തൃശൂർ: തൃശൂരിൽ ബൈക്ക് അപകടത്തിൽ പരുക്കേറ്റ യുവാവ് രക്തം വാർന്നു മരിച്ചു. പടിഞ്ഞാറേ വെമ്പല്ലൂർ കുടിലിങ്ങൽ ബസാർ കൊട്ടേക്കാട് കണ്ണൻറെ മകൻ അഖിൽ (26) ആണ് മരിച്ചത്. പൊയ്യ കൈതച്ചിറയിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.
അർദ്ധരാത്രിയിൽ നടന്ന അപകടമായതിനാൽ പുറത്തറിയുന്നത് രാവിലെയാണ്. രാവിലെ 7 മണിയോടെ നാട്ടുകാരാണ് അഖിൽ മരിച്ചുകിടക്കുന്നത് കണ്ടത്. മാള ഹെറിറ്റേജ് റോയൽ എൻഫീൽഡ് ഷോറൂമിലെ ടെക്നീഷ്യനായിരുന്നു.




