BREAKING NEWS

സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസിലെ മദ്യപാനം, ലോക്കൽ സെക്രട്ടറി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് സസ്പെന്‍ഷന്‍

· · 1 min read
Share: Copied!

മുതലമട: സിപിഎം മുതലമട ഒന്ന് ലോക്കൽ കമ്മിറ്റി ഓഫീസിൽ നേതാക്കൾ പരസ്യമായി മദ്യപിച്ചത് ചോദ്യം ചെയ്ത് പ്രവർത്തകർ. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ലോക്കൽ സെക്രട്ടറി ഉൾപ്പെടെ മൂന്നുപേരെ പാർട്ടി ജില്ലാ കമ്മിറ്റി സസ്പെൻഡ് ചെയ്തു.

മുതലമട ഒന്ന് ലോക്കൽ സെക്രട്ടറി ബ്രിജേഷിന്റെ നേതൃത്വത്തിലായിരുന്നു പാർട്ടി ഓഫിസിലെ മദ്യപാനം. കൊല്ലങ്കോട് ഏരിയാ കമ്മിറ്റി അംഗം കെ.സിയാവുദ്ദീനും ലോക്കൽ കമ്മിറ്റി അംഗം കെ.വിനേഷും ഉൾപ്പെടെയുള്ളവർ മദ്യപാനത്തെ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മദ്യപാനത്തെ ചോദ്യം ചെയ്തവരുമായി നേതാക്കൾ വാക്കുതർക്കത്തിലേർപ്പെടുന്നതും ഇതിനിടെ ലോക്കൽ സെക്രട്ടറി ബ്രിജേഷ് ചോദ്യം ചെയ്തവരെ പിടിച്ചുതള്ളുന്നതും ദൃശ്യങ്ങളിലുണ്ട്.

സംഭവം വിവാദമായതിനു പിന്നാലെയാണ് ലോക്കൽ സെക്രട്ടറി ബ്രിജേഷ്, ഒപ്പമുണ്ടായിരുന്ന റഷീദ്, സൂര്യപ്രകാശ് എന്നിവരെ പാർട്ടി ജില്ലാ കമ്മിറ്റി സസ്പെൻഡ് ചെയ്തത്. പാർട്ടി ഓഫീസിനുള്ളിൽ നടന്ന സംഭവവും നേതാക്കൾക്കെതിരായ പ്രവർത്തകരുടെ പരസ്യപ്രതിഷേധവും സിപിഎമ്മിന് പ്രാദേശികതലത്തിൽ വലിയ തിരിച്ചടിയായിരിക്കുകയാണ്.

BREAKING NEWS
"ക്ഷേത്രത്തിലെ സംഭാവനകള്‍ കൈയിട്ടുവാരിയ ബിജെപി എന്തിനാണ് രാമക്ഷേത്രത്തെ കുറിച്ച് സംസാരിക്കുന്നത് "?? രാജ്യത്ത് ഇവര്‍ കൊണ്ടുവന്നത് രാമരാജ്യമല്ല, രാവണരാജ്യമാണ്, രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ബിജെപി മതവികാരങ്ങളെ ചൂഷണം ചെയ്യുകയാണെന്ന് തൃണമൂൽ എംപി
08 Nov 2026
BREAKING NEWS
എല്ലാ ഹിന്ദുക്കളെയും നാടുകടത്തണം.............. ക്രിസ്ത്യാനികള്‍ക്ക് പകരം ഹിന്ദുക്കളെ സ്ഥാപിക്കേണ്ട, അമേരിക്കയില്‍ ദീപാവലി ആഘോഷങ്ങള്‍ തടസപ്പെടുത്തി തീവ്ര വലതുപക്ഷ സംഘടന
08 Nov 2026
BREAKING NEWS
കാലിലെ പൊട്ടല്‍ കണ്ടെത്താനായില്ല, ചികിത്സയ്ക്കെത്തിയ യുവാവിന്റെ കാലില്‍ ബാൻഡേജ് ചുറ്റിവിട്ടു, കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിനെതിരെ ആരോപണം
08 Nov 2026
BREAKING NEWS
തീയേറ്ററിലെത്തിയ 13കാരിയുടെ സ്വകാര്യ ഭാഗത്ത് സ്പര്‍ശിച്ചു, 65കാരന്‍ പിടിയില്‍
08 Nov 2026