BREAKING NEWS

‘ഇറാൻ ചർച്ചയ്ക്ക് വരാത്ത പക്ഷം നാം ബോംബ് ഇടും’… ഭീഷണിപ്പെടുത്തുന്ന ട്രംപ്, പിന്നാലെ ശൂന്യമായ മേശയോട് തന്നെ “ഇറാനികൾ എവിടെ?” എന്ന് ചോദിക്കുന്നു…മിണ്ടാതിരിക്കാൻ ആവശ്യപ്പെടുന്ന സഹായി, പാക്കിസ്ഥാന്റെ അഭ്യർത്ഥന പ്രകാരം വെടിനിർത്തൽ നീട്ടാമെന്ന് തീരുമാനം!! ട്രംപിനെ ട്രോളി ഇറാന്റെ എഐ വീഡിയോ വൈറൽ

· · 1 min read
Share: Copied!

ടെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡൊണാൽഡ് ട്രംപിനെതിരെ ഇറാനിൽ എഐ ഉപയോഗിച്ച് തയ്യാറാക്കിയ പരിഹാസ വീഡിയോകൾ വൈറലാകുന്നു. പാക്കിസ്ഥാന്റെ അഭ്യർത്ഥനപ്രകാരം ഇറാനുമായി ഉണ്ടായിരുന്ന വെടിനിർത്തൽ നീട്ടിയ ട്രംപിന്റെ തീരുമാനത്തെ പരിഹസിക്കുന്ന പുതിയ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഹൈദരാബാദിലെ ഇറാൻ കോൺസുലേറ്റ് തന്നെ ഈ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ പങ്കുവെച്ചതോടെ കൂടുതൽ പ്രചാരം ലഭിച്ചു.

ഏകദേശം 45 സെക്കൻഡ് ദൈർഘ്യമുള്ള ഈ എഐ വീഡിയോയിൽ, ട്രംപ് ഉപരാഷ്ട്രപതി ജെ ഡി വാൻസ് എന്നിവരോടൊപ്പം ഇറാനുമായുള്ള ചർച്ചയ്ക്കായി കാത്തിരിക്കുന്നതായി കാണിക്കുന്നു. ആദ്യം അക്ഷമനായി കാലുകൾ നിലത്തടിക്കുന്നു. ഇതിനിടെ ഇറാനുമായി മികച്ച ചർച്ചകൾ നടക്കുന്നു എന്ന് ട്രംപ് തന്റെ തന്റെ ട്രൂത്ത് പോസ്റ്റിൽ ടൈപ്പ് ചെയ്യുന്നതായി വീഡിയോയിൽ കാണാം. തുടർന്ന് സ്പോഞ്ച്ബോബ് സ്ക്വയർപാന്റ്സിന്റെ ‘2000 years later’ മീം ഉപയോഗിച്ച് ഇറാൻ പ്രതിനിധികൾ എത്താതിരുന്നതിൽ ട്രംപ് അസ്വസ്ഥനാകുന്നതായി ചിത്രീകരിക്കുന്നു.

പിന്നാലെ “ഇറാൻ ചർച്ചയ്ക്ക് വരാത്ത പക്ഷം നാം ബോംബ് ഇടും” എന്ന് ഭീഷണിപ്പെടുത്തുന്ന ട്രംപ്, പിന്നീട് ശൂന്യമായ മേശയോട് തന്നെ “ഇറാനികൾ എവിടെയാണ്?” എന്ന് ചോദിക്കുന്നതും വീഡിയോയിൽ കാണാം. അവസാനം, ഒരു സഹായിയിലൂടെ ലഭിക്കുന്ന കുറിപ്പിൽ “Shut up, Trump” എന്ന് എഴുതിയിരിക്കുന്നതും തുടർന്ന് “പാക്കിസ്ഥാന്റെ അഭ്യർത്ഥന പ്രകാരം വെടിനിർത്തൽ നീട്ടാം” എന്ന് പറഞ്ഞ് ട്രംപ് രംഗം വിടുന്നതുമായാണ് വീഡിയോ അവസാനിക്കുന്നത്.

അതേസമയം യാഥാർത്ഥ്യത്തിൽ, ഇറാനുമായി വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടാൻ താൻ തീരുമാനിച്ചതായി ട്രംപ് വ്യക്തമാക്കിയിരുന്നു. ഇത് പാകിസ്ഥാന്റെ അഭ്യർത്ഥനപ്രകാരം ഇറാൻ നേതൃത്വത്തിന് സമാധാന നിർദേശങ്ങൾ തയ്യാറാക്കാൻ കൂടുതൽ സമയം നൽകുന്നതിനായാണെന്ന് അദ്ദേഹം പറഞ്ഞു. ഇറാൻ ഇപ്പോഴും പുതിയ ചർച്ചകളിൽ പങ്കെടുക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബഖായി ചർച്ചകളിൽ അമേരിക്ക സത്യസന്ധത കാണിച്ചില്ലെന്നും ആരോപിച്ചു.

BREAKING NEWS
അധികാരനഷ്ടത്തിന്റെ സങ്കടത്തിനുള്ള മരുന്ന് മാത്രമേ സ്‌റ്റോക്കില്ലാതെയുള്ളു........... ബാക്കി രോഗങ്ങൾക്കു മരുന്നുണ്ട്, പ്രതിപക്ഷത്തെ പരിഹസിച്ച് കെ മുരളീധരന്‍
13 Oct 2026
BREAKING NEWS
പ്രതിഷേധക്കാർ എത്താതിരിക്കാൻ ഒരാൾ പൊക്കമുള്ള ബാരിക്കേഡുമായി പോലീസ് ജന്തർ മന്തറിന്റെ മുന്നിൽ കാവൽ നിന്നു, പിറകുവശം വഴി സിജെപിയുടെ മിന്നൽ എൻട്രി, പോലീസ് സംഭവമറിഞ്ഞത് സിജെപിയുടെ ഔദ്യോഗിക യുട്യൂബ് ലൈവിലൂടെ... അശുതോള റങ്ക, സൗരവ് ദാസ്, അജിങ്ക്യ ഷിൻഡെ കസ്റ്റഡിയിൽ
13 Oct 2026
BREAKING NEWS
എസ്എഫ്ഐ പ്രതിഷേധത്തിനിടെ പോലീസുമായി ഉന്തും തള്ളും, മദ്യപിച്ചെത്തിയ സിവിൽ പോലീസ് ഓഫീസർ കയ്യിൽ കിടന്ന ഇടിവളയൂരി പ്രതിഷേധക്കാരെ നേരിട്ടു- സിപിഒ ഷഫാദിന് സസ്പെൻഷൻ
13 Oct 2026
BREAKING NEWS
'ഓനെ ഇങ്ങോട്ടു വിട് സാറേ, ഞങ്ങൾ നോക്കിക്കോളാം'... കണ്ണൂരിൽ കട കേന്ദ്രീകരിച്ച് ഒരു കോടി രൂപയുടെ ലഹരിമരുന്നുവേട്ട, എംഡിഎംഎ സൂക്ഷിച്ചത് കാറിലും കടയിലുമായി, പ്രതിയെ കൈകാര്യം ചെയ്ത് നാട്ടുകാർ!! പോലീസ് സ്റ്റേഷനിൽ ഫോട്ടോയ്ക്ക് മുന്നിൽ മൂന്ന് വിരലുകൾ ഉയർത്തിക്കാട്ടി പ്രതിയുടെ പരിഹാസം
13 Oct 2026