BREAKING NEWS

ഇനി മിസൈൽ അങ്ങ് ബഹിരാകാശത്തുനിന്ന് തൊടുത്താൽ പോലും ഇങ്ങ് അമേരിക്ക തടുക്കും, ഒരുങ്ങുന്നു ഗോൾഡൺ ഡോം

· · 1 min read
Share: Copied!

ന്യൂയോർക്ക്: അമേരിക്കയ്ക്ക് നടപ്പിലാക്കാനൊരുങ്ങുന്ന ‘ഗോൾഡൺ ഡോം’ മിസൈൽ പ്രതിരോധ സംവിധാനത്തെക്കുറിച്ച് വെളിപ്പെടുത്തി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും ബഹിരാകാശത്തുനിന്നും അയയ്ക്കുന്ന മിസൈലുകളെ ഫലപ്രദമായി തടയാൻ കഴിയുന്നതാണ് ‘ഗോൾഡൺ ഡോം’.

മൂന്നു വർഷത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്. 2,500 കോടി (ശരാശരി 2.1 ലക്ഷം കോടി രൂപ) ഡോളർ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി വേണ്ടിവരും. പദ്ധതിക്ക് 17,500 കോടി ഡോളറാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്.

‘‘തിരഞ്ഞെടുപ്പ് ക്യാംപയിന്റെ സമയത്ത് ഈ പദ്ധതി നടപ്പിലാക്കുമെന്ന് ഞാൻ വ്യക്തമാക്കിയിരുന്നു. പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. പദ്ധതി പൂർത്തിയായാൽ, ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും, ബഹിരാകാശത്തുനിന്നും അയയ്ക്കുന്ന മിസൈലുകളെ ഫലപ്രദമായി തടയാൻ കഴിയും‌’’–ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

അതേപോലെ ക്രൂസ് മിസൈലുകൾ, ബാലിസ്റ്റിക് മിസൈലുകൾ, ഹൈപ്പർസോണിക് മിസൈലുകൾ, ഡ്രോണുകൾ എന്നിവയെ പ്രതിരോധിക്കാൻ ഈ സംവിധാനത്തിനു കഴിയുമെന്ന് പെന്റഗൺ മേധാവി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു. ആണവായുധങ്ങളെയും പ്രതിരോധിക്കാനാകും. ഇസ്രയേലിന്റെ അയൺ ഡോം പ്രതിരോധ സംവിധാനത്തെ മാതൃകയാക്കിയാണ് ഗോൾഡൺ ഡോം എന്ന പേരു നൽകിയത്. ഇസ്രയേലിലേക്ക് ശത്രുരാജ്യങ്ങൾ തൊടുത്തുവിട്ട ആയിരക്കണക്കിന് റോക്കറ്റുകളെയാണ് അയൺഡോം ഫലപ്രദമായി തടഞ്ഞത്. എന്നാൽ, ഇതിൽനിന്നും വിഭിന്നമായ ഭീഷണിയാണ് അമേരിക്ക നേരിടുന്നത്. ചൈന, റഷ്യ, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങളുടെ ആധുനിക ആയുധങ്ങളാണ് അമേരിക്കയ്ക്ക് വെല്ലുവിളി ഉയർത്തുന്നത്.

ബൈക്കില്‍നിന്ന് തള്ളിയിട്ട് കല്ലുകൊണ്ട് തലയ്ക്കിടിച്ചു… സാരി ബൈക്കിന്റെ പിന്‍ചക്രത്തില്‍ ചുറ്റി മൃതദേഹം 120 അടിയോളം വലിച്ചിഴച്ചു, കുട്ടികളുണ്ടാകാത്തതിനാല്‍ മരുമകളെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍തൃമാതാപിതാക്കള്‍

BREAKING NEWS
17 കാരനെ കൊലപ്പെടുത്തിയതിനു പിന്നിൽ മുൻകൂട്ടി തയാറാക്കിയ 'ക്രൈം' തിരക്കഥ, നിയമത്തെ കബളിപ്പിക്കാൻ പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ കുറ്റം സമ്മതിക്കണമെന്ന് മുൻകൂട്ടി തീരുമാനിച്ചു, മൂന്നുപേർക്കും കൊലപാതകത്തെകുറിച്ച് കൃത്യമായ ധാരണ!! തെളിവുകൾ സ്‌ട്രോങ്, പ്രായത്തിന്റെ പേരിൽ ഒന്നാംപ്രതിക്ക് കേസിൽ...
03 Nov 2026
BREAKING NEWS
വികസിത് ഭാരത് 2047: ഇന്ത്യയ്ക്ക് പ്രതിവർഷം 9-10% വളർച്ച അനിവാര്യമെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ; കേരളത്തിൽ ബാങ്ക് നിക്ഷേപം 10.6 ലക്ഷം കോടി രൂപയും വായ്പകൾ 7.74 ലക്ഷം കോടി രൂപയും കടന്നു
03 Nov 2026
BREAKING NEWS
‘വിദ്യാർഥികൾ മാപ്പപേക്ഷ നൽകിയാൽ പരീക്ഷ എഴുതാൻ അവസരം’; കാലടി സർവകലാശാലാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി റോജി എം. ജോൺ
03 Nov 2026
BREAKING NEWS
പോലീസ് വെടിവെപ്പിൽ ഹേമന്തിന്റെ തുട മുതൽ പാദം വരെയുള്ള ഭാഗങ്ങളിൽ ബുള്ളറ്റ് തുളച്ചുകയറി, ചെയിൻസോ ആക്രമണക്കേസ് പ്രതിയുടെ ഇടതുകാലിന്റെ രക്തയോ‌ട്ടം പൂർണമായി നിലച്ചു, മുട്ടിനു മുകളിൽവച്ച് മുറിച്ചുമാറ്റി, വലതുകാലിലേക്കുള്ള രക്തയോട്ടത്തിലും ആശങ്ക, നില അതീവ ​ഗുരുതരമായി തുടരുന്നു
03 Nov 2026