BREAKING NEWS

തമിഴ്‌നാടിന് സ്വന്തമായി പതാക വേണം, വിജയ് തന്നെ അത് ആദ്യമായി ഉയർത്തണം, തമിഴ്‌നാട് ദിനത്തില്‍ എല്ലാ വീടുകളിലും പതാക പ്രദർശിപ്പിക്കണം, ആവശ്യവുമായി ടിവികെ മന്ത്രി ആധവ് അർജുന

· · 1 min read
Share: Copied!

ചെന്നൈ: തമിഴ്‌നാടിന് ദേശീയ ത്രിവർണ്ണ പതാകയ്‌ക്ക് സമാനമായി പ്രത്യേക സംസ്ഥാന പതാക വേണമെന്ന ടി.വി.കെ മന്ത്രിയുടെ ആവശ്യം രാഷ്‌ട്രീയ വിവാദത്തിലേക്ക്. പൊതുമരാമത്ത് മന്ത്രി ആധവ് അർജുനയാണ് തമിഴ്‌നാടിന് സ്വന്തമായി പതാക വേണമെന്നും മുഖ്യമന്ത്രി സി. ജോസഫ് വിജയ് തന്നെ അത് ആദ്യമായി ഉയർത്തണമെന്നും ആവശ്യപ്പെട്ടത്.

സംസ്ഥാനത്തിന്റെ ഭാഷാപരവും സാംസ്കാരികവുമായ സ്വത്വത്തിന് പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണ് നിർദേശമെന്നാണ് മന്ത്രിയുടെ നിലപാട്. എന്നാൽ തമിഴ്, ഇന്ത്യൻ സ്വത്വങ്ങളെ പരസ്പരം എതിർത്ത് നിർത്തി വിഘടനവാദ മനോഭാവം വളർത്താനുള്ള നീക്കമാണിതെന്ന് ബിജെപി വിമർശിച്ചു. നവംബർ ഒന്നിന് തമിഴ്‌നാട് ദിനത്തോടനുബന്ധിച്ച് ചെന്നൈയിലെ മ്യൂസിയം ഓഡിറ്റോറിയത്തിൽ സർക്കാർ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ആധവ് അർജുന.

മറ്റ് സംസ്ഥാനങ്ങൾക്കുള്ളതുപോലെ തമിഴ്‌നാടിനും സ്വന്തമായി ഒരു പതാക വേണമെന്നാണ് അദ്ദേഹം പറഞ്ഞത്. പതാകയ്‌ക്ക് നിയമപരമായ വ്യവസ്ഥകൾ ഏർപ്പെടുത്തുന്നതിനായി പ്രത്യേക നിയമം കൊണ്ടുവരണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നവംബർ ഒന്നിന് ആഘോഷിക്കുന്ന തമിഴ്‌നാട് ദിനത്തിലും ജൂലൈ 18-ന് തമിഴ്‌നാട് ദിനമായി ആചരിക്കുന്ന ദിവസത്തിലും മുഖ്യമന്ത്രി പതാക ഉയർത്തണമെന്നാണ് നിർദേശം. സംസ്ഥാനത്തുടനീളം ഈ ദിവസങ്ങളിൽ പതാക ഉയർത്തണമെന്നും തമിഴ്‌നാട്ടിലെ എല്ലാ വീടുകളിലും പതാക പ്രദർശിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സി. ജോസഫ് വിജയ് ആയിരിക്കണം പതാക ആദ്യമായി ഉയർത്തേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.

BREAKING NEWS
വ്യക്തമായ രേഖകളും വിലാസവും കൈയിലുണ്ടായിരുന്നിട്ടും എന്റെ ഭർത്താവിനെ ആരാണ് ആരുമില്ലാത്തവനാക്കി മോർച്ചറിയിലെത്തിച്ചത്? വാഹനാപകടത്തിൽ പരിക്കേറ്റയാൾ അനാഥനായി മെഡിക്കൽ കോളേജിൽ കിടന്നത് 12 ​ദിവസം, ഒടുവിൽ വീട്ടുകാരറിഞ്ഞത് മരണശേഷം, തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണം
29 Nov 2026
BREAKING NEWS
'850 എംപിമാരുള്ള ലോക്‌സഭയിൽ പലരും വരുന്നത് കൈയടിക്കാൻ വേണ്ടി മാത്രമായിരിക്കും... 540 എംപിമാരുള്ളപ്പോൾതന്നെ മന്ത്രിമാരോട് ചോദ്യങ്ങൾ ചോദിക്കാനും ശൂന്യവേളയിൽ സംസാരിക്കാനും മതിയായ അവസരം ലഭിക്കുന്നില്ല, അപ്പോഴാ അംഗസംഖ്യ ഉയർന്നത്!! രാജ്യത്തിന്റെ ദീർഘകാല താൽപര്യങ്ങൾക്കാണോ, അതോ ബിജെപിയുടെ രാഷ്ട്രീയ നേട്ട...
29 Nov 2026
BREAKING NEWS
"പകല്‍ മാന്യന്‍", വിഴുപ്പലക്കി പ്രസ്ഥാനത്തെ അപമാനിക്കുന്നു, രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ കോഴിക്കോട്ട് ഫ്ലക്സ്
29 Nov 2026
BREAKING NEWS
പിന്നിൽ നിന്ന് കുത്തിയവർക്കും കുത്താൻ കൂട്ടുനിന്നവർക്കും ഫ്ലക്സുകളുടെ അഭിഷേകം, നാളെ പീഡനത്തെപ്പോലും റീൽസാക്കി ആഘോഷിക്കുമോ?? നന്മമരങ്ങളല്ലേ… എന്തുമാവാമല്ലോ! ഇന്ന് കുഞ്ഞൂഞ്ഞ് ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ചിലരുടെയൊക്കെ കരണം അടിച്ചു പുകച്ചേനെ-രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ
29 Nov 2026