BREAKING NEWS

മുങ്ങിയ കപ്പലിൻ്റെ കമ്പനിക്കെതിരേ കേസെടുക്കേണ്ടെന്ന് മുഖ്യമന്ത്രി…; ഷിപ്പിങ് ഡയറക്ടറുമായി നടന്ന കൂടിക്കാഴ്ചയിൽ തീരുമാനം

· · 1 min read
Share: Copied!

കൊച്ചി: കേരള തീരത്ത് മുങ്ങിയ ലൈബീരിയന്‍ കപ്പല്‍ എംഎസ്​സി എല്‍സ 3യുടെ ഉടമസ്ഥരായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിക്കെതിരെ ഉടന്‍ കേസ് വേണ്ടെന്ന നിലപാടില്‍ കേരള സർക്കാർ. മുഖ്യമന്ത്രിയും ഷിപ്പിങ് ഡയറക്ടറുമായി നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനം. കമ്പനി വിഴിഞ്ഞം തുറമുഖവുമായി അടുപ്പമുള്ളവരാണെന്നും ഇന്‍ഷൂറന്‍സ് ക്ലെയിമിന് ശ്രമിക്കാമെന്നുമാണ് തീരുമാനം. ഇതുസംബന്ധിച്ച ചീഫ് സെക്രട്ടറിയുടെ കുറിപ്പ് ലഭിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് ചരക്കുകകപ്പലായ എംഎന്‍സി എല്‍സ –3 മേയ് 25ന് അറബിക്കടലില്‍ മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന 640 കണ്ടെയ്നറുകളില്‍ 13 എണ്ണത്തില്‍ അപകടകരമായ വസ്തുക്കളാണെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. കപ്പല്‍ പൂര്‍ണമായി മുങ്ങിയതോടെ കണ്ടെയ്നറുകള്‍ സംസ്ഥാനത്തിന്‍റെ തെക്കന്‍ തീരങ്ങളില്‍ പലയിടത്തായി അടിഞ്ഞിരുന്നു. കപ്പലിലുണ്ടായിരുന്നവരെയെല്ലാം സുരക്ഷിതമായി കരയില്‍ എത്തിച്ചിരുന്നു.

വായിൽ തുണി കെട്ടി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു, ആദിവാസി പെൺകുട്ടിയെ 10 പേർ ചേർന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി, 8 പേർ അറസ്റ്റിൽ

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026