BREAKING NEWS

ഗർബ പരിപാടിയിലേക്ക് മുസ്‌ലിം യുവാക്കൾ തന്നെ വരേണ്ടാ…  സഹോദരിമാരേയും പെൺമക്കളേയും കൂട്ടിക്കൊണ്ടുവാ… ഞങ്ങളുടെ ആൺകുട്ടികളും തയ്യാറാണ്… അല്ലെങ്കിൽ ജയ് ശ്രീറാം വിളിച്ച് നെറ്റിയിൽ തിലകം ചാർത്തിയെത്തിയാൽ മതി!! ബിജെപി എംഎൽഎയുടെ വൃത്തികെട്ട പരാമർശത്തിന് കയ്യടിച്ച് ആൾക്കൂട്ടം- പ്രതിഷേധവുമായി കോൺഗ്രസും എഐഎംഐഎമ്മും

· · 1 min read
Share: Copied!

ഭോപ്പാൽ: മധ്യപ്രദേശിൽ ഗർബ പരിപാടികളിൽ മുസ്‌ലിം യുവാക്കൾ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട ബിജെപി എംഎൽഎയുടെ പരാമർശം വിവാദത്തിൽ. ഭോപ്പാലിലെ ഹുസൂർ മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎ രമേശ്വർ ശർമയാണ് മുസ്‌ലിം യുവാക്കളേയും കുടുംബത്തിലിരിക്കുന്ന സഹോ​ദരിമാരേയും മക്കളേയും പറ്റി ഡബിൾ മീനിങ്ങിൽ പ്രസ്താവന നടത്തി വിവാദത്തിലായത്. എംഎൽഎയുടെ പരാമർശത്തിനെതിരെ കോൺഗ്രസും എഐഎംഐഎമ്മും രംഗത്തെത്തി.

ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് രമേശ്വർ ശർമ മുസ്‌ലിം യുവാക്കൾ ഗർബ പരിപാടികളിൽ ഒറ്റയ്ക്ക് വരരുതെന്നും സഹോദരിമാരെയും പെൺമക്കളെയും ഒപ്പം കൊണ്ടുവരണമെന്നും പറഞ്ഞത്. “മുസ്‌ലിം യുവാക്കൾ എന്തിനാണ് ഗർബയ്ക്ക് ഒറ്റയ്ക്ക് വരുന്നത്? അവർ ഒറ്റയ്ക്ക് വരരുത്. പകരം അവരുടെ സഹോദരിമാരെയും പെൺമക്കളെയും ഒപ്പം കൊണ്ടുവരണം,” എന്നായിരുന്നു ശർമയുടെ പരാമർശം. പിന്നാലെ പരിഹാസച്ചിരിയോടെ “ഞങ്ങളുടെ ആൺകുട്ടികളും തയ്യാറാണ്” എന്നും അദ്ദേഹം പറഞ്ഞു. ഇതോടെ പരിപാടിയിൽ പങ്കെടുത്തവരിൽ നിന്ന് കൈയടിയും ആർപ്പുവിളികളും ഉയർന്നു.

മുസ്‌ലിംകൾ സ്ഥിരമായി ഗർബയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനും തങ്ങൾ തയ്യാറാണെന്നും ശർമ പറഞ്ഞു. “ജയ് ശ്രീറാം” വിളിച്ച് നെറ്റിയിൽ തിലകം ചാർത്തിയെത്തിയാൽ ആർക്കും പ്രശ്നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗർബ പരിപാടികളെ കാഴ്ചയാക്കി മാറ്റാനുള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്നും ശർമ പറഞ്ഞു. ഗർബ വേദികളിൽ ലവ് ജിഹാദ് നടത്താനുള്ള ശ്രമങ്ങളുണ്ടായാൽ യുവാക്കൾ തിരിച്ചടിക്കാൻ തയ്യാറാണെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. മാതാപിതാക്കളെ സംരക്ഷിക്കുകയും സഹോദരിമാരെ സംരക്ഷിക്കുകയും ചെയ്യുന്നതിനൊപ്പം ദേവി ജഗദംബയുടെ അനുഗ്രഹത്തോടെ രാക്ഷസന്മാരെ ഇല്ലാതാക്കാൻ യുവാക്കൾ തയ്യാറാകണമെന്നും ശർമ ആഹ്വാനം ചെയ്തു.

