച്ചറിഞ്ഞ് മാതൃപിതാവും മാതാവും!! 26 പേരുടെ മരണത്തിനിടയാക്കിയ കാസിരംഗ അപകടത്തിൽ മാതാപിതാക്കളിൽ നിന്ന് വേർപെട്ട കുഞ്ഞ...
19 Nov 2026
BREAKING NEWS
ദേ വന്നു, ദാ പോയി, വെറും 20 മിനിറ്റിൽ എല്ലാം കാലി!! 'ഞങ്ങൾ തിരിച്ചു വരും, ഇതൊരു സിനിമയാണ്'... ജീവനക്കാരനെ തോക്കിന്റെ പാത്തികൊണ്ട് അടിച്ചുവീഴ്ത്തി, സെൻകോ ഗോൾഡ് ഷോറൂമിൽ 40 കോടിയു‌ടെ വൻ കവർച്ച, സ്വർണവും പണവും കൊള്ളയടിച്ച് സംഘം കടന്നുകളഞ്ഞത് ഞൊടിയിടയിൽ
19 Nov 2026