BREAKING NEWS

‘ഓപ്പറേഷൻ സിന്ദൂർ 88 മണിക്കൂറുള്ള ഒരു ട്രെയിലർ’- ഇന്ത്യൻ കരസേന മേധാവി, രാജ്യം പൂർണമായും ജാഗ്രതയിലാണ്, ഒരു സാഹചര്യത്തിലും ഞങ്ങൾ ഇന്ത്യയെ വിശ്വസിക്കുകയോ, അവഗണിക്കുകയോ ചെയ്യില്ല!! ഇന്ത്യയുമായുള്ള യുദ്ധസാധ്യത തള്ളിക്കളയാതെ പാക് പ്രതിരോധ മന്ത്രി

· · 1 min read
Share: Copied!

ഇസ്‌ലാമാബാദ്: ഇന്ത്യയുമായുള്ള യുദ്ധ സാധ്യത ഒരിക്കലും തള്ളാനാവില്ലെന്നും അതിനാൽ തങ്ങൾ പൂർണ ജാ​ഗ്രതയിലാണെന്നു പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. വർധിച്ചുവരുന്ന പ്രാദേശിക സംഘർഷത്തിനിടയിലും രാജ്യം പൂർണ ജാഗ്രതയിലാണെന്ന് അദ്ദേഹം പറഞ്ഞു. സമാ ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പാക് മന്ത്രിയുടെ പരാമർശം.

‘ഒരു സാഹചര്യത്തിലും ഞങ്ങൾ ഇന്ത്യയെ വിശ്വസിക്കുകയോ, അവഗണിക്കുകയോ ചെയ്യില്ല. എന്റെ വിലയിരുത്തലിൽ ഇന്ത്യയിൽ നിന്നുള്ള സമഗ്ര യുദ്ധമോ തന്ത്രപരമായ നീക്കമോ ഞാൻ തള്ളിക്കളയുന്നില്ല. ഞങ്ങൾ പൂർണമായും ജാഗ്രതയിലാണ്’, അദ്ദേഹം പറഞ്ഞു.

അതേസമയം ഓപ്പറേഷൻ സിന്ദൂർ 88 മണിക്കൂറുള്ള ഒരു ട്രെയിലറായിരുന്നുവെന്ന കരസേന മേധാവി ഉപേന്ദ്ര ദ്വിവേദിയുടെ പരാമർശത്തിന് മറുപടിയായാണ് ഖവാജ ആസിഫിന്റെ പ്രതികരണം. സാഹചര്യം ആവശ്യപ്പെടുകയാണെങ്കിൽ ഒരു അയൽരാജ്യത്തോട് ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടത് എങ്ങനെയാണെന്ന് പാക്കിസ്ഥാന് പഠിപ്പിക്കാൻ കരസേന സജ്ജമാണെന്നും ഉപേന്ദ്ര ദ്വിവേദി പരിഹസിച്ചിരുന്നു.

‘ഇക്കാലത്തെ യുദ്ധങ്ങൾ ബഹുതലത്തിലുള്ളതും ബഹുമുഖവുമാണ്. തുടങ്ങിയാൽ എത്ര കാലം നീളുമെന്ന് പ്രവചിക്കാനാവില്ല, അതുകൊണ്ട് തന്നെ ആവശ്യത്തിന് പടക്കോപ്പുകൾ കയ്യിലുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്’- എന്നായിരുന്നു ദ്വിവേദിയുടെ കമെന്റ്.

മുട്ടടയിൽ ‘മുട്ടാൻ’ വൈഷ്ണയുണ്ടാകും!! തിരഞ്ഞെടുപ്പിൽ മത്സരിക്കാം, വോട്ടർ പട്ടികയിൽ പേര് ചേർത്ത് കമ്മിഷൻ… രേഖകൾ പരിഗണിച്ചില്ല, ചട്ടപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കാതെ ഏകപക്ഷീയ തീരുമാനം, ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫിസർമാർക്കുള്ള മാർ​ഗ നിർദ്ദേശങ്ങൾ ഉൾക്കൊള്ളാതെയോ തീരുമാനമെടുത്തത്?- ഇലക്ഷൻ കമ്മിഷൻ

 

BREAKING NEWS
കൊഴിഞ്ഞാമ്പാറയിൽ രണ്ട് കുഞ്ഞുങ്ങളുടെ കൊലപാതകക്കേസ് വഴിത്തിരിവ്; അമ്മയുടെ സുഹൃത്തും അറസ്റ്റിൽ, കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ്; സൂചന കിട്ടിയത് തെളിവെടുപ്പിനിടെ
29 Oct 2026
BREAKING NEWS
കിം ജോങ് യുൻ ഇത് എന്ത് ഭാവിച്ചാ? ’പത്ത് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു; എല്ലാം 250 കിലോമീറ്റർ അകലെ കടലിൽ പതിച്ചു’ ; ഉത്തര കൊറിയയുടെ നീക്കത്തിൽ ജാഗ്രത ശക്തമാക്കി ദക്ഷിണ കൊറിയ
29 Oct 2026
BREAKING NEWS
ആ പെൺകുട്ടിക്ക് എന്റെ മകനോട് ക്രഷാണ്!!!, അവനത് നിരസിച്ചു, അവളാണ് ക്വട്ടേഷന്‍ നല്‍കിയത്, എന്റെ മകന് മാരകമായി പരുക്കേറ്റു, പ്ലസ് വൺ വിദ്യാർഥിയെ സഹപാഠികൾ മർദിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി മാതാവ്
29 Oct 2026
BREAKING NEWS
ഡിവൈഎഫ്ഐയില്‍ ചേര്‍ന്നയാള്‍ എപ്പോള്‍ മുതലാണ് വീണ്ടും കോണ്‍ഗ്രസ് ആയത്?? കോണ്‍ഗ്രസുകാരന്‍ അല്ല ഇനി ദേവേന്ദ്രന്റെ അച്ഛന്‍ മുത്തുപട്ടര്‍ ആണ് എങ്കിലും വൃത്തികേട് കാണിച്ചാല്‍ അതങ്ങനെ തന്നെയാണ് എന്ന് പറയും, കാരണം ന്യായീകരിക്കാന്‍ ഈ പാര്‍ട്ടിയുടെ പേര് എന്ന് സിപിഎം എന്നല്ല- പുഴു വിവാദത്തില്‍ അഡ്വ. വസന്ത് ...
29 Oct 2026