BREAKING NEWS

യുഎസിന്റെ പ്ലാനിങ് തകര്‍ത്ത് യുകെ, ഇറാനെതിരായ ആക്രമണത്തിന് വ്യോമതാവളങ്ങള്‍ അനുവദിക്കില്ല, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായേക്കുമെന്ന് വിശദീകരണം, സ്റ്റാർമർ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി ട്രംപ്

· · 1 min read
Share: Copied!

ലണ്ടൻ: ഇറാനെതിരെയുള്ള ആക്രമണങ്ങൾക്കായി ബ്രിട്ടീഷ് വ്യോമതാവളങ്ങൾ ഉപയോഗിക്കാനുള്ള യുഎസിന്റെ ആവശ്യം അംഗീകരിക്കാതെ യുകെ. ഇറാനെതിരെയുള്ള ആക്രമണത്തിന് സർവസന്നാഹങ്ങളുമായി സജ്ജമായിരിക്കുന്ന അവസരത്തിലാണ് യുഎസിന് തിരിച്ചടി നേരിട്ടിരിക്കുന്നത്. യുകെയുടെ നിലപാട് ചാഗോസ് ദ്വീപുകൾ മൗറീഷ്യസിന് കൈമാറുന്നതുമായി ബന്ധപ്പെട്ട ഉത്കണ്ഠ വർധിപ്പിച്ചേക്കാം.

സ്വിൻഡന് സമീപമുള്ള ആർഎഎഫ് ഫെയർഫോർഡിൽ നിന്നുള്ള യുഎസിന് ദീർഘദൂര ബോംബാക്രമണങ്ങൾക്ക് കെയ്ർ സ്റ്റാർമർ ഭരണകൂടം അനുമതി നിഷേധിച്ചു. ഇറാനിൽ മുൻകരുതൽ ആക്രമണങ്ങളിൽ പങ്കെടുക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായേക്കാമെന്നാണ് കാരണമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. പശ്ചിമേഷ്യയിൽ യുഎസ് സൈനിക സാന്നിധ്യം വർധിപ്പിക്കുകയും ഇറാനെതിരെ നടത്താൻ സാധ്യതയുള്ള ആക്രമണങ്ങൾക്ക് അടിയന്തര പദ്ധതികൾ തയ്യാറാക്കുകയും ചെയ്യുന്നതായാണ് സൂചന.

ഇപ്പോഴത്തെ തർക്കം ചാഗോസ് ദ്വീപുകളിലെ ഡീഗോ ഗാർഷ്യയിലെ യുകെ-യുഎസ് സംയുക്ത സൈനികത്താവളത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ മേഖലയിലെ ഏത് ദീർഘദൂര സൈനിക നടപടികൾക്കും ഈ താവളം നിർണായകമാണെന്ന് കണക്കാക്കുന്നു. ട്രംപ് യുകെയുടെ നിലപാടിനെ വിമർശിക്കുകയും ചാഗോസ് ദ്വീപുകളുടെ നിയന്ത്രണം ഉപേക്ഷിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

അസ്ഥിരവും അപകടകരവുമായ ഒരു ഭരണകൂടത്തിന്റെ ആക്രമണം ഇല്ലാതാക്കാൻ ഡീഗോ ഗാർഷ്യയുടെയും ആർഎഎഫ് ഫെയർഫോർഡിന്റെയും ലഭ്യത അമേരിക്കയ്ക്ക് ആവശ്യമായി വന്നേക്കാം എന്നാണ് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പറ‍ഞ്ഞത്. .

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026