BREAKING NEWS

‘നിയമം ദുർബലമല്ല; എത്ര ഉന്നത പദവിയിലിരിക്കുന്നവരായാലും നിയമത്തിനു മുന്നിൽ എല്ലാവരും തുല്യർ; ഡിജിപിമാർക്കും ചീഫ് സെക്രട്ടറിമാർക്കും മുഖ്യമന്ത്രിമാർക്കും പ്രധാനമന്ത്രിമാർക്കും വരെയുള്ള സന്ദേശമാണിത്’: ടോമിൻ ജെ. തച്ചങ്കരിയുടെ അപ്പീലിൽ ഹൈക്കോടതി

· · 1 min read
Share: Copied!

കൊച്ചി: നിയമം ദുർബലമല്ലെന്നും എത്ര ഉന്നത പദവിയിലിരിക്കുന്നവരായാലും വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടുമെന്നും ഹൈക്കോടതി. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കോട്ടയം വിജിലൻസ് കോടതി വിധിച്ച നാലുവർഷത്തെ തടവുശിക്ഷ ചോദ്യം ചെയ്ത് മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരി നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ വാക്കാൽ ഇക്കാര്യം വ്യക്തമാക്കിയത്.

കോട്ടയം വിജിലൻസ് കോടതി വിധിച്ച നാലുവർഷത്തെ തടവും 30.84 ലക്ഷം രൂപ പിഴയും മരവിപ്പിച്ച് അപ്പീൽ തീർപ്പാകുന്നതുവരെ ജാമ്യം അനുവദിക്കണമെന്നാണ് തച്ചങ്കരിയുടെ ആവശ്യം. ഹർജിയിൽ വിശദമായ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാന വിജിലൻസ് സമയം ആവശ്യപ്പെട്ടു. തുടർന്ന് സെപ്റ്റംബർ 24നകം മറുപടി നൽകാൻ സർക്കാരിന് കോടതി സമയം അനുവദിച്ചു.

സാധാരണ കേസല്ലാത്തതിനാൽ തച്ചങ്കരിയുടെ ഹർജിയിൽ തടസവാദം ഉന്നയിക്കാൻ അവസരം വേണമെന്നായിരുന്നു വിജിലൻസിന്റെ നിലപാട്. എന്നാൽ ക്രിമിനൽ നടപടിക്രമത്തിലെ വകുപ്പ് 389 പ്രകാരം പത്ത് വർഷത്തിൽ താഴെ ശിക്ഷ ലഭിച്ച കേസുകളിൽ പ്രോസിക്യൂഷന് രേഖാമൂലം മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ പ്രത്യേക അവകാശമില്ലെന്ന് തച്ചങ്കരിയുടെ അഭിഭാഷകൻ വാദിച്ചു. ഇത്രയും പഴക്കമുള്ള കേസിൽ ഇത്തരത്തിൽ സമയം ആവശ്യപ്പെടുന്നത് ആദ്യമായാണെന്നും സമയം നീട്ടി നൽകരുതെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.

നിയമത്തിൽ രേഖാമൂലമുള്ള തടസവാദം സമർപ്പിക്കുന്നതിന് വിലക്കില്ലെന്നും അസാധാരണ സാഹചര്യങ്ങളിൽ പ്രോസിക്യൂഷന് മറുപടി നൽകാൻ കോടതിക്ക് വിവേചനാധികാരം ഉപയോഗിച്ച് സമയം അനുവദിക്കാമെന്നും ജസ്റ്റിസ് ബദറുദ്ദീൻ വ്യക്തമാക്കി. “എല്ലാ ഡിജിപിമാർക്കും ചീഫ് സെക്രട്ടറിമാർക്കും എന്തിന് മുഖ്യമന്ത്രിമാർക്കും പ്രധാനമന്ത്രിമാർക്കും വരെയുള്ള സന്ദേശമാണിത്. നിയമവും നിയമപുസ്തകങ്ങളും അത്ര ദുർബലമല്ല; അതുകൊണ്ട് എത്ര ഉയർന്ന പദവിയിലുള്ളവരായാലും അവരുടെ പദവി നോക്കാതെ, യാതൊരു വിവേചനവുമില്ലാതെ നിയമം നടപ്പിലാക്കപ്പെടും” എന്നായിരുന്നു കോടതിയുടെ വാക്കുകൾ.

തുടർന്ന് വിജിലൻസിന്റെ മറുപടി സത്യവാങ്മൂലം സമർപ്പിക്കുന്നതിനായി കേസ് സെപ്റ്റംബർ 24ലേക്ക് മാറ്റി. ശിക്ഷ മരവിപ്പിച്ച് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യത്തിൽ കോടതി ഈ ഘട്ടത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല.

2003 മുതൽ 2007 വരെയുള്ള കാലയളവിൽ ഔദ്യോഗിക പദവിയിലിരിക്കെ വരുമാനത്തിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് തച്ചങ്കരിയെ കോട്ടയം വിജിലൻസ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി നാലുവർഷത്തെ തടവിനും 30.84 ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചത്.

ബ്രസീൽ ഫുട്‌ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോ കൊച്ചിയിൽ; പ്രതിരോധ കുത്തിവെപ്പ് സർട്ടിഫിക്കറ്റിൽ ആശയക്കുഴപ്പം

BREAKING NEWS
റോങ് സൈഡിൽ കൂടി കയറിയ സ്വകാര്യ ബസ് എതിരെ വന്ന സ്കൂട്ടിയിൽ ഇടിച്ചു, യുവതിക്ക് ദാരുണാന്ത്യം, ഇടിയുടെ ആഘാതത്തിൽ സ്കൂട്ടിയും യുവതിയും ബസിനടിയിൽപ്പെട്ടു!! കൂടെയുണ്ടായിരുന്ന മക്കൾക്ക് ​ഗുരുതര പരുക്ക്, ഡ്രൈവർ ഓടിരക്ഷപ്പെട്ടു
13 Oct 2026
BREAKING NEWS
മകളെ തട്ടിക്കൊണ്ടു കൂട്ടബലാത്സംഗം ചെയ്ത കേസ് പിൻവലിക്കാൻ വിസമ്മതിച്ചു; പിതാവിനെ കൊലപ്പെടുത്തി ഫാനിൽ കെട്ടിത്തൂക്കി, പിന്നാലെ ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം, പരാതിയുമായി 58കാരന്റെ ഭാര്യ
13 Oct 2026
BREAKING NEWS
രാജേന്ദ്ര വിശ്വനാഥ് ആർലേക്കൻ ഇനി തമിഴ്‌നാട് ​ഗവർണർ, കേരളാ​ഗവർണറായി ഓം പ്രകാശ് മാത്തൂർ, മുതിർന്ന ബിജെപി നേതാവും മുൻ രാജ്യസഭാംഗവുമായ ഓം പ്രകാശ് കേരള രാജ്ഭവന്റെ അമരത്തേക്കെത്തുന്നത് സിക്കിമിൽ നിന്ന്
12 Oct 2026
BREAKING NEWS
'അറ്റാക്ക് വന്നതാ സാറേ'... ഭാര്യ പറഞ്ഞത് നുണ!! മദ്യപാനത്തിനിടെ തർക്കം, ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊന്നു, തോർത്ത് മുണ്ട് ഉപയോഗിച്ച് കഴുത്തിൽകെട്ടി വലിച്ച് വീടിനകത്തു കിടത്തി, ബഹളം കേട്ട് മക്കൾ പുറത്തുവരാതിരിക്കാൻ വാതിൽ പുറത്തുനിന്ന് പൂട്ടി, അതിഥി തൊ...
12 Oct 2026