അതേസമയം ശർമയുടെ പ്രസ്താവനയ്‌ക്കെതിരെ ഭോപ്പാൽ സെൻട്രലിലെ കോൺഗ്രസ് എംഎൽഎ ആരിഫ് മസൂദ് ശക്തമായി പ്രതികരിച്ചു. രമേശ്വർ ശർമയുടെ പരാമർശം അങ്ങേയറ്റം മോശവും നിലവാരം കുറഞ്ഞതുമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം രീതികൾ തിരുത്തണം. ധിക്കാരപരമായ പെരുമാറ്റം അവസാനിപ്പിക്കണം. ഇത്തരം വൃത്തികെട്ട പരാമർശങ്ങൾ നടത്തരുതെന്നുമ മസൂദ് പറഞ്ഞു.

ശർമ തന്റെ നിലപാട് തിരുത്തിയില്ലെങ്കിൽ ജനങ്ങൾ അദ്ദേഹത്തിന് മറുപടി നൽകുമെന്നും മസൂദ് പ്രതികരിച്ചു. മുസ്‌ലിംകൾ ഗർബയിൽ പങ്കെടുക്കാറില്ലെന്നും അതുമായി തങ്ങൾക്ക് ബന്ധമില്ലെന്നും പറഞ്ഞ അദ്ദേഹം, ഉപയോഗിച്ച ഭാഷ അങ്ങേയറ്റം അധിക്ഷേപകരമാണെന്നും വ്യക്തമാക്കി. അതേസമയം, മധ്യപ്രദേശിലെ എഐഎംഐഎം അധ്യക്ഷൻ മൊഹ്‌സിൻ അലി ഖാനും ശർമയ്‌ക്കെതിരെ രംഗത്തെത്തി. ഭരണഘടന വായിക്കുകയാണ് ബിജെപി എംഎൽഎ ആദ്യം ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പ്രസ്താവനകൾ രാജ്യത്തെ വിഭജിക്കാൻ മാത്രമേ സഹായിക്കൂവെന്നും ഖാൻ ആരോപിച്ചു.

ബിജെപിയിലെ മുസ്‌ലിം നേതാക്കളായ മുഖ്താർ അബ്ബാസ് നഖ്‌വി, ഷാനവാസ് ഹുസൈൻ തുടങ്ങിയവരുമായി ശർമ കൂടിയാലോചിക്കണമെന്നും ഖാൻ പറഞ്ഞു. ബിജെപിയിലെ മുസ്‌ലിം നേതാക്കളോടും അദ്ദേഹം ചോദ്യം ഉന്നയിച്ചു. “രമേശ്വർ ശർമ മുസ്‌ലിംകളോട് അവരുടെ സഹോദരിമാരെയും പെൺമക്കളെയും ഗർബയ്ക്ക് കൊണ്ടുവരാൻ ആവശ്യപ്പെടുകയാണ്. സൻവർ പട്ടേൽ, ജമാൽ സിദ്ദിഖി, സയ്യിദ് സഫർ ഇസ്‌ലാം എന്നിവർ സ്വന്തം സഹോദരിമാരെയും പെൺമക്കളെയും ഗർബയ്ക്ക് കൊണ്ടുവരുമോ?”എന്നായിരുന്നു ഖാന്റെ ചോദ്യം.

