BREAKING NEWS

പ്രണയിച്ച് വിവാഹം കഴിച്ച മകളെ ഭീഷണിപ്പെടുത്തി വീട്ടിലെത്തിച്ചു, പിന്നീട് ഉറക്കത്തില്‍ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് കൊന്നു, ആത്മഹത്യയെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമം, പിതാവും ബന്ധുവും അറസ്റ്റില്‍, കൊലപാതകത്തിന് കൂട്ടുനിന്നത് ടൗണ്‍ സിഐ

· · 1 min read
Share: Copied!

വിശാഖപട്ടണം: കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ച് ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്ത യുവതിയെ അച്ഛനും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ മച്ചേർലയിൽ കഴിഞ്ഞ മാസമാണ് സംഭവം. 22 കാരിയീയ ചൗഡേശ്വരിയാണ് മരിച്ചത്. പൊലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ കൊലപാതകം ആത്മഹത്യയാക്കാനും ശ്രമം നടന്നു. മാർച്ച് നാലി​നാണ് ചൗഡേശ്വരി നാഗരാജുവും തമ്മിലുള്ള വിവാഹം കഴിഞ്ഞത്.

തുടർന്ന് കുടുംബം പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിക്കുകയും മാർച്ച് 15 ന് മച്ചേർല ടൗൺ സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ദമ്പതികളെ കണ്ടെത്തുകയും ചെയ്തു. എന്നാൽ, യുവതിയുടെ തീരുമാനം മാനിക്കാതെ ഭീഷണിപ്പെടുത്തി മാതാപിതാക്കൾക്കൊപ്പം വിട്ടയക്കുകയായിരുന്നു. വീട്ടിലെത്തി മൂന്ന് ദിവസത്തിന് ശേഷം ചൗഡേശ്വരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. യുവതി ജീവനൊടുക്കിയെന്നാണ് കുടുംബം ആദ്യം പറഞ്ഞത്. എന്നാൽ, യുവതിയെ ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

ഇതോടെ ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴികയായിരുന്നു. യുവതി ഉറങ്ങിക്കിടക്കുമ്പോൾ തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് സ്ഥിരീകരിച്ചതോടെ പൊലീസ് പെൺകുട്ടിയുടെ പിതാവ് ചന്ദ്രശ്രീനുവിനെയും ബന്ധുവിനെയും അറസ്റ്റ് ചെയ്തു. കൊലപാതകം മറച്ചുവെക്കാനും യുവതി ജീവനൊടുക്കിയതാണെന്ന് വരുത്തിതീർക്കാനും മാച്ചർല ടൗൺ സിഐ വെങ്കിട്ട രമണ കുടുംബത്തെ സഹായിച്ചതായി അന്വേഷണ സംഘം കണ്ടെത്തി.

BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026
BREAKING NEWS
പത്തനംതിട്ടയിൽ നാലിടത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, മദ്രസ കഴിഞ്ഞു വരികയായിരുന്ന തങ്ങളെ ബന്ധുവാണ്, വീട്ടിൽകൊണ്ടു വിടാമെന്നു പറഞ്ഞ് വെ​ള്ള കാ​റി​ലെത്തി​യ സ്ത്രീ​യും മു​ടി നീ​ട്ടിവ​ള​ർ​ത്തി​യ പു​രു​ഷ​നും സമീപിച്ചതായി കു​ട്ടി​ക​ൾ, രക്ഷപ്പെട്ടത് സമീപത്തുണ്ടായിരുന്ന വീട്ടമ്മയുടെ സമയോചിത ഇടപെടല...
28 Oct 2026
BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026