BREAKING NEWS

ഓൺലൈനായി കഞ്ചാവ് മിഠായി വാങ്ങി വിദ്യാർഥികൾക്കിടയിൽ വിതരണം, കോളേജ് വിദ്യാർഥികൾ പിടിയിൽ, മിഠായി വാങ്ങുന്നത് ട്രേഡിങ് ആപ്പ് വഴി

· · 1 min read
Share: Copied!

ബത്തേരി: വിദ്യാർഥികൾക്ക് വിതരണം ചെയ്യുന്നതിനിടെ കഞ്ചാവ് മിഠായിയുമായി കോളേജ് വിദ്യാർഥിക പിടിയിൽ. പോലീസ് നടത്തിയ പരിശോധനയിൽ 2 വിദ്യാർഥികളിൽ നിന്നാണ് മിഠായി രൂപത്തിലുള്ള കഞ്ചാവ് പിടികൂടിയത്. ഓൺലൈൻ വഴിയാണ് കഞ്ചാവ് മിഠായികളുടെ വ്യാപാരം. വിദ്യാർഥികൾ കൂടിനിൽക്കുന്നതു കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണു കഞ്ചാവ് മിഠായി കണ്ടെടുത്തത്.

റെയ്ഡിന് ​ഗവ. പോളിടെക്നിക്ക് മെൻസ് ഹോസ്റ്റലിലെത്തിയ പോലീസ് ഞെട്ടി, പിടികൂടിയത് രണ്ടുകിലോ കഞ്ചാവ്, ആവശ്യക്കാർക്ക് തൂക്കി നൽകാനുള്ള ത്രാസ്, മദ്യം, ​ഗർഭനിരോധന ഉറകൾ, കഞ്ചാവ് വലിക്കാനുള്ള ഉപകരണങ്ങൾ!!, മൂന്ന് വിദ്യാർഥികൾ അറസ്റ്റിൽ

അന്വേഷണത്തിൽ ഇതേ കോളജിൽ പഠിക്കുന്ന വിദ്യാർഥിയാണ് വിൽപ്പന നടത്തിയതെന്ന് പോലീസ് കണ്ടെത്തി. ഓൺലൈൻ ട്രേഡിങ് ആപ്പ് വഴിയാണ് മിഠായി വാങ്ങിയതെന്ന് വിദ്യാർഥി പോലീസിന് മൊഴി നൽകി. മൂന്നു മാസമായി മിഠായി ഓൺലൈൻ വഴി വാങ്ങി വിദ്യാർഥികൾക്കിടയിൽ വിൽപ്പന നടത്തുന്നതായി ചോദ്യം ചെയ്യലിൽ വിദ്യാർഥി ‌സമ്മതിച്ചു.

സമൂഹമാധ്യമം വഴി മിഠായിയെ കുറിച്ച് അറിഞ്ഞ വിദ്യാർഥി പിന്നീട് ഓൺലൈൻ വഴി വാങ്ങി 30 രൂപയ്ക്കു വിൽപ്പന നടത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. വിദ്യാർഥികൾക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്തു.

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026