മുസ്‌ലിംകൾ ഗർബ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനെതിരെ വലതുപക്ഷ സംഘടനകളും ചില രാഷ്ട്രീയ നേതാക്കളും നേരത്തെയും എതിർപ്പ് ഉയർത്തിയിട്ടുണ്ട്. മുസ്‌ലിം യുവാക്കൾ ഹിന്ദു പെൺകുട്ടികളെ ലക്ഷ്യമിടാനാണ് ഗർബ വേദികളിലെത്തുന്നതെന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളും ചില സംഘടനകൾ ഉന്നയിക്കാറുണ്ട്. ഗർബ പരിപാടികളുടെ പ്രവേശന കവാടങ്ങളിൽ പങ്കെടുക്കുന്നവരുടെ ആധാർ കാർഡ് പരിശോധിച്ച് അവർ ഹിന്ദുക്കളാണെന്ന് ഉറപ്പാക്കണമെന്ന ആവശ്യവും ചില സംഘാടകരും വലതുപക്ഷ സംഘടനകളും പതിവായി ഉന്നയിക്കാറുണ്ട്.

BREAKING NEWS
ഇസ്രയേലിനെ ആക്രമിക്കാൻ ഇറാനൊപ്പം ചേർന്ന് തുനിഞ്ഞിറങ്ങരുത്, കനത്ത തിരിച്ചടിനേരിടേണ്ടി വരും, ഒന്നും അവസാനിച്ചിട്ടില്ല- ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പുമായി കാറ്റ്സ്!! നെതന്യാഹുവിന് പുതിയ യുദ്ധനീക്കങ്ങൾ നടത്താൻ ജനങ്ങളുടെ പിന്തുണയോ രാഷ്ട്രീയ അധികാരമോ ഇല്ല, സ്വന്തം രാഷ്ട്രീയ ആവശ്യങ്ങൾക്കായി സൈന്യത്തെ യുദ...
08 Nov 2026
BREAKING NEWS
'എനിക്ക് അഭിരാമിനെ അറിയില്ല, ചെയ്യാത്ത കുറ്റത്തിനാണ് എന്നെ ഇതിൽ പിടിച്ചുവെച്ചിരിക്കുന്നത്, ഞാൻ ഇവിടെ വന്നിട്ടില്ല, സംഭവം നടക്കുന്ന ദിവസംപോലും വന്നിട്ടില്ല, എന്നെ പ്രതിയാക്കിയതാണ്'... കഴിഞ്ഞ തവണ ചിരിച്ചുകൊണ്ട് മാധ്യമങ്ങൾക്കു മുന്നിലൂടെ കടന്നുപോയ ഉമർ ഇത്തവണയെത്തിയത് പൊട്ടിക്കരഞ്ഞ്
08 Nov 2026
BREAKING NEWS
ബന്ധുവായ 50കാരിയുമായി ഡോക്ടർക്കുണ്ടായിരുന്ന അടുപ്പത്തെച്ചൊല്ലിയുള്ള പ്രശ്നങ്ങളാണ് ആക്രമണത്തിനു പിന്നിൽ, വിളിച്ചുവരുത്തിയത് ബന്ധുവിന്റെ സ്വകാര്യദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിക്കാൻ- നടിയുടെ മൊഴി!! ഒളിവിൽ പോയ ഡോ. ജോൺസൺ കെ വർ​ഗീസിന്റെ ഫോണിൽ 12 യുവതികളുമായുള്ള സ്വകാര്യ ദ്യശ്യങ്ങൾ!! പ്രതി വിദേശത്തേക്കു കടന്...
08 Nov 2026
BREAKING NEWS
ചൂടാക്കിയ ഇസ്തിരിപ്പെട്ടി കൊണ്ട് പലതവണ പൊള്ളലേൽപ്പിച്ചു, ചൂടാക്കിയ കത്തി ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിച്ചു, തലയിൽ ആഴത്തിലുള്ള മുറിവ്, 3 ദിവസം വരെ ഭക്ഷണവും വെള്ളവുംകൊടുക്കാതെ പട്ടിണിക്കിട്ടു, രാവിലെ ആറുമണി മുതൽ പുലർച്ചെ രണ്ടുമണി വരെ ജോലി!! ജോലിക്കുന്ന വീട്ടിൽ നിന്ന് 16 കാരി നേരിട്ടത് അതിക്രൂര പ...
08 Nov 2026