BREAKING NEWS

വിവാഹമോചിതനെന്ന് കള്ളം പറഞ്ഞ് ലൈംഗിക ചൂഷണം, അശ്ലീല ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി!! പീഡനക്കേസിൽ അറസ്റ്റ് ചെയ്ത് കൊണ്ടുപോകവേ പോലീസിനു നേരെ വെടിയുതിർത്ത് എഎപി എംഎൽഎ രക്ഷപ്പെട്ടു, തടയാൻ ശ്രമിച്ച പോലീസുകാരനെ വാഹനം ഇടിച്ചുവീഴ്ത്തി

· · 1 min read
Share: Copied!

ലുധിയാന: പീഡനക്കേസിൽ അറസ്റ്റിലായ പഞ്ചാബിലെ എഎപി എംഎൽഎയും സംഘവും പോലീസിനുനേർക്ക് വെടിയുതിർത്ത് രക്ഷപ്പെട്ടു. സനൗറിൽനിന്നുള്ള എംഎൽഎയായ ഹർമീത് പഠാൻമജ്‌റയെ കർനാലിൽ വച്ച് ഇന്നു രാവിലെയാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകുന്നതിനിടെ എംഎൽഎയും അദ്ദേഹത്തിന്റെ കൂട്ടാളികളും ചേർന്ന് പോലീസിനുനേർക്ക് വെടിയുതിർക്കുകയായിരുന്നു.

രണ്ടു വാഹനങ്ങളിലായി രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ ഒരു പോലീസുകാരൻ തടയാൻ ശ്രമിച്ചപ്പോൾ വാഹനം ഇടിപ്പിച്ചശേഷം ഓടിച്ചുപോയി. ഇതിൽ ഒരു വാഹനത്തെ പോലീസ് പിന്തുടർന്ന് പിടികൂടിയെങ്കിലും മറ്റൊരു വാഹനത്തിലായിരുന്ന എംഎൽഎ രക്ഷപ്പെട്ടു.

അതേസമയം ബലാത്സംഗം, വഞ്ചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ഹർമീതിനെതിരെ റജിസ്റ്റർ ചെയ്തിരിക്കുന്നത്. വിവാഹമോചിതനാണെന്നു കള്ളം പറഞ്ഞാണ് എംഎൽഎ ബന്ധം സ്ഥാപിച്ചതെന്നും ലൈംഗികമായി ചൂഷണം ചെയ്തതു മാത്രമല്ല, അശ്ലീല ചിത്രം, വീഡിയോ തുടങ്ങിയവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും എഫ്ഐആറിൽ പറയുന്നു.

നാൽപ്പത്തിയഞ്ചുകാരിയായ വിവാഹമോചിതയാണ് പരാതിക്കാരി. വിവാഹമോചിതനാണെന്ന് പറഞ്ഞ ഹർമീതുമായി 2013 മുതലാണ് ബന്ധം തുടങ്ങിയതെന്ന് ഇവർ പരാതിയിൽ പറയുന്നു. 2021ൽ ലുധിയാനയിലെ ഗുരുദ്വാരയിൽ വച്ച് ഇരുവരും വിവാഹിതരായി. എന്നാൽ 2022ൽ സനൗറിൽനിന്ന് മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ചപ്പോഴാണ് ആദ്യ ഭാര്യയുടെ പേര് പുറത്തുവന്നത്. ഇതേത്തുടർന്ന് തന്നെ സമ്മർദ്ദത്തിലാക്കിയെന്നും ആദ്യ ഭാര്യയെ ഉടൻ ഡൈവോഴ്സ് ചെയ്യുമെന്നും ഇയാൾ നിരന്തരം പറഞ്ഞുകൊണ്ടിരുന്നുവെന്നും പരാതിയിൽ പറയുന്നു.

ഇടിച്ചത് എഐജിയുടെ വാഹനം, പരുക്കേറ്റത് നിരത്തിൽക്കൂടി യാത്രചെയ്ത കാൽനട യാത്രികന്, കേസ് വന്നപ്പോൾ ട്വിസ്റ്റ്!! വാദി പ്രതിയായി

 

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026