BREAKING NEWS

ഷെയര്‍ ടാക്സിയാണ് 200 രൂപ തന്നാല്‍ മതിയെന്ന് വാഗ്ദാനം ചെയ്ത് കാറില്‍ കയറ്റി, ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമം, ഓടുന്ന വാഹനത്തില്‍ നിന്ന് എടുത്ത് ചാടി യുവതി, രണ്ടുപേര്‍ അറസ്റ്റില്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: യുവതിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ രണ്ടു പേർ അറസ്റ്റിൽ. വെങ്ങാനൂർ സ്വദേശി അജിത് രാജ് (44), കോവളം സ്വദേശി അശോകൻ (54) എന്നിവരാണ് അറസ്റ്റിലായത്.

വിഴിഞ്ഞം – വെങ്ങാനൂർ റോഡിലെ കല്ലുവെട്ടാൻകുഴിയിൽ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. തമ്പാനൂരിലേക്കു ബസ് കാത്ത് സ്റ്റോപ്പിൽ‍ നിൽക്കുകയായിരുന്നു യുവതി. ഈ സമയം കാറിലെത്തിയ അജിത് രാജും അശോകനും ഷെയർ ടാക്സി ആണെന്നു പറഞ്ഞു യുവതിയെ ക്ഷണിച്ചു. വരുന്നില്ലെന്ന് അറിയിച്ചെങ്കിലും 200 രൂപ തന്നാൽ മതിയെന്ന് പറഞ്ഞു. യുവതിയെ കാറിന്റെ പിൻസീറ്റിൽ കയറ്റി. അൽ‍പദൂരം മുന്നോട്ടു പോയപ്പോൾ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. യുവതി ബഹളം വച്ചെങ്കിലും റോഡിൽ ആരും ഇല്ലാതിരുന്നതിനാൽ സഹായം ലഭിച്ചില്ല. തു

ടർന്ന് കാറിന്റെ വേഗം കുറഞ്ഞപ്പോൾ യുവതി കാറിന്റെ ഡോർ തുറന്നു പുറത്തേക്കു ചാടുകയായിരുന്നു.ഇതോടെ കാറുമായി അജിത് രാജും അശോകനും കടന്നെങ്കിലും കാറിന്റെ ചിത്രം യുവതി പകർത്തിയിരുന്നു. തുടർന്ന് യുവതി തമ്പാനൂർ പൊലീസിൽ പരാതി നൽകി. പകർത്തിയ ചിത്രത്തിൽനിന്ന് കാറിന്റെ റജിസ്ട്രേഷൻ നമ്പർ കണ്ടെത്തിയാണ് ഇരുവരെയും വിഴിഞ്ഞം പൊലീസ് പിടികൂടിയത്.

BREAKING NEWS
റോജി എം ജോൺ ആർഎസ്എസ് മന്ത്രിയെ പോലെ പെരുമാറുന്നു, വിദ്യാർഥികളുടെ ഭാവി തുലക്കുകയാണ്, മന്ത്രിയുടെ സമീപനം സിജെപി സമരത്തെ ധർമേന്ദ്ര പ്രധാൻ അധിക്ഷേപിച്ചത് പോലെ, വിമര്‍ശനവുമായി ആദർശ് എം സജി
02 Nov 2026
BREAKING NEWS
സൂര്യനും ചന്ദ്രനും തങ്ങളുടേതാണ്, മുസ്ലിംകൾ പെരുന്നാൾ ആഘോഷിക്കാൻ അനുവാദം ചോദിക്കേണ്ടി വരും, ചന്ദ്രൻ ഭഗവാൻ ശങ്കരന്റെ നെറ്റിയിലാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് അത് ഒരു 'സനാതന ചന്ദ്രനല്ലേ?' ഈ ചന്ദ്രനെ നോക്കിയാണല്ലോ നിങ്ങൾ ഈദ് ആഘോഷിക്കുന്നത്, വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ
02 Nov 2026
BREAKING NEWS
രോഗിയുടെ കയ്യിലിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു, ക്ലിനിക്കില്‍ തീപിടിത്തം, സംഭവസ്ഥലത്തുണ്ടായിരുന്നത് നവജാത ശിശുക്കള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍
02 Nov 2026
BREAKING NEWS
തമിഴ്‌നാടിന് സ്വന്തമായി പതാക വേണം, വിജയ് തന്നെ അത് ആദ്യമായി ഉയർത്തണം, തമിഴ്‌നാട് ദിനത്തില്‍ എല്ലാ വീടുകളിലും പതാക പ്രദർശിപ്പിക്കണം, ആവശ്യവുമായി ടിവികെ മന്ത്രി ആധവ് അർജുന
02 Nov 2026