BREAKING NEWS

ആറുമാസം മുൻപ് അച്ഛൻ ട്രെയിനിടിച്ച് മരിച്ച അതേ സ്ഥലത്ത് പ്ലസ്ടു വിദ്യാർഥിനിയായ മകളും ജീവനൊടുക്കി; 16കാരിയുടെ മരണത്തിൽ വിറങ്ങലിച്ച് നാട്

· · 1 min read
Share: Copied!

തിരുപ്പൂർ: ആറുമാസം മുൻപ് അച്ഛൻ ട്രെയിനിടിച്ച് മരിച്ച അതേ സ്ഥലത്ത് മകളായ പ്ലസ്ടു വിദ്യാർഥിനിയെയും മരിച്ച നിലയിൽ കണ്ടെത്തി. തിരുപ്പൂരിലെ ശെമ്മാണ്ടംപാളയത്ത് താമസിക്കുന്ന കാർത്തിക്–ജാനകി ദമ്പതികളുടെ ഏക മകൾ കെ. സാധന (16) ആണ് ട്രെയിൻ തട്ടി മരിച്ചത്.

വീട്ടിൽനിന്ന് ഏകദേശം രണ്ടു കിലോമീറ്റർ അകലെയുള്ള സ്കൂളിലേക്ക് സാധനയെ നേരത്തേ കൊണ്ടുപോയിരുന്നത് അച്ഛൻ കാർത്തിക്കായിരുന്നു. യാത്രാമധ്യേ റെയിൽവേ പാളം മകൾ സുരക്ഷിതമായി മുറിച്ചുകടന്നെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയിരുന്നത്. എന്നാൽ ആറുമാസം മുൻപ് മകളെ സ്കൂളിൽ വിട്ട് മടങ്ങുന്നതിനിടെ ട്രെയിനിടിച്ച് കാർത്തിക് മരിക്കുകയായിരുന്നു.

അച്ഛന്റെ വിയോഗം സാധനയ്ക്ക് താങ്ങാനായില്ലെന്നാണ് സഹപാഠികൾ പറയുന്നത്. എപ്പോഴും അച്ഛനെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നെന്നും അവർ പറഞ്ഞു. ബുധനാഴ്ച വൈകിട്ടാണ് അച്ഛൻ മരിച്ച അതേ സ്ഥലത്തെത്തി സാധന ട്രെയിനിന് മുന്നിൽപ്പെട്ടത്. ഡൽഹിയിൽനിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് മുന്നിലാണ് അപകടമുണ്ടായത്.

സാധനയുടെ അമ്മ ജാനകി സ്വകാര്യ സ്കൂളിലെ അധ്യാപികയാണ്.

BREAKING NEWS
കൂട്ടുകാരന്റെ കെട്ടുനിറ ചടങ്ങിനെത്തി; പൊന്മുടി ഡാമിൽ കുളിക്കാനിറങ്ങി; രണ്ട് ഒൻപതാം ക്ലാസ് വിദ്യാർഥികളെ കാണാതായി
28 Nov 2026
BREAKING NEWS
'എസ്എംഎ ചികിത്സാ ഫണ്ട് സമാഹരണത്തെ സ്വാഗതംചെയ്യുന്നു'; നേരത്തെയുള്ള പ്രസ്താവന തിരുത്തി മന്ത്രി കെ. മുരളീധരൻ; 'കുട്ടികൾക്ക് ആവശ്യമുള്ളത് ജീൻ തെറാപ്പിയാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്'
28 Nov 2026
BREAKING NEWS
ഭാര്യയുടെ മുൻഭർത്താവിന്റെ വിരോധം; 13-കാരിയെ പീഡിപ്പിച്ചെന്ന് വ്യാജ പരാതി, 53 ദിവസം ജയിൽവാസം; രണ്ടുവർഷത്തിനുശേഷം നിരപരാധിയെന്ന് കോടതി. 'എന്റെ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാകരുത്' - ഗോപകുമാർ
28 Nov 2026
BREAKING NEWS
'മോന്തായംതന്നെ വളഞ്ഞിരിക്കുന്നു; പിന്നെ മറ്റുള്ള കാര്യങ്ങൾ പറയേണ്ടതില്ല, എല്ലാവരുടെയും സർക്കാരായി പ്രവർത്തിക്കുകയാണ് വേണ്ടത്; അർപ്പിതമായ ഉത്തരവാദിത്വത്തിൽനിന്നുള്ള വ്യതിയാനം'; മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ
28 Nov 2026