മനാമ: ബഹ്‌റൈനിൽ വീട്ടിലെ ബാത്ത് ടബ്ബിലെ വെള്ളത്തിൽ അബദ്ധത്തിൽ വീണ് മലയാളി ബാലൻ മരിച്ചു. കോട്ടയം സ്വദേശിനിയായ മേഘയുടെ ഏകമകൻ ധ്യാൻ സൂര്യ (3) ആണ് മരിച്ചത്. ബഹ്‌റൈനിൽ പ്രവാസിയായ മേഘ, ബിസിനസ് തിരക്കുകൾക്കിടയിൽ മകനെ കുറച്ചുകാലത്തേക്ക് നാട്ടിലേക്ക് അയച്ചിരുന്നു. തുടർന്ന്, ഓണം ആഘോഷിക്കുന്നതിനായി നാല് ദിവസം മുമ്പാണ് കുഞ്ഞിനെ ബഹ്‌റൈനിലേക്ക് തിരിതെ കൊണ്ടുവന്നത്.
അമ്മ അടുക്കളയിൽ ജോലി ചെയ്തിരിക്കെ കുട്ടി ബാത്ത് ടബ്ബിൽ നിറച്ചുവെച്ചിരുന്ന വെള്ളത്തിൽ അബദ്ധത്തിൽ വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബഹ്‌റൈൻ കേരളീയ സമാജം അംഗമാണ് മേഘ.






