BREAKING NEWS

അച്ഛനുമമ്മയും സ്വന്തം മകനെ തിരിച്ചറിയാനാവാതെ ​ഗുരുതരാവസ്ഥയിൽ… ഉറ്റവരെവിടെയെന്നറിയാതെ കുഞ്ഞ് ദേവ് ഗോല നാല് ദിവസം കഴിഞ്ഞത് ആശുപത്രിയിൽ, ഒടുവിൽ അയൽവാസിയുടെ ഫോണിൽ നിന്ന് കൊച്ചുമകനെ തിരിച്ചറിഞ്ഞ് മാതൃപിതാവും മാതാവും!! 26 പേരുടെ മരണത്തിനിടയാക്കിയ കാസിരംഗ അപകടത്തിൽ മാതാപിതാക്കളിൽ നിന്ന് വേർപെട്ട കുഞ്ഞിനെ കുടുംബത്തിന് കൈമാറി

· · 1 min read
Share: Copied!

അസം: കാസിരംഗയിൽ കഴിഞ്ഞയാഴ്ചയുണ്ടായ വാഹനാപകടത്തിൽ മാതാപിതാക്കളിൽ നിന്ന് വേർപെട്ട കുഞ്ഞ് സുരക്ഷിതമായി കുടുംബത്തിന്റെ കൈകളിലേക്ക്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മാതാപിതാക്കൾ ചികിത്സയിലായതിനാൽ കുഞ്ഞിനെ തിരിച്ചറിയാൻ കഴിയാതിരുന്നതോടെ നാല് ദിവസത്തോളം ആശുപത്രിയിൽ കഴിയേണ്ടിവന്നു.

ബെംഗളൂരുവിൽ ജോലി ചെയ്യുന്ന രാഹുൽ ഗോലയും നികിത ഗോലയും മകൻ ദേവ് ഗോലയുമൊത്ത് മിനിബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് കഴിഞ്ഞ വെള്ളിയാഴ്ച കാസിരംഗയിൽ കണ്ടെയ്നർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ കുറഞ്ഞത് 26 പേർ മരിച്ചിരുന്നു.

അപകടത്തിൽ രാഹുലിനും നികിതയ്ക്കും ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും രക്ഷപ്പെടുത്തി ജോർഹട്ട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയാണ്. അപകടത്തിനിടെ മാതാപിതാക്കളിൽ നിന്ന് വേർപെട്ട ദേവിന് ചെറിയ പരിക്കുകളാണ് ഉണ്ടായിരുന്നത്. തുടർന്ന് ബോകാഖട്ടിലെ ഷഹീദ് കമല മിരി സബ് ഡിവിഷണൽ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നതിനാൽ കുഞ്ഞിനെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. നാല് ദിവസത്തോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ദേവിനെ ബുധനാഴ്ച ഡിസ്ചാർജ് ചെയ്യാൻ ഡോക്ടർമാർ അനുമതി നൽകി. തുടർന്ന് ആശുപത്രി അധികൃതർ കുഞ്ഞിനെ ഗോലാഘട്ടിലെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറി.

അയൽവാസിയുടെ സ്മാർട്ട്ഫോണിൽ കുഞ്ഞിന്റെ വീഡിയോ കണ്ട മാതൃപിതാവും മാതൃമാതാവും ദേവിനെ തിരിച്ചറിയുകയായിരുന്നു. തുടർന്ന് കുഞ്ഞിനെ ഏറ്റെടുക്കാനായി ഇവർ ആശുപത്രിയിലെത്തി. ബുധനാഴ്ച രാത്രി ബോകാഖട്ടിലെത്തിയ മുത്തശ്ശനും മുത്തശ്ശിയും ആവശ്യമായ രേഖകൾ അധികൃതർക്ക് കൈമാറി. രേഖകൾ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം മാതാപിതാക്കൾ സുഖം പ്രാപിക്കുന്നതുവരെ കുഞ്ഞിന്റെ താൽക്കാലിക സംരക്ഷണം ഇവർക്ക് അനുവദിച്ചു.

കാസിരംഗ അപകടത്തിന്റെ പശ്ചാത്തലത്തിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ തിങ്കളാഴ്ച റോഡ് സുരക്ഷ ശക്തമാക്കുന്നതിനായി 12 ഇന കർമപദ്ധതിയും പുതിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജറും (എസ്ഒപി) പ്രഖ്യാപിച്ചിരുന്നു. ട്രാഫിക്, ഗതാഗതം, എക്സൈസ്, പൊതുമരാമത്ത് വകുപ്പ്, ദേശീയപാതാ അധികൃതർ എന്നിവരിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിലാണ് അപകടം വിലയിരുത്തുകയും സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ ചർച്ച ചെയ്യുകയും ചെയ്തതെന്ന് മുഖ്യമന്ത്രി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവരോട് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് തിങ്കളാഴ്ച നടന്ന നിർണായക യോഗത്തിൽ അസം സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമായി കർശന നടപടികൾ സ്വീകരിക്കാനാണ് സർക്കാരിന്റെ തീരുമാനം.

BREAKING NEWS
ദേ വന്നു, ദാ പോയി, വെറും 20 മിനിറ്റിൽ എല്ലാം കാലി!! 'ഞങ്ങൾ തിരിച്ചു വരും, ഇതൊരു സിനിമയാണ്'... ജീവനക്കാരനെ തോക്കിന്റെ പാത്തികൊണ്ട് അടിച്ചുവീഴ്ത്തി, സെൻകോ ഗോൾഡ് ഷോറൂമിൽ 40 കോടിയു‌ടെ വൻ കവർച്ച, സ്വർണവും പണവും കൊള്ളയടിച്ച് സംഘം കടന്നുകളഞ്ഞത് ഞൊടിയിടയിൽ
19 Nov 2026
BREAKING NEWS
യുവതികൾ സ്വകാര്യ ബസിൽ വച്ച് വസ്ത്രം മാറുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ വിവരമറിയിച്ചു, വനിതാ പോലീസെത്തി പരിശോധിച്ചപ്പോൾ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 21000 രൂപ, ശബരിമല തീർത്ഥാടകരെ ലക്ഷ്യമിട്ട് മോഷണം നടത്തുന്ന രണ്ട് യുവതികൾ അറസ്റ്റിൽ, പിടിയിലായത് പത്തോള...
19 Nov 2026
BREAKING NEWS
മുടികൊഴിച്ചിലിലും സ്വന്തം സൗന്ദര്യത്തിലും ആശങ്ക, പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി, മുൻപ് രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി കുടുംബം
19 Nov 2026
BREAKING NEWS
വിളിച്ചുവരുത്തി വകവരുത്തി... വനിതാ ഹെഡ് കോൺസ്റ്റബിൾ പ്രണയബന്ധം അവസാനിപ്പിക്കാൻ ആ​ഗ്രഹിച്ചു, എഎസ്ഐ വഴങ്ങിയില്ല, വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി, സഹോദരനേയും ബന്ധുവിനേയും കൂട്ടി മൃതദേഹം വനത്തിലെത്തിച്ച് കാറിലിട്ട് കത്തിച്ചു!! നാലുപേർ അറസ്റ്റിൽ, തീ ആളിപ്പടരുന്നതിനിടെ യുവതിക്കും പൊള്ളലേറ്റു
18 Nov 2026