LATEST UPDATES

അഞ്ച് മക്കൾക്ക് ഉറക്കഗുളിക നൽകിയിട്ട് അമ്മയുടെ ഒളിച്ചോട്ടം; 33കാരിയായ യുവതിയും 22 കാരൻ കാമുകനും പോലീസ് പിടിയിൽ; വീഡിയോ വൈറൽ

· · 1 min read
Share: Copied!

യു.പി: ഉത്തർപ്രദേശിലെ റാംപൂരിൽ, അഞ്ച് മക്കൾക്ക് ഉറക്കഗുളിക നൽകിയ ശേഷം ഒരു യുവതി വീട് പുറത്ത് നിന്നും പുട്ടി 10 വയസ് കുറവുള്ള കാമുകനോടൊപ്പം ഒളിച്ചോടി. ഭർത്താവിന്‍റെ പരാതിയെ തുടർന്ന് പോലീസ് ഇരുവരേയും പിടികൂടി.

അഞ്ച് കുട്ടികളുടെ അമ്മയായ യുവതി മക്കൾക്ക് ഉറക്കഗുളിക നൽകിയ ശേഷം അവരെ ഉറക്കി കിടത്തി. പിന്നീട് കുട്ടികൾ പൂർണ്ണമായും അബോധാവസ്ഥയിലായെന്ന് ഉറപ്പിച്ച ശേഷം വീടിന്‍റെ മുൻവശത്തെ വാതിൽ പുറത്ത് നിന്നും പൂട്ടിയ ശേഷം കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. 33 വയസ്സുള്ള മിതലേഷ് എന്ന യുവതിയാണ് 22 വയസ്സുള്ള കാമുകൻ സുരേന്ദ്ര എന്ന ഖന്നയോടൊപ്പം ഒളിച്ചോടിയത്. കാമുനൊപ്പം പോകുമ്പോൾ ഇവർ വീട്ടിലുണ്ടായിരുന്ന പണവും ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും കൊണ്ട് പോയതായി ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു.

കുടുംബം പോറ്റാനായി ദില്ലിയിൽ തയ്യൽ ജോലി ചെയ്യുകയാണ് യുവതിയുടെ ഭർത്താവായ രൂപ് കിഷോർ. സംഭവത്തെക്കുറിച്ച് അറിഞ്ഞെത്തിയ ഭർത്താവ് പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ പോലീസ് ഊ‍ർജ്ജിതമായ അന്വേഷണം ആരംഭിച്ചു. പിന്നാലെ ഇരുവരെയും കണ്ടെത്തുകയായിരുന്നു. കുട്ടികൾ അബോധാവസ്ഥയിലായിരുന്നെങ്കിലും ജീവൻ അപകടത്തിലായിരുന്നില്ലെന്ന് പോലീസ് അറിയിച്ചു.

സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വളരെ പെട്ടെന്ന് തന്നെ വൈറലായി. റാംപൂർ പോലീസ് സ്റ്റേഷനിൽ ഇരിക്കുന്ന യുവതി, വീഡിയോയ്ക്ക് മുന്നിൽ സംസാരിക്കുന്ന ദൃശ്യങ്ങളായിരുന്നു വൈറലായത്. ഒരമ്മയ്ക്ക്, അതും അഞ്ച് കുട്ടികളുള്ള ഒരു അമ്മയ്ക്ക് എങ്ങനെ ഇങ്ങനെ ചെയ്യാൻ തോന്നുന്നെന്ന് ചിലർ ചോദിച്ചപ്പോൾ, അവർക്ക് സ്വന്തം ഭ‍ർത്താവിൽ നിന്നും അത്രയേറെ പീഢനം ഏറ്റുവാങ്ങേണ്ടിവന്നതോ അയാളുടെ സ്ഥലത്തില്ലാത്തതോ ആവാം കാരണമെന്നായിരുന്നു മറ്റ് ചിലരുടെ പ്രതികരണം. അതേസമയം മറ്റ് ചിലർ ഇരുവരെയും ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും രംഗത്തെത്തി.

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026