BREAKING NEWS

തന്റെ ജാതിയായിരുന്നു അവരുടെ പ്രശ്‌നം, മോദി തന്നെ ബഹുമാനിച്ചത് പാര്‍ട്ടി നേതൃത്വത്തെ ചൊടിപ്പിച്ചു, പ്രചരണത്തില്‍ പങ്കെടുക്കാന്‍ താത്പര്യം അറിയിച്ചിട്ടും വേണ്ടെന്നു പറഞ്ഞു, ഒരു സ്ഥാനത്തിനും വേണ്ടിയല്ല പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചത്, ബിജെപിയില്‍ ദളിത് വിഭാഗക്കാര്‍ അനുഭവിക്കുന്നത് കൊടിയ അവഗണന

· · 1 min read
Share: Copied!

കൊച്ചി: ബിജെപിയില്‍ നേരിടേണ്ടി വന്നത് കടുത്ത ജാതിവിവേചനമെന്ന് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച ഡോ. ടിഎന്‍ സരസു. ഇത്തവണത്തെ നിയമസഭാ പ്രചാരണത്തില്‍ പോലും ഉള്‍പ്പെടുത്താതെ പാര്‍ട്ടി അവഗണിച്ചു. പാര്‍ട്ടിക്കുള്ളിലെ ദളിത് വിഭാഗക്കാരോടുള്ള അവഗണന അങ്ങേയറ്റം വേദനിപ്പിക്കുന്നതാണെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ സമ്മേളനത്തില്‍ പറഞ്ഞു

അഖില്‍ ഭാരത് ഹിന്ദു മഹാസഭ നടത്തിയ പത്രസമ്മേളനത്തിലാണ് ഡോ. സരസു ബിജെപിക്കെതിരേ ആരോപണമുയര്‍ത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കാതിരുന്നതില്‍ പരാതിയില്ല. എന്നാല്‍, ഗുരുവായൂരിലും കൊടുങ്ങല്ലൂരിലും പ്രചാരണത്തില്‍ പങ്കെടുക്കാന്‍ താത്പര്യം അറിയിച്ചിട്ടും വേണ്ടെന്നാണ് പറഞ്ഞത്.

എട്ടുവര്‍ഷം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചത് ഒരു സ്ഥാനത്തിനും വേണ്ടി ആയിരുന്നില്ല. തന്റെ ജാതിയായിരുന്നു പ്രശ്‌നം. മോദി തന്നെ ഏറെ ബഹുമാനിച്ചതാണ് സംസ്ഥാന ബിജെപി നേതൃത്വത്തെ ചൊടിപ്പിച്ചതെന്ന് സരസു ആരോപിച്ചു. 2016 ഏപ്രിലില്‍ ഡോ. ടിഎന്‍ സരസു പാലക്കാട് വിക്ടോറിയ കോളജില്‍ പ്രിന്‍സിപ്പലായി വിരമിക്കുന്ന ദിവസം രാവിലെ കോളജിനു മുന്നില്‍ കുഴിമാടം പ്രത്യക്ഷപ്പെട്ടു. കുഴിമാടത്തിന്മേല്‍ ഒരു റീത്തും വെച്ചിരുന്നു. എസ്എഫ്‌ഐയാണ് ഇത് ചെയ്തതെന്നായിരുന്നു ഡോ. ടിഎന്‍ സരസു ആരോപിച്ചത്. എന്നാല്‍, എസ്എഫ്ഐ ഇത് നിഷേധിക്കുകയായിരുന്നു. താന്‍ ഇടതുപക്ഷക്കാരിയാണെന്ന് തുടക്കത്തില്‍ അവകാശപ്പെട്ടിരുന്നെങ്കിലും 2019-ല്‍ ഡോ. സരസു ബിജെപിയില്‍ ചേരുകയായിരുന്നു.

 

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026