BREAKING NEWS

വീട്ടുകാരുമായി പിണങ്ങി വീടുവിട്ടു, 58 കാരിയുടെ മൃതദേഹം ഉള്‍വനത്തില്‍, ശരീരം ചിന്നിചിതറിയ നിലയില്‍

· · 1 min read
Share: Copied!

വയനാട്: ഗൂഡല്ലൂരിനടുത്ത് കാണാതായ സ്ത്രീയുടെ മൃതദേഹം വനത്തിൽ കണ്ടെത്തി. കടുവ ആക്രമിച്ച് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പൈക്കാര അനുപുറം സ്വദേശി പാര്‍വ്വതി (58)യാണ് മരിച്ചത്.

കഴിഞ്ഞ 11ാം തീയതി കുടുംബകലഹത്തെത്തുടര്‍ന്ന് വീടുവിട്ടിറങ്ങിയതായിരുന്നു പാര്‍വ്വതി. ബന്ധുവീട്ടിലേക്കായിരിക്കും പോയിരിക്കുകയെന്ന നിഗമനത്തിലായിരുന്നു വീട്ടുക്കാർ. എന്നാൽ ബന്ധുവീട്ടില്‍ എത്തിയിട്ടില്ലെന്നറിഞ്ഞ വീട്ടുക്കാർ തെരച്ചിൽ തുടങ്ങി.

വീടിനടുത്തുനിന്ന് രണ്ടുകിലോമീറ്റര്‍ അകലെ ഉള്‍വനത്തിലായി ചിതറിയനിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പരിഭ്രാന്തരായ ബന്ധുക്കള്‍ ജനപ്രതിനിധികളുടെയും മറ്റും സഹായം തേടി പൊലീസിനെയും വനംവകുപ്പിനെയും വിവരമറിയിച്ചു.

 

BREAKING NEWS
'850 എംപിമാരുള്ള ലോക്‌സഭയിൽ പലരും വരുന്നത് കൈയടിക്കാൻ വേണ്ടി മാത്രമായിരിക്കും... 540 എംപിമാരുള്ളപ്പോൾതന്നെ മന്ത്രിമാരോട് ചോദ്യങ്ങൾ ചോദിക്കാനും ശൂന്യവേളയിൽ സംസാരിക്കാനും മതിയായ അവസരം ലഭിക്കുന്നില്ല, അപ്പോഴാ അംഗസംഖ്യ ഉയർന്നത്!! രാജ്യത്തിന്റെ ദീർഘകാല താൽപര്യങ്ങൾക്കാണോ, അതോ ബിജെപിയുടെ രാഷ്ട്രീയ നേട്ട...
29 Nov 2026
BREAKING NEWS
"പകല്‍ മാന്യന്‍", വിഴുപ്പലക്കി പ്രസ്ഥാനത്തെ അപമാനിക്കുന്നു, രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ കോഴിക്കോട്ട് ഫ്ലക്സ്
29 Nov 2026
BREAKING NEWS
പിന്നിൽ നിന്ന് കുത്തിയവർക്കും കുത്താൻ കൂട്ടുനിന്നവർക്കും ഫ്ലക്സുകളുടെ അഭിഷേകം, നാളെ പീഡനത്തെപ്പോലും റീൽസാക്കി ആഘോഷിക്കുമോ?? നന്മമരങ്ങളല്ലേ… എന്തുമാവാമല്ലോ! ഇന്ന് കുഞ്ഞൂഞ്ഞ് ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ചിലരുടെയൊക്കെ കരണം അടിച്ചു പുകച്ചേനെ-രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ
29 Nov 2026
BREAKING NEWS
"ഞങ്ങൾ കൂടെയുള്ളപ്പോൾ നിന്നെ മരിക്കാൻ വിടുമോ?"; ട്രാക്കിൽ ജീവനൊടുക്കാൻ കിടന്നു, "ഞാൻ യാത്രയാവുകയാണ്", മരിക്കുംമുമ്പ് ചിങ്ങവനം എസ്.ഐയെ വിളിച്ചു, ഇരുട്ടിൽ മൊബൈൽ വെളിച്ചം തേടി പോലീസ്; യുവാവിന് പുതുജീവൻ
29 Nov 2026