ചെന്നൈ: ആകാംക്ഷാ ജനകമായ രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ തമിഴ്നാട്ടിൽ വിജയ് മുഖ്യമന്ത്രിക്കസേരയിലേയ്ക്ക്. നാളെ ഉച്ച കഴിഞ്ഞ് 3.15 അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വിജയിനൊപ്പം 9 മന്ത്രിമാരും സ്ഥാനമേൽക്കുമെന്നാണ് വിവരം.ചെന്നൈയിലെ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക.
വിജയിന്റെ തമിഴക വെട്രി കഴകത്തിന് 2 എംഎൽഎമാരുള്ള വിടുതലൈ ചിരുതൈകൾ കക്ഷി (വിസികെ) പിന്തുണ നൽകിയതോടെയാണ് ടിവികെ 118 സീറ്റെന്ന കേവല ഭൂരിപക്ഷം നേടിയത്. ടിവികെ നേതാക്കൾ ഉടൻ ഗവർണറെ കാണും. തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി ടിവികെ മാറിയിരുന്നു. കോൺഗ്രസ്, സിപിഐ, സിപിഎം എന്നീ കക്ഷികളും ടിവികെയ്ക്ക് പിന്തുണ നൽകും.






