BREAKING NEWS

ബാറുകള്‍ക്ക് അധിക സമയം പ്രവര്‍ത്തിക്കാന്‍ വഴിവിട്ട സഹായം ചെയ്തു, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന, മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു

· · 1 min read
Share: Copied!

തിരുവനന്തപുരം: ബാറുടമകളുമായി അനധികൃത ഇടപാടുകള്‍ നടത്തിയെന്ന വിവരത്തെ തുടര്‍ന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറിന്റെ വീട്ടില്‍ വിജിലന്‍സിന്റെയും എക്‌സൈസ് കമ്മീഷണറുടെയും നേതൃത്വത്തില്‍ മിന്നല്‍ പരിശോധന. പരിശോധനയില്‍ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ബാറുടമകളില്‍ ചിലരുടെ ഫോണുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറുമായുള്ള വഴിവിട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്.

മറ്റിടങ്ങളില്‍ രാത്രി 11 മണിക്ക് ബാറുകള്‍ അടയ്ക്കുമ്പോള്‍ ചില ബാറുകള്‍ക്ക് അധിക സമയം പ്രവര്‍ത്തിക്കാന്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വഴിവിട്ട സഹായം ലഭിച്ചിരുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

മിന്നല്‍ പരിശോധനയ്ക്ക് ശേഷം അശോക് കുമാറിനോട് ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാളുടെ വിശദീകരണം കേട്ടതിനുശേഷമായിരിക്കും സസ്‌പെന്‍ഷന്‍ അടക്കമുള്ള തുടര്‍നടപടികളിലേക്ക് കടക്കുക.

BREAKING NEWS
കടലിലെ കപ്പൽ ആകാശത്തേക്ക് ഉയർന്നുപൊങ്ങിയോ?! സുപ്പീരിയർ മിറാഷ് എന്ന അത്ഭുത പ്രതിഭാസം; വൈറലായി മലയാളി പ്രവാസി പകർത്തിയ ദൃശ്യം, 20 മണിക്കൂറിൽ 3.1 കോടി കാഴ്ചക്കാർ
29 Nov 2026
BREAKING NEWS
ആളുകളുടെ പിന്നിൽനിന്ന് നിരന്തരം കുത്തുന്നയാളാണ് ശരദ് പവാർ, അദ്ദേഹത്തിന് യഥാർഥത്തിൽ ഒരു പ്രത്യയശാസ്ത്രവുമില്ല... പ്രസ്താവന നടത്തി 24 മണിക്കൂറിനുള്ളിൽ നിലപാട് മാറ്റി കോൺ​ഗ്രസ് നേതാവ്!! ബില്ലിനെ പിന്തുണയ്ക്കുന്നില്ലെങ്കിൽ അദ്ദേഹത്തിന്റെ കാലിൽ തലവെച്ച് ഞാൻ മാപ്പുപറയും, പൊതുസ്ഥലത്ത് വെച്ചുതന്നെ ക്ഷമാപ...
29 Nov 2026
BREAKING NEWS
അവള്‍ക്ക് നടക്കാന്‍ പോലും സാധിക്കുന്നുണ്ടായിരുന്നില്ല, ബലാത്സംഗത്തിനിടയില്‍ ബാക്കിന് പരിക്കേറ്റു, പിന്നീട് ഒരിക്കലും ഞങ്ങള്‍ കണ്ടിട്ടില്ല, സംവിധായകന്‍ ലിജു കൃഷ്ണക്കെതിരായ ബലാത്സംഗക്കേസില്‍ വെളിപ്പെടുത്തലുമായി നടി സജിത മഠത്തില്‍
29 Nov 2026
BREAKING NEWS
പുലർച്ചെ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ 14 കാരൻ നാട്ടുകാരും കൂട്ടുകാരും നോക്കി നിൽക്കെ മുങ്ങി മരിച്ചു, കുളത്തിൽ മുങ്ങിത്താണ കുട്ടിയെ പുറത്തെടുത്തത് അ​ഗ്നിശമന സേനയെത്തി
29 Nov 2026