BREAKING NEWS

‘മനഃപൂർവം തെളിവു നശിപ്പിക്കാൻ ചെയ്തതാണ്‘: ആന്റോ അഗസ്റ്റിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു; 22 ക്യാമറകളിലും വീഡിയോസില്ല; ഡിവിആർ മാറ്റിയതെന്ന് എക്സൈസ്

· · 1 min read
Share: Copied!

കൽപ്പറ്റ: അബ്കാരി കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ചാനൽ എംഡി ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്ടിലെ 22 നിരീക്ഷണ ക്യാമറകളിലെയും ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് എക്സൈസ്. തെളിവെടുപ്പിനായി ആന്റോ അഗസ്റ്റിനെ വീട്ടിലെത്തിച്ചപ്പോഴാണ് ഡിവിആർ സ്റ്റോറേജ് ഉപകരണം എടുത്തുമാറ്റിയ നിലയിൽ കണ്ടെത്തിയതെന്നാണ് എക്സൈസിന്റെ വിശദീകരണം. ദൃശ്യങ്ങൾ മനഃപൂർവം നീക്കം ചെയ്തതാണെന്നും തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണെന്നുമാണ് അന്വേഷണ സംഘത്തിന്റെ സംശയം. ദൃശ്യങ്ങൾ വീണ്ടെടുക്കുന്നതിനായി ഫോറൻസിക് പരിശോധന ഉൾപ്പെടെയുള്ള നടപടികൾ എക്സൈസ് ആരംഭിച്ചിട്ടുണ്ട്.

അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ച കേസിൽ അറസ്റ്റിലായ ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി ബത്തേരി കോടതി 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്ടിരുന്നു. വാഴവറ്റയിലെ വീട്ടിൽനിന്ന് 67 ലിറ്ററോളം മദ്യം പിടിച്ചെടുത്ത സംഭവത്തിലാണ് കേസ്. വീടിന്റെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട വാദമാണ് ആന്റോ അഗസ്റ്റിൻ അന്വേഷണ സംഘത്തിന് മുന്നിലും ആവർത്തിക്കുന്നത്. വീട് തന്റെ പേരിലല്ലെന്നും മദ്യത്തെക്കുറിച്ച് അറിയില്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം.

അതേസമയം, വീട് ആന്റോ അഗസ്റ്റിന്റെ പേരിലാണെന്ന വാദത്തിന് പിന്തുണയായി പഞ്ചായത്ത് രേഖകളും വൈദ്യുതി കണക്ഷൻ രേഖകളും എക്സൈസ് ചൂണ്ടിക്കാട്ടുന്നുണ്ട്. വീടിന്റെ ഉടമസ്ഥാവകാശം മറ്റൊരാൾക്ക് കൈമാറിയെന്നാണ് പ്രതിഭാഗത്തിന്റെ വാദം. 2022ൽ എസ്ബിഐയുടെ സർഫാസി നടപടിയുടെ ഭാഗമായി വീട് ലേലത്തിൽ മറ്റൊരാൾ സ്വന്തമാക്കിയെന്നാണ് പ്രതിഭാഗം കോടതിയിൽ അറിയിച്ചത്. ഈ വാദം സംബന്ധിച്ചാണ് അന്വേഷണത്തിൽ കൂടുതൽ രേഖകൾ പരിശോധിക്കുന്നത്.

ഇതിനിടെ വാഴവറ്റയിലെ വീട് നിർമാണ ചട്ടങ്ങൾ പാലിക്കാതെയാണ് നിർമിച്ചതെന്ന എക്സൈസ് കണ്ടെത്തലും പുറത്തുവന്നിട്ടുണ്ട്. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ പാലിച്ചിട്ടില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.

ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സംബന്ധിച്ച തുടർനടപടികൾ കോടതിയിൽ നടക്കുകയാണ്. കേസിൽ എക്സൈസിന്റെ അന്വേഷണവും തുടരുന്നു.

കൂടെ താമസിച്ചയാൾ മരിച്ചെന്ന് അയൽവാസികളെയും പൊലീസിനെയും അറിയിച്ചു; പോസ്റ്റ്മോർട്ടത്തിൽ വാരിയെല്ലുകൾ പൊട്ടിയതായി കണ്ടെത്തി; ചോദ്യം ചെയ്യലിൽ കുറ്റസമ്മതം; ‘വാങ്ങിവച്ച മദ്യം എടുത്തതിനെ ചൊല്ലിയുണ്ടായ കയ്യാങ്കളി കൊലപാതകത്തിൽ കലാശിച്ചു‘

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026