BREAKING NEWS

ദേശീയപാത നൂറോളം സ്ഥലത്ത് തകര്‍ന്നു വീണിട്ടും സര്‍ക്കാരിന് പരാതിയില്ല, കേന്ദ്രമന്ത്രിയെ കാണാന്‍ പോയത് സമ്മാനവുമായി, മോദിയും അമിത്ഷായും എവിടെ ഒപ്പിടാന്‍ പറഞ്ഞാലും അവിടെ മുഖ്യമന്ത്രി ഒപ്പിടും, കേരളത്തിലെ ഏറ്റവും വലിയ നുണയന്‍ എംവി ഗോവിന്ദനെന്ന് വി ഡി സതീശന്‍

· · 1 min read
Share: Copied!

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ നുണയന്‍  എംവി ഗോവിന്ദനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കെഎസ്‌യുക്കാര്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ കഴുത്ത് ഞെരിച്ചു എന്നാണ് എംവി ഗോവിന്ദന്‍ പറഞ്ഞത്.

ഇതിനേക്കാള്‍ വലിയ കള്ളം ആരും പറഞ്ഞിട്ടുണ്ടാകില്ലെന്നും സതീശന്‍ പറഞ്ഞു. പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായി ബന്ധപ്പെട്ട് സിപിഎം-ബിജെപി ഡീല്‍ എന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളിയ എംവി ഗോവിന്ദന്‍ നുണ പറയുന്നതിനുള്ള നോബേല്‍ സമ്മാനം സതീശന് ലഭിക്കുമെന്ന് അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് സതീശന്റെ പ്രതികരണം. പാലക്കാട് സിപിഎം-ബിജെപി ഡീല്‍ ഉണ്ടെന്ന് സതീശന്‍ ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് 18,000 വോട്ടിന് ജയിച്ച സീറ്റാണ് പാലക്കാട്.

രണ്ടാം സ്ഥാനത്ത് ബിജെപിയായിരുന്നു. പരിതാപകരമായ അവസ്ഥയിലായിരുന്നു സിപിഎം. പാലക്കാട് ദുര്‍ബലനായ സ്ഥാനാര്‍ഥിയെ നിര്‍ത്തി യുഡിഎഫ് വോട്ടുകള്‍ വിഭജിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ബിജെപിയെ ജയിപ്പിക്കാനായി മനഃപൂര്‍വം നിര്‍ത്തിയ സ്ഥാനാര്‍ഥിയാണ് സിപിഎമ്മിന്റേതെന്നും വിഡി സതീശന്‍ പറഞ്ഞു. സിപിഎമ്മും ബിജെപിയുമായുള്ള സീറ്റ് ധാരണയുടെ ഉദാഹരണമായി കൊച്ചില്‍ ട്വന്റി 20 മത്സരിക്കുന്ന സീറ്റുകള്‍ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

ട്വന്റി 20 യെ എവിടെയൊക്കെയാണ് ബിജെപി മത്സരിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. എന്‍ഡിഎയിലെ ദുര്‍ബലരായ സ്ഥാനാര്‍ഥികള്‍ക്ക് പലയിടത്തും സീറ്റ് നല്‍കി. ഇതെല്ലാം ഇരു പാര്‍ട്ടികളും തമ്മിലുള്ള സീറ്റ് കൈമാറ്റത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

രാഹുല്‍ഗാന്ധിയുടെ കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീം ആണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പിണറായി അല്ലാതെ രാജ്യത്ത് മറ്റൊരാളും ഇത് പറയില്ല. തകര്‍ന്നു വീഴാത്ത പാലത്തിന്റെ പേരില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ ജയിലാക്കാന്‍ എല്‍ഡിഎഫ് നോക്കി. എന്നാല്‍, ദേശീയപാത നൂറോളം സ്ഥലത്ത് തകര്‍ന്നു വീണിട്ടും കേന്ദ്രത്തിനെതിരെ സര്‍ക്കാരിനു പരാതിയില്ല.

ദേശീയപാത പൊളിഞ്ഞതിനു പിന്നാലെ കേന്ദ്രമന്ത്രിയെ കാണാന്‍ പോയത് സമ്മാനവുമായാണ്. മോദിയും അമിത്ഷായും എവിടെ ഒപ്പിടാന്‍ പറഞ്ഞാലും അവിടെ മുഖ്യമന്ത്രി ഒപ്പിടുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026