BREAKING NEWS

പുലർച്ചെ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ 14 കാരൻ നാട്ടുകാരും കൂട്ടുകാരും നോക്കി നിൽക്കെ മുങ്ങി മരിച്ചു, കുളത്തിൽ മുങ്ങിത്താണ കുട്ടിയെ പുറത്തെടുത്തത് അ​ഗ്നിശമന സേനയെത്തി

· · 1 min read
Share: Copied!

വെങ്ങിണിശ്ശേരി: പുലർച്ചെ തൃശ്ശൂരിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. പള്ളിപ്പുറം ചൂണ്ടയിൽ ആദികൃഷണ (15) ആണ് മരിച്ചത്. അമ്മാടം സെയ്ന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. ഞായറാഴ്ച രാവിലെ ആറു മണിയോടെയാണ് അപകടമുണ്ടായത്.

വെങ്ങിണിശ്ശേരി ചെറാട്ട് ശിവക്ഷേത്രത്തിലെ കുളത്തിലാണ് ആദി കുളിക്കാൻ ഇറങ്ങിയത്. ഈ സമയം സുഹൃത്തുക്കളും നാട്ടുകാരും കടവിൽ ഉണ്ടായിരുന്നു. മുങ്ങിത്താണ കുട്ടിയെ തൃശ്ശൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയാണ് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. അച്ഛൻ: മധു. അമ്മ: രാധിക. സഹോദരി: ആദിലക്ഷ്മി.

BREAKING NEWS
ട്രെയിൻ കോച്ചിനുള്ളിൽ പൂക്കളും അലങ്കാരങ്ങളും ഒരുക്കി പ്രീ വെഡ്ഡിങ് ആഘോഷം, നടപടിയുമായി റെയില്‍വേ
29 Nov 2026
BREAKING NEWS
തിരികെ പോകുമെന്ന തീരുമാനത്തിലുറച്ച് ഷെയ്ഖ് ഹസീന; ഡിസംബർ 16ന് റോഡ് മാർഗം മടങ്ങും; ബം​ഗാൾ,ത്രിപുര അതിർത്തികളിൽ കനത്ത സുരക്ഷാ വിന്യാസം; ബംഗ്ലാദേശിൽ 120 പ്ലാറ്റൂൺ സേനയെ സജ്ജമാക്കി; 'വന്നാൽ അറസ്റ്റ് ചെയ്യും'; നിലപാട് ആവർത്തിച്ച് സർക്കാർ
29 Nov 2026
BREAKING NEWS
കെ സുധാകരൻ ഓർമ്മക്കുറവും അപസ്മാര പ്രശ്നവും, സ്വന്തം റിസ്കിൽ ഡിസ്ചാർജ് വാങ്ങും, തുടര്‍ ചികിത്സ ഡല്‍ഹിയില്‍- മകന്‍ സംജോഗ് സുധാകരൻ
29 Nov 2026
BREAKING NEWS
മദ്യലഹരിയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ഓടിച്ച് ഡ്രൈവർ; നിയന്ത്രണംവിട്ട് ബസ്; യാത്രക്കാർ ബഹളംവെച്ച് തടഞ്ഞു, നാട്ടുകാർ പിടികൂടി
29 Nov 2026