BREAKING NEWS

ബിജെപിയുടെ ചരിത്ര വിജയത്തിന് പിന്നാലെ ബം​ഗാളിൽ അക്രമികളുടെ അഴിഞ്ഞാട്ടം, അടുത്ത മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ള സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് വെടിയേറ്റ് കൊല്ലപ്പെട്ടു, വെടിയേറ്റത് ക്ലോസ് റേഞ്ചിൽ നിന്ന്

· · 1 min read
Share: Copied!

കൊൽക്കത്ത: തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ അക്രമം അതി രൂക്ഷമായ പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് വെടിയേറ്റ് കൊല്ലപ്പെട്ടു.

പശ്ചിമ ബംഗാളിലെ ബിജെപിയുടെ ചരിത്ര വിജയത്തിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ മേഖലയിൽ അക്രമികളുടെ അഴിഞ്ഞാട്ടമാണ്. ഇതിനിടെ ചന്ദ്ര നാഥ് റാഥിനെ മധ്യംഗ്രാമിൽ വച്ച് ബുധനാഴ്ച രാത്രി വെടിവച്ചു കൊലപ്പെടുത്തിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നത്. ബിജെപി പ്രവ‍ർത്തക‍ർക്കൊപ്പം നിൽക്കുകയായിരുന്ന ചന്ദ്ര നാഥ് റാഥിനെ അക്രമികൾ ലക്ഷ്യമിടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുള്ളത്.

അതേസമയം സംഭവം സംസ്ഥാനത്തെ ക്രമസമാധാന നിലയേക്കുറിച്ച് വ്യാപക ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. വളരെ അടുത്ത് നിന്ന് വെടിയേറ്റ ചന്ദ്ര നാഥ് റാഥ് സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടതായാണ് വിവരം. ദീർഘകാലമായി ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പഴ്സണൽ സ്റ്റാഫ് ആയിരുന്നു ചന്ദ്ര നാഥ്.

BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026
BREAKING NEWS
മൂന്നു സംസ്ഥാനങ്ങളിലായി കൊടുത്തിരിക്കുന്നത് ആറു കേസുകൾ, നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത് 10 കോടി രൂപ!! സംഭവം നടന്ന് ആറുവർഷങ്ങൾക്കു ശേഷം എംഎ യൂസഫലിയോട് മാപ്പ് പറഞ്ഞ് ഷാജൻ സ്‌കറിയ!! 'താൻ നടത്തിയ പരാമർശങ്ങൾ തെറ്റാണെന്ന് മനസിലാക്കി പിൻവലിക്കുന്നു...വ്യക്തിപരമായി അധിക്ഷേപിക്കാനോ, അപമാനിക്കാനോ ഉദ്ധ...
31 Oct 2026
BREAKING NEWS
ഒമർ അബ്ദുള്ളയും മാധ്യമപ്രവർത്തക നിധി റസ്ദാനും വിവാഹിതരായി; ‘പുതിയൊരു യാത്ര ഇന്നലെ ആരംഭിച്ചു’ എന്ന് കുറിപ്പ്
31 Oct 2026