BREAKING NEWS

ഉപരോധ ലംഘിച്ച ഇറാൻ കപ്പലുകൾ തടഞ്ഞ് യുഎസ് സൈന്യം; ഇന്ത്യൻ തീരത്തിനടുത്ത് അന്താരാഷ്ട്ര കപ്പൽ ചാലിലാണ് മൂന്ന് കപ്പലുകളുടെ വഴി മുടക്കിയത്; ഒരു കപ്പൽ അമേരിക്കൻ യുദ്ധക്കപ്പലിന്റെ നിയന്ത്രണത്തിൽ

· · 1 min read
Share: Copied!

വാഷിങ്ടൺ: ഇറാനെതിരായ സാമ്പത്തിക ഉപരോധ നീക്കം കടുപ്പിച്ച് യുഎസ്. ഇന്ത്യൻ തീരത്തിന് സമീപം അന്താരാഷ്ട്ര കപ്പൽ ചാലിൽ വച്ച് മൂന്ന് ഇറാനിയൻ എണ്ണക്കപ്പലുകൾ അമേരിക്കൻ സൈന്യം തടഞ്ഞു. ‘ഡീപ് സീ’, ‘ഡോറീന’, ‘സെവിൻ’ എന്നീ കപ്പലുകളാണ് യുഎസ് സൈന്യം തടഞ്ഞത്. ഇന്ത്യയുടെയുടെയും, മലേഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളോടും ചേർന്ന് കിടക്കുന്നു അന്താരാഷ്ട്ര കപ്പൽ ചാലുകളിൽ വെച്ചാണ് ഈ എണ്ണക്കപ്പലുകൾ തടഞ്ഞതെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസി റോയിട്ടേർസ് റിപ്പോർട്ട് ചെയ്യുന്നു.

അമേരിക്ക പ്രഖ്യാപിച്ച കർശനമായ ഉപരോധം ലംഘിക്കാൻ ഈ കപ്പലുകൾ ശ്രമിച്ചെന്നാണ് യുഎസ് സൈന്യം കുറ്റപ്പെടുത്തുന്നത്. രണ്ട് കപ്പലുകളെ ഇറാനിയൻ തുറമുഖങ്ങളിലേക്ക് തന്നെ തിരിച്ചുവിട്ടതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. അതേസമയം ‘ഡോറീന’ എന്ന കപ്പൽ നിലവിൽ യുഎസ് യുദ്ധക്കപ്പലിന്റെ നിയന്ത്രണത്തിലാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് ഗതാഗതം ഇറാൻ തടഞ്ഞിട്ടുണ്ട്. അനിശ്ചിതകാലത്തേക്ക് വെടിനിർത്തൽ നീട്ടി അമേരിക്ക ചർച്ചയ്ക്ക് തയ്യാറെന്ന് പരോക്ഷ നിലപാടെടുത്തിരിക്കെ ഇറാൻ നിലപാട് കർശനമാക്കിയതാണ് ട്രംപ് ഭരണകൂടത്തെ ചൊടിപ്പിച്ചത്. ഇതോടെയാണ് യുഎസ് സാമ്പത്തിക ഉപരോധം ശക്തമാക്കി ഇറാനെ പ്രതിരോധത്തിലാക്കാൻ ശ്രമിക്കുന്നത്. ഈ പോര് ഹോർമുസും പേർഷ്യൻ ഗൾഫ് കടലും പിന്നിട്ട് ഇന്ത്യൻ തീരത്തിന് സമീപത്തേക്കും എത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

 

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026