കൊച്ചി: ഷാഫി പറമ്പിൽ എംപിക്ക് ഗർഭനിരോധന ഉറകൾ അയച്ചുനൽകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. കാസർകോട് ജില്ലാ യൂത്ത് കോൺഗ്രസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് എന്ന പേരിലുള്ള വ്യാജ അക്കൗണ്ടിലൂടെയാണ് ദൃശ്യങ്ങളും ആക്ഷേപകരമായ കുറിപ്പും പ്രചരിക്കുന്നത്.
‘നിങ്ങളുടെ യാത്രകളിൽ കൂടെ കരുതേണ്ട അത്യാവശ്യ ഘടകമാണ് ഇതിലുള്ളത്. പ്രിയ ശിഷ്യന് പറ്റിയ അബദ്ധം താങ്കൾക്ക് വരാതിരിക്കട്ടെ’ എന്ന കൈയക്ഷരത്തിലുള്ള കുറിപ്പും ദൃശ്യങ്ങൾക്കൊപ്പമുണ്ട്. സംഭവത്തിൽ എസ്‌പിക്ക് പരാതി നൽകിയതായി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ആർ. കാർത്തികേയൻ അറിയിച്ചു.
കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ വടകര എംപി ഷാഫി പറമ്പിലിനെതിരെ നടത്തിയ വിവാദ പരാമർശത്തിന് പിന്നാലെയാണ് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ഇതിന്റെ ഭാഗമായി വണ്ടാഴിയിലെ ഒരു സംഘം പ്രവർത്തകർ രാജ്മോഹൻ ഉണ്ണിത്താന് നെല്ലിക്ക പാഴ്സലായി അയച്ചുനൽകിയിരുന്നു. ദിവസവും മൂന്ന് തവണ നെല്ലിക്കാത്തളം വെക്കണമെന്ന പരിഹാസക്കുറിപ്പും പാഴ്സലിനൊപ്പം ഉൾപ്പെടുത്തിയിരുന്നു.
ഷാഫി പറമ്പിലിന്റെ വർധിച്ചുവരുന്ന ജനപിന്തുണയാണ് രാജ്മോഹൻ ഉണ്ണിത്താനെ അസ്വസ്ഥനാക്കുന്നതെന്ന് കുറിപ്പിൽ പരിഹസിച്ചിരുന്നു. കാസർകോട്ടെ സാധാരണ കോൺഗ്രസ് പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് അദ്ദേഹം എംപിയായതെന്നും കുറിപ്പിൽ പരാമർശിച്ചിരുന്നു.
വീട്ടില്‍ക്കയറി ഏഴ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു, 46കാരന് 37 വര്‍ഷം കഠിന തടവും 80000 പിഴയും