BREAKING NEWS

വിനു മോഹനും വിദ്യയും വിവാഹമോചിതരായി; 13 വർഷത്തെ ദാമ്പത്യത്തിന് വിരാമം, അഭ്യൂഹങ്ങൾക്ക് പിന്നാലെ വേർപിരിയൽ

· · 1 min read
Share: Copied!

കൊച്ചി: മലയാള സിനിമയിലെ പ്രിയ താരദമ്പതികളായ നടൻ വിനു മോഹനും നടി വിദ്യയും വിവാഹമോചിതരായി. ഏറെ നാളായി പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് ഇരുവരുടെയും ദാമ്പത്യബന്ധം അവസാനിച്ച വിവരം പുറത്തുവരുന്നത്. പരസ്പര സമ്മതത്തോടെയാണ് വേർപിരിയാൻ തീരുമാനിച്ചതെന്നാണ് സൂചന. കഴിഞ്ഞ ഒരു മാസമായി ഇരുവരും പിരിഞ്ഞാണ് താമസിച്ചിരുന്നത്.

2013ലായിരുന്നു വിനു മോഹനും വിദ്യയും വിവാഹിതരായത്. സിനിമയിലൂടെ പ്രണയത്തിലായ ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹിതരായത്. സിനിമകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മലയാളികൾക്ക് പ്രിയപ്പെട്ട ജോഡിയായി മാറിയിരുന്നു ഇരുവരും.

സമൂഹമാധ്യമങ്ങളിലും സജീവമായിരുന്ന താരദമ്പതികളുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. എന്നാൽ കുറച്ചുനാളുകളായി ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളോ വീഡിയോകളോ പങ്കുവെക്കാതിരുന്നത് ആരാധകർക്കിടയിൽ സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു. വിനു മോഹൻ തന്റെ ഇൻസ്റ്റഗ്രാം പേജിൽനിന്ന് വിദ്യയ്ക്കൊപ്പമുള്ള ചിത്രങ്ങൾ നീക്കം ചെയ്തതും അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നു. അതേസമയം, വിദ്യയുടെ ഇൻസ്റ്റഗ്രാം പേജിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ഇപ്പോഴും കാണാം. അക്കൗണ്ടിന്റെ പേരും ‘വിദ്യ വിനു മോഹൻ’ എന്നാണ്.

വേർപിരിയലിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല. ഇരുവരും സ്വന്തം കരിയറുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.

‘നിവേദ്യം’ എന്ന സിനിമയിലൂടെയാണ് വിനു മോഹൻ നായകനായി അരങ്ങേറ്റം കുറിച്ചത്. കൊട്ടാരക്കര ശ്രീധരൻ നായരുടെ ചെറുമകനും നടൻ അനു മോഹന്റെ സഹോദരനുമാണ്. വിദ്യയാകട്ടെ നിരവധി ജനപ്രിയ പരമ്പരകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയയായ താരമാണ്.

2007ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘ദണ്ഡയുതപാണി’യിലൂടെയാണ് വിദ്യ സിനിമയിലെത്തിയത്. 2009ൽ ‘നീലാംബരി’യിലൂടെ മലയാളത്തിലെത്തി. തുടർന്ന് ‘ചെറിയ കള്ളനും വലിയ പോലീസും’, ‘മഹാരാജാ ടാക്കീസ്’ തുടങ്ങിയ ചിത്രങ്ങളുൾപ്പെടെ പതിനഞ്ചോളം മലയാള സിനിമകളിലും ആറ് തമിഴ് സിനിമകളിലും ഒരു കന്നഡ സിനിമയിലും അഭിനയിച്ചു. സിനിമയ്ക്ക് പുറമെ തമിഴ്, മലയാളം സീരിയലുകളിലും വിദ്യ സജീവമാണ്.

ഗർബ പരിപാടിയിലേക്ക് മുസ്‌ലിം യുവാക്കൾ തന്നെ വരേണ്ടാ…  സഹോദരിമാരേയും പെൺമക്കളേയും കൂട്ടിക്കൊണ്ടുവാ… ഞങ്ങളുടെ ആൺകുട്ടികളും തയ്യാറാണ്… അല്ലെങ്കിൽ ജയ് ശ്രീറാം വിളിച്ച് നെറ്റിയിൽ തിലകം ചാർത്തിയെത്തിയാൽ മതി!! ബിജെപി എംഎൽഎയുടെ വൃത്തികെട്ട പരാമർശത്തിന് കയ്യടിച്ച് ആൾക്കൂട്ടം- പ്രതിഷേധവുമായി കോൺഗ്രസും എഐഎംഐഎമ്മും

BREAKING NEWS
മിനി കൂപ്പർ വാഹനാപകടത്തിൽ സുഹൈൽ ഉൾപ്പെടെയുള്ള പ്രതികൾ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റ‍ഡിയിൽ!! പ്രതികൾക്ക് മദ്യം വിളമ്പിയ ബാറുകൾക്കും പണികിട്ടി, മൂന്ന് ബാറുകളുടേയും ലൈസൻസ് റദ്ദാക്കി... മരണപ്പെട്ടവരുമായി പ്രതികൾക്ക് മുൻകാല ബന്ധമുണ്ടോയെന്നതും അന്വേഷണ പരിധിയിൽ
14 Oct 2026
BREAKING NEWS
സൗദിയിൽ കാണാതായ വയനാട് സ്വദേശിനി പോലീസ് കസ്റ്റഡിയിൽ, ബാ​ഗിൽ നിന്ന് നിരോധിത മരുന്നുകൾ കണ്ടെത്തി, കസ്റ്റഡിയിലെടുത്തത് ഡ്രഗ്​ കൺട്രോൾ വിഭാഗമെന്ന് സ്ഥിരീകരണം!! വിഷയത്തിൽ ഇടപെട്ട് റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും
14 Oct 2026
BREAKING NEWS
മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി സിമന്റ് നിറച്ച നീല ഡ്രമ്മിലിട്ടു; 'ബ്ലൂ ഡ്രം കൊലപാതകക്കേസിൽ' ഭാര്യക്കും കാമുകനും വധശിക്ഷ; 'അവനെ താൽപര്യമില്ലായിരുന്നെങ്കിൽ പിരിയാമായിരുന്നല്ലോ? എന്തിനീ ക്രൂരത ചെയ്തു';കൊല്ലപ്പെട്ട സൗരഭിന്റെ അമ്മ
14 Oct 2026
BREAKING NEWS
’എഫ്‌ഐആറിൽ പ്രതിയുടെ പേര് ഉൾപ്പെടുത്താതിരുന്നത് എന്തുകൊണ്ട്?’; നെടുമ്പാശ്ശേരി വാഹനാപകട കേസിൽ മുഖ്യമന്ത്രിയും വിശദീകരണം തേടി; നിയമസഭയിൽ മറുപടിയുമായി ചെന്നിത്തല
14 Oct 2026