BREAKING NEWS

ചുമ്മാ ഫോൺ സ്ക്രോൾ ചെയ്തുപോയതാ… ദേണ്ടെടാ, ഇൻസ്റ്റ​ഗ്രാം വീഡിയോയിൽ പുതിയൊരു പെണ്ണിനൊപ്പം ആടിപ്പാടി 7 വർഷം കാണാതായ കെട്ടിയോൻ!! കയ്യോടെ പൊക്കി പോലീസ്

· · 1 min read
Share: Copied!

ലക്നൗ: ചുമ്മാ ഫോൺ സ്ക്രോൾ ചെയ്തുപോയതാ പുതിയൊരു പെണ്ണിനൊപ്പം ഏഴു വർഷം മുൻപ് കാണാതായ ഭർത്താവിന്റെ വീഡിയോ. ഭാര്യയുടെ പരാതിയിൽ ഹർദോയ് സ്വദേശി ജിതേന്ദ്ര കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. 2018ലാണ് ജിതേന്ദ്രയെ കാണാതായത്. ഷീലുവെന്ന യുവതിയുമായി 2017ൽ വിവാഹം കഴിഞ്ഞശേഷം സ്ത്രീധനത്തെച്ചൊല്ലി തർക്കം പതിവായിരുന്നു. തുടർന്നു ഷീലുവിന്റെ കുടുംബം പോലീസിൽ പരാതി നൽകി. ഈ കേസിൽ അന്വേഷണം നടക്കുന്നതിനിടെ ജിതേന്ദ്രയെ കാണാതായി.

ഇതിനിടെ ജിതേന്ദ്രയുടെ പിതാവിന്റെ പരാതിയിൽ പോലീസ് കേസെടുത്തു. ഷീലുവിന്റെ കുടുംബം ജിതേന്ദ്രയെ കൊലപ്പെടുത്തിയെന്നാണ് പിതാവും ബന്ധുക്കളും ആരോപിച്ചത്. വർഷങ്ങൾക്കുശേഷം, ഇൻസ്റ്റഗ്രാമിൽ റീൽ കാണുന്നതിനിടെയാണ് ഭർത്താവും മറ്റൊരു യുവതിയുമായുള്ള വീഡിയോ ഷീലു കാണുന്നത്. ഉടനെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

അതേസമയം അന്നു ലുധിയാനയിലേക്ക് പോയ ജിതേന്ദ്ര അവിടെ മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഷീലുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ജിതേന്ദ്രയെ കസ്റ്റഡിയിൽ എടുത്തതായി പോലീസ് പറഞ്ഞു. സ്ത്രീധന നിരോധന നിയമപ്രകാരവും തട്ടിപ്പിനും പോലീസ് കേസെടുത്തു.

വിവാഹമോചിതനെന്ന് കള്ളം പറഞ്ഞ് ലൈംഗിക ചൂഷണം, അശ്ലീല ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി!! പീഡനക്കേസിൽ അറസ്റ്റ് ചെയ്ത് കൊണ്ടുപോകവേ പോലീസിനു നേരെ വെടിയുതിർത്ത് എഎപി എംഎൽഎ രക്ഷപ്പെട്ടു, തടയാൻ ശ്രമിച്ച പോലീസുകാരനെ വാഹനം ഇടിച്ചുവീഴ്ത്തി

BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026
BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026
BREAKING NEWS
ജിമ്മിൽ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടി, ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026