BREAKING NEWS

കാര്‍ ട്രക്കുകൾ ഉപയോഗിച്ച് വളഞ്ഞു, പിന്നാലെ പെട്രോളൊഴിച്ച് തീയിട്ടു, ബിജപി നേതാവിനെയും സുഹൃത്തുക്കളെയും ചുട്ടുകൊന്നു, നാലുപേര്‍ അറസ്റ്റില്‍, കൊലപാതകത്തിനു പിന്നില്‍ മണല്‍ ഖനന തര്‍ക്കം

· · 1 min read
Share: Copied!

റായ്പുർ: ഛത്തീസ്ഗഢിലെ കോറിയ ജില്ലയിൽ മണൽ ഖനനത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ബിജെപി നേതാവ് ഉൾപ്പെടെ മൂന്ന് പേരെ കാറിനുള്ളിലിട്ട് ചുട്ടുകൊന്നു. ബിജെപി നേതാവും മുൻ ജനപദ പഞ്ചായത്ത് പ്രസിഡന്റുമായ ഭരത് സിംഗ് (ലല്ല സിംഗ്), അദ്ദേഹത്തിന്റെ ബന്ധുവും അധ്യാപകനുമായ നാഗേന്ദ്ര സിംഗ്, വീരേന്ദ്ര സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി സോൻഹത്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ നൗഗയിൻ ഗ്രാമത്തിലാണ് സംഭവം നടന്നത്.

ഭരത് സിംഗും സംഘവും സഞ്ചരിച്ചിരുന്ന ഫോർച്യൂണർ എസ്യുവി ട്രക്കുകൾ ഉപയോഗിച്ച് വളഞ്ഞ ശേഷം പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു. ഭരത് സിംഗ് വാഹനത്തിനുള്ളിൽ വെച്ച് തന്നെ മരിച്ചു. നാഗേന്ദ്ര സിംഗും വീരേന്ദ്ര സിംഗും ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റ മായങ്ക് സിംഗ് എന്നയാൾ ഗുരുതരാവസ്ഥയിൽ ബിലാസ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. മണൽ ഖനന കരാറിനെച്ചൊല്ലി ഭരത് സിംഗിന്റെ കുടുംബവും മറ്റൊരു ബിജെപി നേതാവായ മനോജ് ത്രിപാഠിയുടെ കുടുംബവും തമ്മിൽ മാസങ്ങളായി തർക്കം നിലനിന്നിരുന്നു.

മണൽ കടത്തുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണത്തെച്ചൊല്ലിയുള്ള ഈ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് അക്ഷത് ത്രിപാഠി, വിശാൽ ത്രിപാഠി, സത്യപ്രകാശ് ത്രിപാഠി, മന്നു ത്രിപാഠി എന്നിങ്ങനെ നാല് പേരെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒമ്പത് പേർക്കെതിരെ കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കേസെടുത്തു.

BREAKING NEWS
എട്ടു കിലോമീറ്റർ അകലെയുള്ള ടാങ്കുകൾ ലക്ഷ്യമിടാനാകും; പകലും രാത്രിയും കൃത്യമായ ആക്രമണം; മിസൈലും ഓട്ടോമേറ്റഡ് ലോഞ്ചറും ഉൾപ്പെടുന്ന ഭഗീര എടി1 മിസൈൽ പരീക്ഷണം വിജയം
22 Nov 2026
BREAKING NEWS
മക്കൾ കരഞ്ഞുകാലുപിടിച്ചിട്ടും വെറുതെവിട്ടില്ല, കരണത്ത് മാറിമാറിയടിച്ചു... ട്രെയിനിൽ രണ്ട് പെൺമക്കളുടെ മുന്നിലിട്ട് യുവതിയെ ക്രൂരമായി മർദിച്ച് ജിആർപി ഉദ്യോഗസ്ഥൻ, യുവതിയുടെ തലയ്ക്ക് പരിക്ക്, മർദനത്തിൽ കലാശിച്ചത് സീറ്റുമായി ബന്ധപ്പെട്ട തർക്കം, നാലു യുവതികൾ ഉൾപ്പെടെ ആറുപേർക്കെതിരെ കേസ്
22 Nov 2026
BREAKING NEWS
ഒരു കോടി ഗ്ലൗസുകൾ വാങ്ങി, അതും നാലിരട്ടി വിലയ്ക്ക്; ഗോഡൗണുകളിൽ കൂട്ടിയിട്ട് നശിപ്പിച്ചത് 58.40 ലക്ഷം ഗ്ലൗസുകൾ! 7.09 കോടിയുടെ നഷ്ടം!! അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ശുപാർശ; വിജിലൻസ് അന്വേഷണം
22 Nov 2026
BREAKING NEWS
’പാളയത്തിൽ പട’; കോൺഗ്രസിൽ പോര് മുറുകുന്നു; ഗ്രൂപ്പുപോര് പരസ്യമായി; പ്രശ്ന പരിഹാരം തേടി ഒത്തുതീർപ്പ് സമിതിയുമായി സണ്ണി ജോസഫ് ഡൽഹിയിലേക്ക്
22 Nov 2026