BREAKING NEWS

“Be careful”; സൗദിയിൽ അമേരിക്കൻ ഉദ്യോഗസ്ഥർക്ക് യാത്രാ നിയന്ത്രണം; മിസൈൽ-ഡ്രോൺ ഭീഷണിയിൽ ജാഗ്രത ശക്തമാക്കി

· · 1 min read
Share: Copied!

വാഷിംഗ്ടൺ: സൗദി അറേബ്യയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് അമേരിക്കൻ സർക്കാർ ഉദ്യോഗസ്ഥർക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്തി യുഎസ്. തായിഫ്, യാൻബു നഗരങ്ങളിലേക്ക് ഔദ്യോഗികമോ വ്യക്തിപരമോ ആയ യാത്ര നടത്തുന്നതിന് ഇനി പ്രത്യേക അനുമതി വാങ്ങണം. സൗദിയിലെ യുഎസ് മിഷനാണ് എക്സ് വഴി പുതിയ സുരക്ഷാ നിർദേശം പുറത്തുവിട്ടത്.

സൗദിയിലുള്ള അമേരിക്കൻ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്ന് യുഎസ് മിഷൻ നിർദേശിച്ചു. സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും പ്രാദേശിക വാർത്തകളും ഔദ്യോഗിക അറിയിപ്പുകളും നിരന്തരം ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനായി മൊബൈൽ ഫോണുകൾ ചാർജ് ചെയ്ത് സൂക്ഷിക്കണമെന്നും വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

വ്യോമാക്രമണമുണ്ടായാൽ ജനലുകൾക്കും ചില്ലുവാതിലുകൾക്കും സമീപത്തുനിന്ന് മാറിനിൽക്കണമെന്നും യുഎസ് പൗരന്മാരോട് നിർദേശിച്ചിട്ടുണ്ട്. അതേസമയം, സാധാരണ കോൺസുലാർ സേവനങ്ങളും അടിയന്തര കോൺസുലാർ സേവനങ്ങളും തുടരുമെന്ന് യുഎസ് അധികൃതർ വ്യക്തമാക്കി. സൗദിയിലുള്ള അമേരിക്കക്കാർ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സ്മാർട്ട് ട്രാവലർ എൻറോൾമെന്റ് പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യണമെന്നും നിർദേശമുണ്ട്.

സൗദി അറേബ്യയിലേക്കുള്ള യാത്ര പുനഃപരിശോധിക്കണമെന്ന ‘ലെവൽ 3’ യാത്രാ മുന്നറിയിപ്പാണ് നിലവിൽ അമേരിക്ക നൽകിയിരിക്കുന്നത്. ഇറാൻ പിന്തുണയുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങളുടെ ഭീഷണി, സായുധ സംഘർഷ സാധ്യത, തീവ്രവാദ ഭീഷണി എന്നിവയാണ് യാത്രാ മുന്നറിയിപ്പിന് കാരണങ്ങളായി യുഎസ് ചൂണ്ടിക്കാട്ടുന്നത്. യെമൻ അതിർത്തി മേഖല, ജിസാൻ, അസീർ, നജ്റാൻ, ഖത്തീഫ് തുടങ്ങിയ പ്രദേശങ്ങളിൽ അമേരിക്കൻ ഉദ്യോഗസ്ഥർക്ക് നേരത്തെ തന്നെ പ്രത്യേക യാത്രാ നിയന്ത്രണങ്ങളുണ്ട്.

ഇതിനിടെ, യെമനിലെ ഹൂതി വിമതർ സൗദി അറേബ്യയ്ക്കെതിരെ ആക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ടുകളുണ്ട്. റിയാദിന് നേരെ എത്തിയ ബാലിസ്റ്റിക് മിസൈൽ സൗദി സഖ്യസേന തകർത്തതായും ബിഷ്, തായിഫ്, ഫറസാൻ, യാൻബു എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ട് ആക്രമണശ്രമങ്ങളുണ്ടായതായും റിപ്പോർട്ടുകൾ പറയുന്നു.

സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് സൗദിയിലുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ശനിയാഴ്ച വ്യോമാക്രമണ ഭീഷണിയുണ്ടെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. റിയാദ് വിമാനത്താവളത്തിന് സമീപം സ്ഫോടനശബ്ദം കേൾക്കുകയും പുക ഉയരുകയും ചെയ്തെങ്കിലും ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

‘മനഃപൂർവം തെളിവു നശിപ്പിക്കാൻ ചെയ്തതാണ്‘: ആന്റോ അഗസ്റ്റിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു; 22 ക്യാമറകളിലും വീഡിയോസില്ല; ഡിവിആർ മാറ്റിയതെന്ന് എക്സൈസ്

BREAKING NEWS
സൂക്ഷിക്കണേ... ശക്തമായ ഇടിക്കു സാധ്യത!! സംസ്ഥാനത്ത് നാളെയോ, മറ്റന്നാളോ തുലാവർഷം എത്തും, ശക്തമായ മഴയ്ക്ക് സാധ്യത, നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
14 Oct 2026
BREAKING NEWS
ഒച്ചവെക്കാതിരിക്കാൻ വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കയറുകൊണ്ട് കുരുക്കിട്ട് വരിഞ്ഞുമുറുക്കി... കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ നിർബന്ധിച്ചു, വൈരാ​ഗ്യത്തിൽ 16 കാരി കാമുകനെ വിളിച്ചുവരുത്തി മുത്തശ്ശിയെ കൊലപ്പെടുത്തി- കൗമാരക്കാരി കസ്റ്റഡിയിൽ, ഒളിവിൽ പോയ 23കാരനായി അന്വേഷണം ഊർജിതം
14 Oct 2026
BREAKING NEWS
'നീ നോക്കിക്കോടി, അനുഭവിക്കുമെടി, എനിക്കെന്റെ കൂടപ്പിറപ്പിനെയാടി നഷ്ടമായത്'...  ശാപവാക്കുകളും പിന്നാലെ തെറിയഭിഷേകവും!! സ്വത്ത് എഴുതി നൽകിയില്ല- രാജു എഡ്വേഡിനെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനെത്തിച്ച ലേഖ മേരിക്കു നേരെ ചീമുട്ടയേറ്, നാട്ടുകാർക്കു മുന്നിലൂടെ നടന്നു നീങ്ങി...
14 Oct 2026
BREAKING NEWS
മിനി കൂപ്പർ വാഹനാപകടത്തിൽ സുഹൈൽ ഉൾപ്പെടെയുള്ള പ്രതികൾ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റ‍ഡിയിൽ!! പ്രതികൾക്ക് മദ്യം വിളമ്പിയ ബാറുകൾക്കും പണികിട്ടി, മൂന്ന് ബാറുകളുടേയും ലൈസൻസ് റദ്ദാക്കി... മരണപ്പെട്ടവരുമായി പ്രതികൾക്ക് മുൻകാല ബന്ധമുണ്ടോയെന്നതും അന്വേഷണ പരിധിയിൽ
14 Oct 2026