BREAKING NEWS

വായിൽ തുണി കെട്ടി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു, ആദിവാസി പെൺകുട്ടിയെ 10 പേർ ചേർന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി, 8 പേർ അറസ്റ്റിൽ

· · 1 min read
Share: Copied!

റാഞ്ചി: ജാർഖണ്ഡിലെ ഗൊഡ്ഡ ജില്ലയിൽ 17 വയസ്സുള്ള ആദിവാസി പെൺകുട്ടിയെ 10 പുരുഷന്മാർ ചേർന്ന് ബലാത്സംഗത്തിന് ഇരയാക്കി. സുന്ദർ പഹാരി പൊലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ച നടന്ന സംഭവത്തിൽ ഇതുവരെ 8 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി ഒരു ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ദാരുണ സംഭവം.

വീട്ടിൽനിന്ന് പുറത്തിറങ്ങിയപ്പോൾ ഒരാൾ പിടികൂടി വായിൽ തുണി കെട്ടി ആളൊഴിഞ്ഞ സ്ഥലത്തേക്കു കൊണ്ടുപോയി എന്നാണ് പൊലീസിനു നൽകിയ മൊഴിയിൽ പെൺകുട്ടി പറയുന്നത്. തുടർന്ന് 10 പുരുഷന്മാർ ചേർന്ന് ബലാത്സംഗം ചെയ്തതായും പെൺകുട്ടി പറയുന്നു. ശനിയാഴ്ച പ്രാദേശിക പഞ്ചായത്ത് യോഗം ചേർന്ന് വിഷയം ഒതുക്കി തീർക്കാൻ ശ്രമിച്ചതായാണ് പെൺ‌കുട്ടിയുടെ കുടുംബത്തിന്റെ ആരോപണം.

Also Read- ജോലിക്ക് പോകുന്നതിനിടെ ബസ്സിറങ്ങി ആൺ സുഹൃത്തിനൊപ്പം ബൈക്കിൽ പോയതിൽ സംശയം..!! നെഞ്ചുവേദന മൂലം ഭാര്യ മരിച്ചെന്ന് ഭർത്താവ്.., ഇൻക്വസ്റ്റിനിടെ വൻ ട്വിസ്റ്റ്…!! യുവതിയെ ശ്വാസം മുട്ടിച്ചു കൊന്നതാണെന്ന് പൊലീസ് കണ്ടെത്തി..

‘‘ഇരയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഞായറാഴ്ച 10 പേർക്കെതിരെ എഫ്‌ഐആർ റജിസ്റ്റർ ചെയ്തു. 8 പേരെ അറസ്റ്റ് ചെയ്തു. ശേഷിക്കുന്ന രണ്ടു പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.

Also Read- മുങ്ങിയ കപ്പലിൻ്റെ കമ്പനിക്കെതിരേ കേസെടുക്കേണ്ടെന്ന് മുഖ്യമന്ത്രി…; ഷിപ്പിങ് ഡയറക്ടറുമായി നടന്ന കൂടിക്കാഴ്ചയിൽ തീരുമാനം

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026