BREAKING NEWS

ബൈക്കില്‍നിന്ന് തള്ളിയിട്ട് കല്ലുകൊണ്ട് തലയ്ക്കിടിച്ചു… സാരി ബൈക്കിന്റെ പിന്‍ചക്രത്തില്‍ ചുറ്റി മൃതദേഹം 120 അടിയോളം വലിച്ചിഴച്ചു, കുട്ടികളുണ്ടാകാത്തതിനാല്‍ മരുമകളെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍തൃമാതാപിതാക്കള്‍

· · 1 min read
Share: Copied!

ബെലഗാവി: വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുട്ടികളുണ്ടാകാത്തതിനാല്‍ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍തൃമാതാപിതാക്കള്‍. കൊലയ്ക്കുശേഷം അപകടമരണമെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമംനടന്നതായി പോലീസ് അറിയിച്ചു.

ബെലഗാവി ജില്ലയിലെ അത്താണി താലൂക്കിലെ മലബാഡി ഗ്രാമത്തിലെ സന്തോഷ് ഹോണകണ്ഡേയുടെ ഭാര്യ രേണുകയാണ് (34) കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി പത്തോടെയാണ് സംഭവം. രേണുകയെ ശനിയാഴ്ച രാത്രി സന്തോഷിന്റെ മാതാപിതാക്കളായ കമണ്ണയും ജയശ്രീയും ചേര്‍ന്ന് മോട്ടോര്‍ സൈക്കിളില്‍ കയറ്റിക്കൊണ്ടുപോയി.

മലബാഡി ഗ്രാമത്തിന് സമീപം അവര്‍ രേണുകയെ ബൈക്കില്‍നിന്ന് തള്ളിയിട്ടു. തുടര്‍ന്ന് കല്ലുകൊണ്ട് തലയില്‍ ഇടിച്ചു. പിന്നീട് സാരി ഉപയോഗിച്ച് കഴുത്തുഞെരിച്ചു കൊന്നു. മോട്ടോര്‍ സൈക്കിളില്‍നിന്ന് വീണതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സാരി ബൈക്കിന്റെ പിന്‍ചക്രത്തില്‍ ചുറ്റി മൃതദേഹം 120 അടിയോളം വലിച്ചിഴച്ചു. മരണത്തില്‍ സംശയംതോന്നിയ രേണുകയുടെ ബന്ധുവായ ഹരീഷ് മല്ലികാര്‍ജുന്‍ പോലീസില്‍ പരാതിനല്‍കി.

പോലീസ് അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്നു തെളിഞ്ഞത്. കുറ്റകൃത്യത്തിന് പ്രേരണനല്‍കിയതില്‍ രേണുകയുടെ ഭര്‍ത്താവ് സന്തോഷിനും പങ്കുണ്ടെന്നു തെളിഞ്ഞതായി പോലീസ് സൂപ്രണ്ട് ഭീമശങ്കര്‍ ഗുലേദ് അറിയിച്ചു.

BREAKING NEWS
പ്രതികൾ ഈ പറയുന്നതുപോലെ ഒരു തെറ്റും ചെയ്തിട്ടില്ല, അബദ്ധം സംഭവിച്ചത്, ആദ്യം തന്നെ ഇവരെ കുരുക്കുന്നതിനായുള്ള ഒരു ക്ലൈമാക്‌സ് തയാറായിരുന്നു- പ്രതിഭാഗം, അപകടം നടന്നയുടൻ സുഹൈൽ ഉമ്മയേയും ബാപ്പയേയും വിളിച്ചു, പ്രതികൾ സമൂഹത്തിലെ ഉന്നതർ, പുറത്തുപോയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്- പോലീസ് കോടതിയിൽ!! ...
28 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ നയം വ്യക്തമാക്കി ആഭ്യന്തര വകുപ്പ്!! മുഖംനോക്കാതെ നടപടി... തലപ്പത്തും സീറ്റ് തെറിച്ചു, കൊച്ചി സിറ്റി പോലീസ് കമ്മിഷണറെ മാറ്റി, കാളിരാജ് മഹേഷ് കുമാറിനു പകരമെത്തുക ആർ നിശാന്തിനി?
28 Oct 2026
BREAKING NEWS
41.9% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 28 സീറ്റുകളിൽ ലീഡ്, ആഘോഷത്തിന് തുടക്കമിട്ട് അനുയായികൾ!! രാഷ്ട്രീയത്തിൽനിന്ന് വിരമിക്കണമെന്ന് ഐസൻകോട്ട്
28 Oct 2026
BREAKING NEWS
ആന്ധ്ര തീരത്ത് അർണബ് ചുഴലിക്കാറ്റ് കരതൊട്ടു, കരയിലെത്താനെടുത്തത് ആറു മണിക്കൂർ, കാറ്റിന്റെ വേഗം ചില സമയങ്ങളിൽ 150 കിലോമീറ്റർ വരെ!! 1.8 ലക്ഷം പേരെ ഒഴിപ്പിച്ചു, ആന്ധ്ര, ഒഡീഷയിലെ വിവിധ ജില്ലകളിൽ കനത്ത മഴ, ട്രെയിൻ, വിമാന സർവീസുകൾ റദ്ദാക്കി...ഇന്നും നാളെയും കനത്ത മഴ തുടരാൻ സാധ്യത- Video
28 Oct 2026