BREAKING NEWS

ഭർത്താവുമായി വാക്കേറ്റം, മര്‍ദനം ഭയന്ന് പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു, എസ്‌ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാർ അറസ്റ്റിൽ, 14 പേര്‍ക്ക് സസ്പെഷന്‍

· · 1 min read
Share: Copied!

റാഞ്ചി: ജാർഖണ്ഡിലെ സെരായികേലയിൽ പൊലീസ് സ്റ്റേഷനകത്ത് യുവതി ക്രൂരമായ പീഡനത്തിനിരയായ സംഭവത്തിൽ ഒരു സബ് ഇൻസ്പെക്ടറും കോൺസ്റ്റബിളും ഉൾപ്പെടെ മൂന്ന് പൊലീസുകാർ അറസ്റ്റിൽ. ഒക്ടോബർ 29 രാത്രി ഗംഹാരിയ പൊലീസ് സ്റ്റേഷനിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിൽ വീഴ്ചവരുത്തിയതിനും ജാഗ്രതക്കുറവ് കാട്ടിയതിനും സ്റ്റേഷൻ ഇൻ-ചാർജ് ഉൾപ്പെടെ 14 പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ഞായറാഴ്ചയാണ് സസ്പെൻഷനിലായിരുന്ന സബ് ഇൻസ്പെക്ടർ മനോജ് സാഹു, കോൺസ്റ്റബിൾ സന്തോഷ് റായ് എന്നിവരെ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തത്.

സംഭവത്തിൽ ഉൾപ്പെട്ട മറ്റൊരു കോൺസ്റ്റബിളിനെ ശനിയാഴ്ച അറസ്റ്റ് ചെയ്യുകയും തുടർന്ന് പ്രാദേശിക കോടതി ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായ പൊലീസുകാരുടെ എണ്ണം മൂന്നായി. സംഭവം നടന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ സെരായികേല-ഖർസ്വാൻ ജില്ലാ പൊലീസ് സൂപ്രണ്ട് മനോജ് സ്വർഗിയാരിയുടെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ശനിയാഴ്ച അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ടിന്റെ വെളിച്ചത്തിലാണ് എസ്പിയുടെ നിർദേശപ്രകാരം അറസ്റ്റ് നടപടികൾ സ്വീകരിച്ചത്.സംഭവത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയതിനാണ് സേനാംഗങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്. ഗംഹാരിയ പൊലീസ് സ്റ്റേഷൻ ഓഫീസർ ഇൻ-ചാർജ് ഇൻസ്പെക്ടർ സഞ്ജയ് പ്രസാദ്, സബ് ഇൻസ്പെക്ടർമാരായ മനോജ് സാഹു, അനിരുദ്ധ് സിങ്, ഹവിൽദാർ മുനേശ്വർ കുമാർ, കോൺസ്റ്റബിൾ സന്തോഷ് റായ് എന്നിവരെ ശനിയാഴ്ച എസ്പി സസ്പെൻഡ് ചെയ്തിരുന്നു.

തുടർന്ന് ഞായറാഴ്ച ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച, ജാഗ്രതക്കുറവ്, പൊലീസ് സേനയുടെ സൽപ്പേരിന് കളങ്കം വരുത്തൽ എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഒമ്പത് ഉദ്യോഗസ്ഥരെക്കൂടി സസ്പെൻഡ് ചെയ്തു. സബ് ഇൻസ്പെക്ടർമാരായ അജയ് പാസ്വാൻ, ലല്ലൻ രവിദാസ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ വിഷു ഒറാവോൺ, മുകേഷ് കുജൂർ, മുകേഷ് രവിദാസ്, സീതാറാം സിങ് പഹാൻ, ഹവിൽദാർമാരായ പിതാംബർ മഹാതോ, ബഹാദൂർ ഹൻസ്ദ, കോൺസ്റ്റബിൾ മനോജ് ഗൊരായി എന്നിവർക്കെതിരെയാണ് ഞായറാഴ്ച നടപടിയെടുത്തത്. ഭർത്താവുമായി വ്യാഴാഴ്ച വൈകുന്നേരമുണ്ടായ വഴക്കിനെത്തുടർന്ന് മർദനമേൽക്കുമെന്ന് ഭയന്നാണ് താൻ വീടുവിട്ടിറങ്ങിയതെന്ന് അതിക്രമത്തിനിരയായ യുവതി നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. തുടർന്ന് ഗംഹാരിയ പൊലീസ് സ്റ്റേഷനിൽ എത്തിപ്പെട്ട യുവതിയെയാണ് സ്റ്റേഷനകത്തുവെച്ച് പീഡിപ്പിച്ചത്. കേസിൽ വിശദമായ തുടരന്വേഷണം നടക്കുകയാണ്.

BREAKING NEWS
മുസ്ലിം പണ്ഡിതന്‍ നിയാസ് ജൗഹറി നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ചു?? പ്രതിയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പൊലീസ്
02 Nov 2026
BREAKING NEWS
‘നേരാംവണ്ണം ഒരു എഐ ഫോട്ടോപോലും റെഡിയാക്കാൻ കോൺ​ഗ്രസിന് കഴിഞ്ഞില്ല‘; ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധ റാലിയെ പരിഹസിച്ച് കിരൺ റിജിജു; ‘28,000 കസേരകളിൽ 7,000 കസേരകൾ വരെ കാലിയായിരുന്നു‘: സംബീത്; മറുപടിയെന്നോണം വീഡിയോ പുറത്ത് വിട്ട് പ്രതിപക്ഷം
02 Nov 2026
BREAKING NEWS
മുണ്ടക്കയത്ത് ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം, പത്തുപേർക്ക് പരിക്ക്; അപകടം ആത്മഹത്യാശ്രമമെന്ന് ഡ്രൈവറുടെ മൊഴി; മനഃപൂർവമുള്ള നരഹത്യാശ്രമത്തിന് കേസ്; അറസ്റ്റ്
02 Nov 2026
BREAKING NEWS
മീനങ്ങാടി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ സ്ഥലംമാറ്റിയതില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍, ക്ലാസ് ബഹിഷ്‌കരിച്ച് സ്‌കൂള്‍ കോമ്പൗണ്ടില്‍ കുത്തിയിരുപ്പ് സമരം, തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ റോഡ് ഉപരോധിക്കുമെന്ന് വിദ്യാര്‍ഥികള്‍
02 Nov 2026