LATEST UPDATES

ജോലിക്ക് പോകുന്നതിനിടെ ബസ്സിറങ്ങി ആൺ സുഹൃത്തിനൊപ്പം ബൈക്കിൽ പോയതിൽ സംശയം..!! നെഞ്ചുവേദന മൂലം ഭാര്യ മരിച്ചെന്ന് ഭർത്താവ്.., ഇൻക്വസ്റ്റിനിടെ വൻ ട്വിസ്റ്റ്…!! യുവതിയെ ശ്വാസം മുട്ടിച്ചു കൊന്നതാണെന്ന് പൊലീസ് കണ്ടെത്തി..

· · 1 min read
Share: Copied!

തൃശൂർ: വരന്തരപ്പിള്ളിയിൽ യുവതിയുടെ മരണത്തിൽ വഴിത്തിരിവ്. നെഞ്ചുവേദന മൂലമാണ് യുവതി മരിച്ചതെന്ന് ആദ്യം ഭർത്താവ് മൊഴി നൽകിയിരുന്നു. എന്നാൽ തുണിക്കടയിലെ ജീവനക്കാരിയായ ദിവ്യയെ (36) ഭർത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. ഭാര്യയ്ക്ക് ആണ്‍സുഹൃത്തുമായുള്ള ബന്ധത്തിലെ സംശയമാണ് കൊലനടത്താന്‍ കാരണമെന്ന് പ്രതി കുഞ്ഞുമോൻ പൊലീസിന്‍റെ മുന്നിൽ കുറ്റസമ്മതം നടത്തി. കുഞ്ഞുമോൻ മര്യാദക്കാരനായിരുന്നെന്നും കൊലപാതകത്തിലേക്ക് നയിക്കുന്നതിനുള്ള കാരണം അറിയില്ലെന്നും ദിവ്യയുടെ അച്ഛൻ ഗംഗാധരൻ പറഞ്ഞു.

നെഞ്ചുവേദനമൂലം ഭാര്യ മരിച്ചെന്ന് പ്രചരിപ്പിച്ച പ്രതി കുഞ്ഞുമോന്‍ ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞാണ് ഭാര്യ ദിവ്യയെ കുഞ്ഞുമോൻ ശ്വാസം മുട്ടിച്ച് കൊന്നത്. ഇന്‍ക്വസ്റ്റിനിടെ പൊലീസിനുണ്ടായ സംശയമാണ് കൊലപാതകം വെളിച്ചത്തുകൊണ്ടുവന്നത്. പൊലീസ് ചോദ്യം ചെയ്യലില്‍ കള്ളിവെളിച്ചത്തായി. ജോലി സ്ഥലത്തേയ്ക്ക് ബസിൽ പോവുകയായിരുന്നു ദിവ്യ വഴി മധ്യേ ബസില്‍നിന്നിറങ്ങി സുഹൃത്തിന്‍റെ ബൈക്കില്‍ പോകുന്നത് കണ്ടപ്പോഴുണ്ടായ സംശയമാണ് കൊലയ്ക്ക് കാരണമായതെന്നാണ് സൂചന. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്.

ഇതിനിടെ ദിവ്യയുടെ സഹോദരന് വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റു. വെട്ടിങ്ങപ്പാടം സ്വദേശി ദിപീഷിനാണ് പരുക്കേറ്റത്. വരന്തരപ്പിള്ളി കുട്ടോലിപ്പാടത്ത് വച്ച് ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടർ കാറിലിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ദിപീഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

മുങ്ങിയ കപ്പലിൻ്റെ കമ്പനിക്കെതിരേ കേസെടുക്കേണ്ടെന്ന് മുഖ്യമന്ത്രി…; ഷിപ്പിങ് ഡയറക്ടറുമായി നടന്ന കൂടിക്കാഴ്ചയിൽ തീരുമാനം

വായിൽ തുണി കെട്ടി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു, ആദിവാസി പെൺകുട്ടിയെ 10 പേർ ചേർന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി, 8 പേർ അറസ്റ്റിൽ

BREAKING NEWS
ട്രംപ് ഇസ്രയേലിന്റെ ഉപകരണമോ? "ട്രംപിന്റെ ഇനി ശേഷിക്കുന്ന രണ്ടു വർഷം ഇറാനെതിരായ ദൗത്യം പൂർത്തിയാക്കാൻ ഇസ്രയേൽ ഉപയോഗിക്കണം, ശേഷം ആരായിരിക്കും യുഎസ് പ്രസിഡന്റാകുകയെന്ന് പറയാനാകില്ല"- ഇസ്രയേൽ പ്രധാനമന്ത്രി!! ടെൽ അവീവിന് മുകളിൽ ആണവസ്ഫോടനം നടക്കുന്നതായി നെതന്യാഹുവിന്റെ എഐ ചിത്രം, തെരഞ്ഞെടുപ്പിനു തൊട്ടു...
26 Oct 2026
BREAKING NEWS
"ഞങ്ങൾക്ക് ഒറ്റ തന്തയേ ഉള്ളൂ, അദ്ദേഹത്തെയാണ് കൊന്നുകളഞ്ഞത്!! ഞാനും എന്റെ അച്ഛനും ഒരുനാൾ ഇവിടെ പരാതി കൊടുക്കാൻ വന്നപ്പോൾ അച്ഛന്റെ അച്ഛനെ വിളിച്ച ടീംസ് ആണ്, എന്റെ അച്ഛന്റെ ചിതപോലും കത്തി തീർന്നിട്ടില്ല... എന്നിട്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത്, നീതിക്കായി ഏതറ്റം വരെയും പോകും- ജയബാലകൃഷ്ണന്റെ  മക്കൾ
26 Oct 2026
BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026