BREAKING NEWS

‘യുഎസിനുണ്ടായ വിജയം ആർക്കും വിശ്വസിക്കാൻ കഴിയാത്തത്, ഒറ്റയടിക്ക് തീർത്തത് ഇറാന്റെ 48 നേതാക്കളെ, പോരാട്ടം അതിവേഗം മുന്നോട്ടു പോകുന്നു’- ട്രംപ്!! “ഇതുകൊണ്ടൊന്നുമായിട്ടില്ല, ആക്രമണം ഇനിയും കടുപ്പിക്കും, ടെഹ്റാന്റെ ഹൃദയത്തിൽ അതിശക്തമായി പ്രഹരിച്ചുകൊണ്ടിരിക്കുകയാണ് ഞങ്ങളുടെ സൈന്യം, വരുംദിവസങ്ങളിൽ അതിന്റെ ശക്തി കൂടും’- നെതന്യാഹു

· · 1 min read
Share: Copied!

വാഷിങ്ടൻ/ടെഹ്റാൻ∙ യുഎസ് ആക്രമണത്തിൽ ഇതുവരെ 48 ഇറാൻ നേതാക്കൾ കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ‘യുഎസിനുണ്ടായ വിജയം ആർക്കും വിശ്വസിക്കാൻ കഴിയാത്തതാണ്. ഒറ്റയടിക്ക് 48 നേതാക്കളെയാണ് വധിച്ചത്. പോരാട്ടം അതിവേഗം മുന്നോട്ടു പോകുന്നു’– ഒരു യുഎസ് ചാനലിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞുവച്ചു.

അതേസമയം, ഇറാനെതിരെയുള്ള ആക്രമണം നിർത്താനുദ്ധേശമില്ലെന്നും ഇനിയും കടുപ്പിക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ‘സൈനിക നടപടി തുടരാൻ ഞാൻ നിർദേശം നൽകിയിട്ടുണ്ട്. ടെഹ്റാന്റെ ഹൃദയത്തിൽ അതിശക്തമായി പ്രഹരിച്ചുകൊണ്ടിരിക്കുകയാണ് ഞങ്ങളുടെ സൈന്യം. വരുംദിവസങ്ങളിൽ അതിന്റെ ശക്തി കൂടും’–വീഡിയോ സന്ദേശത്തിൽ നെതന്യാഹു പറഞ്ഞു.

ഇതിനിടെ പടിഞ്ഞാറൻ ഇറാനിലെ മെഹ്റാൻ നഗരത്തിലുണ്ടായ ആക്രമണത്തിൽ 43 സൈനികർ കൊല്ലപ്പെട്ടെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ–യുഎസ് ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടതെന്നും സമീപത്തെ കെട്ടിടങ്ങൾ തകർന്നെന്നും മെഹ്ർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

BREAKING NEWS
ഇനിയും ഇമ്മാതിരി രൂപമാറ്റം വരുത്തി ഹാജരായാൽ കർശന നടപടികൾ നേരിടേണ്ടി വരും- പ്രതികൾക്ക് കോടതിയുടെ കർശന താക്കീത്!! സാക്ഷികൾ തിരിച്ചറിയാതിരിക്കാൻ അഭിമന്യൂ കൊലക്കേസ് പ്രതികൾ കോടതിയിലെത്തിയത് ഒരേപോലെ പോലെ മുടിവെട്ടി, ഒരേ വസ്ത്രങ്ങൾ ധരിച്ച്, മുഖവും തലയും മറച്ച്... മൂന്നുപേരെ തിരിച്ചറിയാനാകാതെ സാക്ഷി- മാ...
15 Oct 2026
BREAKING NEWS
ഞങ്ങൾ‍ക്ക് 21 വയസായി, മദ്യം വേണം... സ്കൂൾ യൂണിഫോമിൽ ബിവറേജസ് ഔട്ട്‌ലെറ്റിൽ വിദ്യാർഥികൾ!! തരില്ലെന്നു പറഞ്ഞതോടെ അടുത്ത വരവ് യൂണിഫോം മാറ്റി, പ്രായം തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെടുന്നതോടെ പ്രതിഷേധം- നെടുമ്പാശേരി അപകടത്തോടെ പരിശോധന കർശമാക്കി- ജീവനക്കാർ
15 Oct 2026
BREAKING NEWS
ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് മുന്നോടിയായി ജിയോയുടെ അടുത്ത വളർച്ചാ പദ്ധതി!! മൊബിലിറ്റി, ഹോം, എന്റർപ്രൈസ്–അന്താരാഷ്ട്ര ബിസിനസ്... വളർച്ചയുടെ മൂന്ന് പ്രധാന എൻജിനുകൾ- ആകാശ് അംബാനി
15 Oct 2026
BREAKING NEWS
തന്റെ വീടിനു മുന്നിൽ അന്നദാനം നടത്താനുള്ള മേശകൾ സ്ഥാപിക്കരുതെന്ന് മുസ്ലിം യുവതി, എല്ലാ ദിവസവും ഇതേ സ്ഥലത്ത് അന്നപ്രസാദം വിതരണം ചെയ്യാറുണ്ടെന്നും ഇതുവരെ ഇത്തരമൊരു പ്രശ്നം ഉണ്ടായിട്ടില്ലെന്നും മറുവിഭാ​ഗം, തർക്കത്തിനിടെ ദുർ​ഗാദേവി പ്രസാദത്തിലേക്ക് മീൻ കഴുകിയ വെള്ളവും അവശിഷ്ടങ്ങളും വലിച്ചെറിഞ്ഞു- അറസ...
15 Oct 2026